കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ മാരത്തണ്‍ ചര്‍ച്ച....രാഹുലിനൊപ്പം സച്ചിനും, ലക്ഷ്യം രണ്ട്, 2024ലേക്ക് ചുവടുവെപ്പ്

Google Oneindia Malayalam News

ദില്ലി: പഞ്ചാബിലെ മുഖ്യമന്ത്രിയെ മാറ്റിയത് കോണ്‍ഗ്രസിനുള്ളില്‍ നഷ്ടപ്പെട്ട വിശ്വാസത്തെ തിരിച്ചുകൊണ്ടുവന്നിരിക്കുകയാണ്. പല യുവനേതാക്കളും പാര്‍ട്ടി വിടാന്‍ ഉദ്ദേശിച്ചിരുന്നു. അവരെല്ലാം കോണ്‍ഗ്രസിനൊപ്പം ഉറച്ച് നില്‍ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. കോണ്‍ഗ്രസില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഒരുമിച്ച് കാര്യങ്ങള്‍ ഏറ്റെടുത്തുവെന്ന് ഉറപ്പിക്കുന്നതായിരുന്നു അമരീന്ദര്‍ സിംഗിനെ മാറ്റിയത്.

ഗെലോട്ടിന്റെ വിശ്വസ്തനെ പുറത്താക്കി, രാജസ്ഥാനില്‍ പഞ്ചാബ് ആവര്‍ത്തിച്ചേക്കും, വിടാതെ രാഹുല്‍ഗെലോട്ടിന്റെ വിശ്വസ്തനെ പുറത്താക്കി, രാജസ്ഥാനില്‍ പഞ്ചാബ് ആവര്‍ത്തിച്ചേക്കും, വിടാതെ രാഹുല്‍

അദ്ദേഹത്തെ ഒന്ന് അറിയിക്കുക പോലും ചെയ്തിരുന്നില്ല. ബിജെപി മോഡലിലേക്കാണ് കാര്യങ്ങള്‍ മാറിയിരിക്കുന്നത്. സച്ചിന്‍ പൈലറ്റ് ഇതിനിടെ ദില്ലിയിലെത്തി മാരത്തണ്‍ ചര്‍ച്ചകള്‍ ആരംഭിച്ചിരിക്കുകയാണ്. രാജസ്ഥാനിലെ മാറ്റത്തിനേക്കാളും വലിയ കാര്യത്തിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നതെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നു. രാഹുലുമായി സച്ചിന്‍ നടത്തിയ കൂടിക്കാഴ്ച്ചയുടെ വിശദാംശങ്ങളിലേക്ക്...

1

അമരീന്ദര്‍ സിംഗിനെ പുറത്താക്കുന്നതിന് ഒരു ദിവസം മുമ്പാണ് സച്ചിന്‍ പൈലറ്റ് ദില്ലിയിലെത്തിയത്. രാഹുല്‍ ഗാന്ധിയെ കാണുക എന്നതായിരുന്നു വരവിന്റെ ഉദ്ദേശം. ഈ വര്‍ഷം സച്ചിനും രാഹുലും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ച്ചയായിരുന്നു ഇത്. രാജസ്ഥാനിലെ നേതൃമാറ്റമാണ് സച്ചിന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ മാറ്റം ഇപ്പോഴില്ലെന്ന് എഐസിസി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ സച്ചിന് അര്‍ഹതപ്പെട്ട സ്ഥാനങ്ങള്‍ നല്‍കുമെന്ന ഉറപ്പ് രാഹുല്‍ നല്‍കിയിട്ടുണ്ട്. പൈലറ്റ് പ്രതീക്ഷിച്ചതും ഇത് തന്നെയാണ്. പക്ഷേ ഗെലോട്ടിനെ മാറ്റാതിരിക്കുന്നതിന് കാരണം കൂടെയുള്ള എംഎല്‍എമാരുടെ പിന്തുണയാണെന്ന് സച്ചിന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

2

രാഹുലിന്റെ മുന്നിലുള്ള മിഷന്‍ 2024 പ്ലാന്‍ ചര്‍ച്ച ചെയ്യാന്‍ കൂടിയായിരുന്നു കൂടിക്കാഴ്ച്ചയ്ക്ക് അനുമതി നല്‍കിയത്. സച്ചിന് മുമ്പുണ്ടായിരുന്ന പദവികള്‍ രാജസ്ഥാനില്‍ കിട്ടുമോ എന്ന് ഉറപ്പായിട്ടില്ല. രാഹുലിനാണെങ്കില്‍ സച്ചിനെ ദേശീയ തലത്തില്‍ വേണമെന്ന് ആഗ്രഹിക്കുന്നുണ്ട്. നിലവില്‍ ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പില്‍ ഫോക്കസ് ചെയ്തിരിക്കുകയാണ് കോണ്‍ഗ്രസ്. 2024 മുന്നില്‍ കണ്ട് സംസ്ഥാനങ്ങളില്‍ അടിമുടി മാറ്റങ്ങള്‍ വരുമെന്ന കാര്യം രാഹുല്‍ സച്ചിനെ അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് രാജസ്ഥാനിലും വൈകാതെ മാറ്റമുണ്ടാകും.

3

ബിജെപിയുമായി നേരിട്ട് കോണ്‍ഗ്രസ് ഏറ്റുമുട്ടുന്ന സംസ്ഥാനങ്ങളാണ് രാജസ്ഥാന്‍, പഞ്ചാബ്, മധ്യപ്രദേശ്, ഗുജറാത്ത്, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, എന്നിവ. മോദി സര്‍ക്കാരിനെ പരാജയപ്പെടുത്തണമെങ്കില്‍ ഈ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് മികച്ച പ്രകടനം നടത്തണം. രാജസ്ഥാന്റെ ചുമതല തല്‍ക്കാലം പൈലറ്റിനെ അനൗദ്യോഗികമായി ഏല്‍പ്പിച്ചിരിക്കുകയാണ് രാഹുല്‍. 2018ല്‍ കോണ്‍ഗ്രസ് അധികാരം പിടിക്കാന്‍ സച്ചിന്‍ ശ്രമിച്ചത് പോലെ 2024ലും വേണമെന്ന് രാഹുല്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഒരു വര്‍ഷമാണ് രാഹുലില്‍ നിന്ന് സമയമായി സച്ചിന്‍ ആവശ്യപ്പെട്ടത്. ഇതിലൂടെ നഷ്ടമായ വിശ്വാസം എംഎല്‍എമാരിലൂടെ തിരിച്ചുപിടിക്കാനും രാഹുല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

4

സച്ചിന്റെ വരവ് രാഹുലിന്റെ അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരിച്ചുവരവിന്റെ സൂചനകള്‍ കൂടിയാണ് നല്‍കുന്നതെന്ന് കോണ്‍ഗ്രസിലെ നേതാക്കള്‍ തന്നെ കരുതുന്നു. സിദ്ദുവിനെ മുന്നില്‍ നിര്‍ത്തി അമരീന്ദറിനെ മാറ്റിയത് രാഹുലിന്റെ മാത്രം ലക്ഷ്യമായിരുന്നു. സിദ്ദുവിന് അമരീന്ദറിനെ മാറ്റണമെന്നുണ്ടായിരുന്നില്ല. പകരം അദ്ദേഹത്തിന്റെ അധികാരം വെട്ടിക്കുറയ്ക്കണമെന്ന് മാത്രമായിരുന്നു ഉണ്ടായിരുന്നത്. പക്ഷേ രാഹുലിന് യുവരക്തം നേതൃത്വം ഏറ്റെടുക്കാനുള്ള സമയമായതായി സര്‍വേയില്‍ വ്യക്തമായിരുന്നു. 40 വയസ്സിന് മുകളില്‍ മാത്രം പ്രായം വരുന്ന ചന്നിയെ മുഖ്യമന്ത്രിയാക്കിയത് ഇനി യുവാക്കള്‍ ഭരിക്കുമെന്നുള്ള സൂചന കൂടിയാണ്.

Recommended Video

cmsvideo
What are the Chances of Priyanka Gandhi becoming the Chief Minister Of Uttar Pradesh?
5

സച്ചിനുള്ള പ്രതിഫലം ആദ്യം ഗുജറാത്തില്‍ നിന്നായിരിക്കും. ഇവിടെ ജിഗ്നേഷ് മേവാനിയും ഹര്‍ദിക് പട്ടേലും ഒപ്പമുണ്ട്. സച്ചിനെയും ഭൂപേഷ് ബാഗലിനെയുമാണ് രാഹുല്‍ ഗുജറാത്ത് പിടിക്കാന്‍ ഇവര്‍ക്കൊപ്പം നിയോഗിക്കുക. ഇത് വലിയ നേട്ടമാകുമെന്ന് കോണ്‍ഗ്രസിന് ഉറപ്പാണ്. അതിന് ശേഷമാണ് രാജസ്ഥാനിലെ മാറ്റത്തിലേക്ക് കടക്കുക. സംഘടനയുടെ നിയന്ത്രണമാണ് സച്ചിന് നല്‍കുകയെന്നാണ് സൂചന. നിലവില്‍ സംസ്ഥാന അധ്യക്ഷനായ ഗോവിന്ദ് സിംഗ് ദൊത്താസരയ്ക്ക് വിദ്യാഭ്യാസ മന്ത്രിസ്ഥാനവും ഉണ്ട്. ഈ മന്ത്രിസ്ഥാനത്തില്‍ അദ്ദേഹത്തെ നിലനിര്‍ത്തി സംസ്ഥാന അധ്യക്ഷ സ്ഥാനം സച്ചിന് നല്‍കാനാണ് രാഹുലിന്റെ ശ്രമം

പിറന്നാള്‍ അടിച്ചുപൊളിച്ച് നമിത, അനുജത്തിയുടെ ബുജിയെന്ന് മീനാക്ഷിയും; രണ്ടാളും ക്യൂട്ട് ലുക്കാണെന്ന് ആരാധകര്‍

English summary
sachin pilot meet rahul gandhi a day before amarinder singh's resignation, leadership change on cards
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X