കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജസ്ഥാനില്‍ മാറ്റം ഉറപ്പിക്കാന്‍ സച്ചിനെത്തി, രാഹുലിനെ കണ്ടു, ലക്ഷ്യം ഇരട്ട റോള്‍

Google Oneindia Malayalam News

ദില്ലി: പഞ്ചാബിലെ മാറ്റങ്ങള്‍ കഴിഞ്ഞതിന് പിന്നാലെ അതേ ഫോര്‍മുല കൂടുതല്‍ ഇടങ്ങളില്‍ നടപ്പാക്കാന്‍ കരുക്കള്‍ നീക്കി രാഹുല്‍ ഗാന്ധി. രാജസ്ഥാനില്‍ നിര്‍ബന്ധമായും മാറ്റം വേണമെന്ന് രാഹുല്‍ അശോക് ഗെലോട്ടിനെ അറിയിച്ചിരിക്കുകയാണ്. സച്ചിന്‍ പൈലറ്റ് ഇതിനിടെ ദില്ലിയിലെത്തി രാഹുലിനെ കണ്ടിരിക്കുകയാണ്. രണ്ടാഴ്ച്ചയ്ക്കിടെ ഇത് രണ്ടാമത്തെ കൂടിക്കാഴ്ച്ചയാണ്.

കൃത്യമായ നീക്കങ്ങളാണ് സച്ചിന്‍ നടത്തുന്നത്. രാഹുലിന് അദ്ദേഹത്തിന്റെ ആവശ്യങ്ങള്‍ നിരസിക്കാനാവാത്ത അവസ്ഥയാണ് ഉള്ളത്. രാജസ്ഥാനില്‍ മന്ത്രിസഭാ പുനസംഘടന ഗെലോട്ട് വൈകിക്കുന്നതില്‍ രാഹുല്‍ ആകെ നിരാശനാണ്. ഈ ആശങ്ക പരിഹരിക്കാനാണ് സച്ചിനെ ദില്ലിയിലേക്ക് വിളിപ്പിച്ചത്. കൂടിക്കാഴ്ച്ചയുടെ കൂടുതല്‍ വിവരങ്ങളിലേക്ക്....

1

സച്ചിന്‍ അടിയന്തരമായി വെള്ളിയാഴ്ച്ച വൈകീട്ടോടെയാണ് ദില്ലിയിലെത്തിയത്. രാഹുലിനെ മാത്രമല്ല പ്രിയങ്ക ഗാന്ധിയെയും സച്ചിന്‍ കണ്ടിട്ടുണ്ട്. ഇവര്‍ രാജസ്ഥാനില്‍ മാറ്റം ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇപ്പോഴത്തെ മാറ്റത്തിന് നേതൃത്വം നല്‍കുന്നത് പ്രിയങ്കയാണ്. പഞ്ചാബില്‍ നവജ്യോത് സിദ്ദുവിനെ മുഖ്യ സ്ഥാനത്തേക്ക് ഉയര്‍ത്തിയത് പ്രിയങ്ക ഗാന്ധിയുടെ ഇടപെടലായിരുന്നു. അമരീന്ദര്‍ സിംഗ് പോലും അറിയാതെയായിരുന്നു ഈ മാറ്റം. രാഹുല്‍ ഗാന്ധി നടത്തിയ സര്‍വേ ഫലം പോലും അമരീന്ദര്‍ അറിഞ്ഞിരുന്നില്ല. ഇതാണ് സച്ചിന് വീണ്ടും പ്രതീക്ഷ നല്‍കുന്നത്. ഉറപ്പായും സച്ചിന്‍ പക്ഷത്തുള്ളവര്‍ക്ക് മന്ത്രിസ്ഥാനം ലഭിക്കും. പക്ഷേ അതിലും വലിയ കാര്യങ്ങള്‍ സച്ചിനെ തേടിയെത്തിയേക്കും.

ഈ സൗന്ദര്യത്തിന്റെ രഹസ്യം എന്താണ്; വേദികയുടെ ഹോട്ട് ചിത്രത്തില്‍ ആരാധകരുടെ ചോദ്യം

2

സച്ചിന്‍ വലിയ റോളിനാണ് ലക്ഷ്യമിടുന്നതെന്നാണ് സൂചന. പ്രധാനമായും ഉപമുഖ്യമന്ത്രി പദവും സംസ്ഥാന അധ്യക്ഷ സ്ഥാനവും തിരികെ പിടിക്കാനാണ് നീക്കം. ഇതിന് പ്രിയങ്ക സഹായിച്ചാല്‍ മാത്രമേ രക്ഷയുള്ളൂ. രാജസ്ഥാനില്‍ അധ്യക്ഷ പദവി ഇല്ലാത്തതാണ് ഗെലോട്ടിനെ ദുര്‍ബലനാക്കുന്നത്. നിലവില്‍ ഒരു പദവിയും സച്ചിനില്ല. അതും വലിയ പ്രശ്‌നമാണ്. കൂടെയുള്ള പലരും ഗെലോട്ട് പക്ഷത്തേക്ക് മാറാന്‍ തയ്യാറെടുക്കുകയാണ്. ജയ്പൂരില്‍ ഭരണം നഷ്ടമായതിന്റെ എല്ലാ ഉത്തരവാദിത്തവും സച്ചിന്‍ പക്ഷത്തിന് നല്‍കാനാണ് സംസ്ഥാന സമിതിയുടെയും ഗെലോട്ടിന്റെയും നീക്കം. ഗെലോട്ടിന്റെ കോട്ടയില്‍ അടക്കം ഭരണം നഷ്ടമായത് മറച്ചുവെച്ചാണ് ഈ നീക്കം.

3

ഇതിനെ എതിര്‍ത്ത് നില്‍ക്കണമെങ്കില്‍ സച്ചിന് ഉപമുഖ്യമന്ത്രി പദവും സംസ്ഥാന അധ്യക്ഷ സ്ഥാനവും വേണം. ഗെലോട്ട് ഇത് നല്‍കാന്‍ തയ്യാറുമല്ല. രാഹുലിനെയും പ്രിയങ്കയെയും കണ്ടിട്ടേ കാര്യമുള്ളൂ എന്ന് സച്ചിനറിയാം. പ്രിയങ്ക രാജസ്ഥാനിലെ മാറ്റം നേരത്തെ സച്ചിന് ഉറപ്പ് നല്‍കിയതാണ്. അമരീന്ദര്‍ സിംഗ് ഇടഞ്ഞ് നില്‍ക്കുന്ന സാഹചര്യത്തില്‍ സച്ചിനെ കൂടി നഷ്ടമാകാന്‍ രാഹുല്‍ ആഗ്രഹിക്കുന്നില്ല. അതേസമയം കോണ്‍ഗ്രസിനുള്ളില്‍ രണ്ട് വിഭാഗങ്ങളെ ഉണ്ടാക്കി വിഭാഗീയത ശക്തമാക്കുകയാണ് രാഹുലും പ്രിയങ്കയും ചെയ്യുന്നതെന്ന ആരോപണം കടുത്തിരിക്കുകയാണ്. പഞ്ചാബില്‍ അമരീന്ദറും രാജസ്ഥാനില്‍ ഗെലോട്ട് വിഭാഗവും ഛത്തീസ്ഗഡില്‍ ഭൂപേഷ് ബാഗല്‍ ഗ്രൂപ്പും ഇതിന്റെ തെളിവാണെന്ന് നേതാക്കള്‍ തന്നെ സമ്മതിക്കുന്നു.

4

ഒരാഴ്ച്ചയ്ക്കിടെ ഗാന്ധി കുടുംബത്തെ രണ്ട് തവണ കണ്ട സച്ചിന്റെ നീക്കം ചെറുതല്ലെന്ന് ഗെലോട്ട് തിരിച്ചറിഞ്ഞിട്ടുണ്ട്. ഗുജറാത്തില്‍ സച്ചിന്‍ എത്തണമെന്ന ആഗ്രഹം രാഹുലിനും പ്രിയങ്കയ്ക്കുമുണ്ട്. ഈ ചുമതല വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ സച്ചിന് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കാന്‍ രാഹുല്‍ തയ്യാറായേക്കും. സച്ചിന്റെ വിശ്വസ്തരില്‍ പലരും രാജസ്ഥാനിലെ മന്ത്രിസഭയിലേക്ക് കൊണ്ടുവരാനാണ് രാഹുല്‍ ആഗ്രഹിക്കുന്നത്. ഗെലോട്ടിന്റെ വിശ്വസ്തരില്‍ പലരും പുറത്തേക്ക് പോകും. ഇതിന്റെ സൂചന രാഹുല്‍ നല്‍കി കഴിഞ്ഞു. രാജസ്ഥാനില്‍ തന്നെ തുടരാനാണ് സച്ചിന്റെ ആഗ്രഹം. മുഖ്യമന്ത്രി സ്ഥാനത്തേക്കും സച്ചിന്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്ന് സൂചനയുണ്ട്.

5

പഞ്ചാബിലെ പോലൊരു മാറ്റം എന്തുകൊണ്ട് രാജസ്ഥാനില്‍ നടക്കുന്നില്ലെന്ന് സച്ചിന്‍ രാഹുലിനോട് ചോദിച്ചിട്ടുണ്ട്. ഇതിനായുള്ള അവസരം ഉണ്ടാക്കി തരാനാണ് രാഹുല്‍ ആവശ്യപ്പെട്ടത്. ഗെലോട്ടിന്റെ പ്രകടനത്തില്‍ ആര്‍ക്കും അതൃപ്തിയില്ല. എന്ത് കാരണം പറഞ്ഞ് ഗെലോട്ടിനെ മാറ്റുമെന്നാണ് രാഹുലിന്റെ ചോദ്യം. അതേസമയം ഗെലോട്ട് ഹൈക്കമാന്‍ഡിന്റെ സമ്മര്‍ദത്തിലാണ്. മന്ത്രിസഭാ പുനസംഘടന ഇതുവരെ അദ്ദേഹം നീട്ടി കൊണ്ടുപോവുകയാണ് ചെയ്തത്. രാഹുല്‍ പറഞ്ഞിട്ടും അത് പെട്ടെന്ന് നടത്താന്‍ ഗെലോട്ട് തയ്യാറായിട്ടില്ല. ഇതോടെ നിര്‍ബന്ധിച്ച് പുനസംഘടന നടത്താനാണ് രാഹുലിന്റെ തീരുമാനം. പ്രിയങ്കയുടെ കര്‍ശന നിര്‍ദേശവും ഉണ്ടാവും.

6

രാജസ്ഥാനില്‍ മാറ്റമുണ്ടാകുമെന്ന് ഉറപ്പാണ്. എന്നാല്‍ സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ നടക്കാനുള്ള സാഹചര്യത്തില്‍ ഉടനുണ്ടാവില്ലെന്ന് ഉറപ്പാണ്. പ്രധാന കാരണം പഞ്ചാബിലെയും രാജസ്ഥാനിലെയും പ്രശ്‌നങ്ങള്‍ ഒന്നല്ല എന്നതാണ്. പഞ്ചാബിലെ മാറ്റം ഭരണവിരുദ്ധ വികാരത്തെ മറികടക്കുന്നതിന് വേണ്ടിയാണ്. പുതിയ മുഖ്യമന്ത്രിയെ കൊണ്ടുവന്ന് ആ പ്രശ്‌നത്തെ മറികടക്കാനുള്ള നീക്കമായിരുന്നു പഞ്ചാബില്‍ കണ്ടത്. എന്നാല്‍ രാജസ്ഥാനിലെ സാഹചര്യം അങ്ങനെയല്ല. ഭൂരിഭാഗം എംഎല്‍എമാരും ഗെലോട്ടിനെയാണ് പിന്തുണയ്ക്കുന്നത്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഭരണവിരുദ്ധ വികാരം അധികം ഇല്ലാത്തതും രാജസ്ഥാനില്‍ തന്നെയാണ്.

7

ഈ സാഹചര്യത്തില്‍ ഗെലോട്ടിനെ എങ്ങനെയാണ് മാറ്റുക എന്നതാണ് ചോദ്യം. പ്രിയങ്കയുടെ നിലപാട് ഇക്കാര്യത്തില്‍ നിര്‍ണായകമാണ്. പക്ഷേ പ്രിയങ്കയ്ക്ക് മറ്റൊരു നിലപാടാണ് ഉള്ളത്. ഗെലോട്ടിനെ പൂര്‍ണമായ നിയന്ത്രണം ഏല്‍പ്പിക്കുന്നത് സച്ചിനെതിരായ പ്രതികാര നടപടിക്ക് കാരണമാകുന്നു എന്നാണ് വിലയിരുത്തല്‍. സച്ചിനോട് രണ്ട് കാര്യങ്ങള്‍ പ്രിയങ്ക ആവശ്യപ്പെടുന്നു. രാജസ്ഥാനില്‍ ഭരണം തിരിച്ചുപിടിക്കുകയാണ് ഇതില്‍ പ്രധാനം. രണ്ടാമത്തേത് ലോക്‌സഭാ തിരഞ്ഞെടുപ്പാണ്. രാജസ്ഥാനില്‍ നിന്ന് 18 സീറ്റെങ്കിലും കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നുണ്ട്. 25 സീറ്റുകളാണ് സംസ്ഥാനത്തുള്ളത്. കഴിഞ്ഞ രണ്ട് ലോകസഭാ തിരഞ്ഞെടുപ്പിലും എല്ലാ സീറ്റും ബിജെപിയാണ് നേടിയത്.

Recommended Video

cmsvideo
What are the Chances of Priyanka Gandhi becoming the Chief Minister Of Uttar Pradesh?
8

കോണ്‍ഗ്രസും ബിജെപിയും നേരിട്ട് ഏറ്റുമുട്ടുന്ന 200 സീറ്റുകളില്‍ ഒന്ന് രാജസ്ഥാനാണ്. ഇവിടെയുള്ള 25 സീറ്റുകള്‍ തിരിച്ച് അധികാരത്തിലെത്താന്‍ കോണ്‍ഗ്രസിന് ആവശ്യമാണ്. ആറ് സംസ്ഥാനങ്ങളിലാണ് നേരിട്ട് ഏറ്റുമുട്ടല്‍ നടക്കുന്നത്. അതുകൊണ്ട് സച്ചിനോട് രാജസ്ഥാന്‍ വിട്ടുപോകരുതെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. 2014ലും 2019ലും ഗെലോട്ടിന് കീഴിലാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാല്‍ സച്ചിന് കീഴില്‍ തിരഞ്ഞെടുപ്പിനെ നേരിട്ട 2018 നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ വിജയം തന്നെ കോണ്‍ഗ്രസ് നേടുകയും ചെയ്തു. ഗെലോട്ട് മകനെ അടക്കം മത്സരിപ്പിക്കാന്‍ ശ്രമിച്ചത് തിരിച്ചടിയായെന്ന് സച്ചിന്‍ പക്ഷം നേരത്തെ തന്നെ പറഞ്ഞിരുന്നു. ഇതേ വികാരമാണ് രാഹുലിനും ഉള്ളത്. അതുകൊണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ചുമതല സച്ചിന് നല്‍കാനാണ് രാഹുല്‍ താല്‍പര്യപ്പെടുന്നത്.

English summary
sachin pilot meets rahul gandhi and priyanka gandhi, he may get dual role in congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X