കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗെലോട്ട് ക്യാമ്പില്‍ വിള്ളല്‍, 9 മന്ത്രിസ്ഥാനങ്ങള്‍ സച്ചിന്‍ പക്ഷത്തേക്ക്, പിന്തുണച്ചവര്‍ ഔട്ട്!!

Google Oneindia Malayalam News

ജയ്പൂര്‍: രാജസ്ഥാനില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇറങ്ങിയ കോണ്‍ഗ്രസിന് വീണ്ടും തലവേദന. ഗെലോട്ട് പക്ഷം ദുര്‍ബലമാവുന്നു എന്നാണ് വാദം. പല മന്ത്രിമാര്‍ക്കും സ്ഥാനങ്ങള്‍ നഷ്ടപ്പെടുമെന്നാണ് കോണ്‍ഗ്രസിലെ സീനിയര്‍ നേതാക്കള്‍ പറയുന്നത്. അതേസമയം രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തെ ചോദ്യം ചെയ്യാനാവാത്ത അവസ്ഥയിലാണ് ഗെലോട്ട്. സച്ചിന്‍ ഉടന്‍ തന്നെ സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് മടങ്ങിയെത്തുന്നതിനുള്ള നീക്കങ്ങളും നടത്തുന്നുണ്ട്. സംസ്ഥാന രാഷ്ട്രീയത്തില്‍ വീണ്ടും പ്രശ്‌നങ്ങള്‍ ആരംഭിക്കുമെന്ന് വ്യക്തമാണ്.

30 പേരുള്ള മന്ത്രിസഭ

30 പേരുള്ള മന്ത്രിസഭ

മന്ത്രിസഭാ വികസനത്തിന് ഗെലോട്ട് സമ്മതിപ്പിച്ചതാണ് പ്രശ്‌നം വഷളാക്കിയത്. ഒന്നാമത്തെ കാര്യം സംസ്ഥാന സമിതിയിലും മന്ത്രിസഭയിലും സച്ചിന്റെ വിശ്വസ്തരാണ് കൂടുതലായും എത്താന്‍ പോകുന്നത്. വിശ്വേന്ദ്ര സിംഗും രമേശ് മീണയും എത്തുന്നതോടെ പാര്‍ട്ടിയില്‍ ഗെലോട്ടിനുള്ള പിടിയും കുറയും. 9 മന്ത്രിസ്ഥാനമാണ് സച്ചിന്‍ പക്ഷത്തിന് ലഭിക്കാന്‍ പോകുന്നത്. രാഹുല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്ത് കഴിഞ്ഞു. അജയ് മാക്കനെയും ഇക്കാര്യം അറിയിച്ചു. അടുത്ത തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ സച്ചിനെ മറ്റ് പദവികളും കാത്തിരിക്കുന്നുണ്ട്.

ഗെലോട്ട് ക്യാമ്പില്‍ വിള്ളല്‍

ഗെലോട്ട് ക്യാമ്പില്‍ വിള്ളല്‍

ഗെലോട്ട് ക്യാമ്പ് സച്ചിന്‍ ക്യാമ്പ് ശക്തിപ്പെടുന്നതില്‍ നിരാശരാണ്. പലര്‍ക്കും മന്ത്രിസ്ഥാനം തന്നെ നഷ്ടപ്പെടും. ഇവര്‍ക്ക് മോശം പ്രവര്‍ത്തനവും തിരിച്ചടിയാവും. ഹോട്ടലില്‍ ഗെലോട്ടിനൊപ്പം നിന്നവരാണ് പലരും. ഇത് ഗെലോട്ട് ക്യാമ്പില്‍ തന്നെ വിള്ളലുണ്ടാക്കിയിരിക്കുകയാണ്. ഗെലോട്ടിനൊപ്പം നിന്നത് പാര്‍ട്ടിയില്‍ കൂടുതല്‍ ഉന്നത പദവികള്‍ക്കാണെന്ന് ഇവര്‍ പറയുന്നു. എന്നാല്‍ ക്യാബിനറ്റ് പദവി അടക്കം പ്രതീക്ഷിച്ച പലര്‍ക്കും അത് നഷ്ടമായിരിക്കുകയാണ്. ഇതിന് പുറമേയാണ് മന്ത്രിസ്ഥാനവും നഷ്ടമാകുന്നത്.

പൈലറ്റ് ലക്ഷ്യമിട്ടത്

പൈലറ്റ് ലക്ഷ്യമിട്ടത്

രാജസ്ഥാനില്‍ തന്റെ ശക്തി ഇല്ലാതായി കൊണ്ടിരിക്കുകയാണെന്ന് തിരിച്ചുവരവില്‍ സച്ചിന് ബോധ്യപ്പെട്ടിരുന്നു. സംസ്ഥാന അധ്യക്ഷ പദവി നഷ്ടപ്പെട്ടത് വലിയ തിരിച്ചടിയായിരുന്നു. ഇതിന് സംഘടനയിലെ പൊളിച്ചെഴുത്തിലും ടിക്കറ്റ് വിതരണത്തിലും പ്രാധാന്യം ലഭിക്കാന്‍ സച്ചിന്‍ പക്ഷത്തിന് ബുദ്ധിമുട്ടാണ്. ഇത് തിരിച്ചറിഞ്ഞാണ് ഇപ്പോഴത്തെ നീക്കങ്ങള്‍. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്റെ പക്ഷത്തിന് തുല്യ സീറ്റുകള്‍ കിട്ടണമെങ്കില്‍ സച്ചിന്‍ അധ്യക്ഷ സ്ഥാനത്ത് തിരിച്ചെത്തണം. ഇതിനാണ് രാഹുല്‍ ഗാന്ധിയുടെ സഹായം തേടിയിരിക്കുന്നത്.

കെസിയുടെ നീക്കം

കെസിയുടെ നീക്കം

കെസി വേണുഗോപാലിന്റെ പിന്തുണയും സച്ചിന്‍ പൈലറ്റിനുണ്ട്. അപ്രതീക്ഷിതമായി അഹമ്മദ് പട്ടേലും സച്ചിനെ പഴയ പദവികളിലെത്താന്‍ സഹായിക്കുന്നുണ്ട്. ഇവര്‍ രണ്ടുപേരും രാഹുലിന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരാണ്. അതേസമയം സച്ചിന്‍ വരുന്നത് രാഹുലിന്റെ തിരിച്ചുവരവിന് കൂടി സഹായിക്കും. കൂടുതല്‍ അംഗങ്ങളെ വര്‍ക്കിംഗ് കമ്മിറ്റിയില്‍ അണിനിരത്താനും രാഹുലിന് സാധിക്കും. എന്നാല്‍ അശോക് ഗെലോട്ടിന്റെ ടീമിലുള്ളവരില്‍ തന്നെ പകുതി പേര്‍ രാഹുലുമായി അടുപ്പമില്ലാത്തവരാണ്.

ദില്ലിയിലേക്ക് പറഞ്ഞയക്കുമോ?

ദില്ലിയിലേക്ക് പറഞ്ഞയക്കുമോ?

അശോക് ഗെലോട്ട് ഇപ്പോഴും സച്ചിനുമായി സംസാരിക്കുന്ന തരത്തിലെത്തിയിട്ടില്ല. എങ്ങനെയെങ്കിലും സച്ചിനെ ദില്ലിയിലേക്ക് എത്തിക്കാനാണ് ഗെലോട്ടിന്റെ നീക്കം. അതിനായിട്ടാണ് ഗെലോട്ട് തന്റെ പ്രിയപ്പെട്ടവരെ കൂടുതലായി നിയമിച്ച് മന്ത്രിമാരെ 22ല്‍ നിര്‍ത്തിയത്. 30 പേരെ ഉള്‍ക്കൊള്ളാവുന്ന മന്ത്രിസഭയായിട്ടും ഇത്തരമൊരു നീക്കം കൂടുതല്‍ അധികാരം ഗെലോട്ടിന് ലഭിക്കാന്‍ വേണ്ടിയായിരുന്നു. മന്ത്രിസ്ഥാനം കിട്ടാതിരുന്നാല്‍ പലരും തന്റെ ടീമിലേക്ക് മാറുമെന്നും ഗെലോട്ട് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഇത് അമിത് ആത്മവിശ്വാസമായിരുന്നു. ബാക്കി വന്ന എട്ട് സീറ്റുകളും സച്ചിന്‍ നേടിയെടുത്തിരിക്കുകയാണ്.

ആ നീക്കം പൊളിയും

ആ നീക്കം പൊളിയും

വൈഭവ് ഗെലോട്ടിനെ അടുത്ത തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ഉപമുഖ്യമന്ത്രിയാക്കാനുള്ള നീക്കത്തിലാണ് അശോക് ഗെലോട്ട്. അതിനാണ് സച്ചിനെ ദില്ലിയിലേക്ക് പറഞ്ഞയേണ്ടത്. എന്നാല്‍ പാര്‍ട്ടിയില്‍ ഗ്രൗണ്ട് അപ്പീല്‍ ഇപ്പോഴും സച്ചിന് തന്നെയാണ് കൂടുതല്‍. 2013ലെ അനുഭവം ശരിവെച്ച് കോണ്‍ഗ്രസിലെ സീനിയര്‍ നേതാക്കളും ഇത് തന്നെ പറയുന്നു. വൈഭവ് വരുന്നതിനോടാണ് വസുന്ധര രാജയ്ക്കും താല്‍പര്യം. അതിലൂടെ വസുന്ധരയുടെ മകന്‍ ദുഷ്യന്തിനെയും തനിക്ക് നിര്‍ത്താമെന്ന് അവര്‍ കണക്ക് കൂട്ടുന്നു. ഇത് അശോക് ഗെലോട്ടും വസുന്ധരയും തമ്മിലുള്ള അഡ്‌ജെസ്റ്റ്‌മെന്റാണ്.

നഷ്ടം ഗെലോട്ടിന്

നഷ്ടം ഗെലോട്ടിന്

ഗെലോട്ട് ഇത്രയൊക്കെ നാടകം കളിച്ചിട്ടും അദ്ദേഹത്തിന് വലിയ നഷ്ടം തന്നെ സംഭവിക്കും. താന്‍ തിരിച്ചുവരവിന് ശ്രമിക്കുമ്പോള്‍ സച്ചിനെ നഷ്ടപ്പെടരുതെന്ന വാശി രാഹുലിനുണ്ട്. പ്രിയങ്ക ഗാന്ധി ശക്തമായ പിന്തുണയും സച്ചിനുണ്ട്. പക്ഷേ വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ അടക്കം സച്ചിന്‍ പാര്‍ട്ടിയെ വിജയത്തിലേക്ക് നയിക്കേണ്ടി വരും. ഗുജ്ജറുകളുടെയും മീണകളുടെയും വലിയൊരു ശക്തിപ്രകടനം സച്ചിന് വേണ്ടി ഒരുങ്ങുന്നുണ്ട്. തന്റെ കരുത്ത് കാണിക്കാനാണ് ഈ നീക്കം. ഗെലോട്ട് ഈ നീക്കത്തെ എങ്ങനെ പൊളിക്കുമെന്ന് അറിയില്ല.

English summary
sachin pilot may have an upper hand in rajasthan politics ashok gehlot camp weakening
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X