കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പ് മുൻപ് സമ്മർദ്ദ തന്ത്രം;കോൺഗ്രസ് നേതൃത്വത്തിന് മുൻപിൽ പരാതിയുമായി പൈലറ്റ്

Google Oneindia Malayalam News

ദില്ലി; രാജസ്ഥാനിൽ സച്ചിൻ പൈലറ്റ് ഉയർത്തിയ വിമത നീക്കത്തിന് ഒരു മാസം നീണ്ട പരിശ്രമങ്ങൾക്കൊടുവിലായിരുന്നു കോൺഗ്രസ് പരിഹാരം കണ്ടത്. പൈലറ്റിന്റെ ആവശ്യങ്ങൾ പരിഹരിക്കാൻ പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ളവർ അടങ്ങിയ മൂന്നംഗ സംഘത്തെ കോൺഗ്രസ് നിയമിക്കുകയും ചെയ്തു.

എന്നാൽ സമിതി രൂപീകരിച്ച് ഒരുമാസം കഴിഞ്ഞിട്ടും തന്റെ ആവശ്യങ്ങൾ പരിഗണിക്കപ്പെട്ടിട്ടില്ലെന്ന വിമർശനമാണ് സച്ചിൻ പൈലറ്റ് ഉയർത്തുന്നത്. വരാനിരിക്കുന്ന മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പിന് മുൻപ് കോൺഗ്രസ് നേതൃത്വത്തിന് മേൽ സമ്മർദ്ദം ചെലുത്താനാണ് സച്ചിന്റെ നീക്കം. ഏറ്റവും പുതിയ വിവരങ്ങളിലേക്ക്

സിന്ധ്യയും സച്ചിനും

സിന്ധ്യയും സച്ചിനും

രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നായിരുന്നു സച്ചിൻ പൈലറ്റ് കോൺഗ്രസ് സർക്കാരിനെരെ വിമത നീക്കം നടത്തിയത്.മധ്യപ്രദേശിൽ ജ്യോതിരാദിത്യ സിന്ധ്യ നടത്തിയ വിമത നീക്കത്തിന് സമാനമായ രീതിയിൽ തന്റെ പക്ഷത്തുള്ള എംഎൽഎമാരുമായി സച്ചിൻ രാജസ്ഥാൻ വിടുകയായിരുന്നു. ഗെഹ്ലോട്ടിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്നായിരുന്നു സച്ചിന്റെ ആവശ്യം.

ചില ഉറപ്പുകൾ നൽകി

ചില ഉറപ്പുകൾ നൽകി

എന്നാൽ ഇതിനോട് ഹൈക്കമാന്റ് പ്രതികരിക്കാതിരുന്നതും സർക്കാരിനെതിരെ കൂടുതൽ എംഎൽഎമാരെ അണിനിരത്താൻ കഴിയാതിരുന്നതും പൈലറ്റിന്റെ നീക്കങ്ങൾ പിഴയ്ക്കാൻ കാരണമായി. ഒടുവിൽ ഹൈക്കമാന്റുമായി ചർച്ച നടത്തി അദ്ദേഹം കോൺഗ്രസ് ക്യാമ്പിലേക്ക് തന്നെ തിരിച്ചെത്തി. നേതൃത്വം നൽകിയ ചില 'ഉറപ്പിൻമേലായിരുന്നു' തന്റെ മടക്കം എന്ന് സച്ചിൻ വ്യക്തമാക്കിയിരുന്നു.
എന്നാൽ ഉറപ്പുകള് പാലിക്കപ്പെട്ടില്ലെന്നതാണ് കോൺഗ്രസിനുള്ളിൽ പുതിയ പ്രതിസന്ധിയ്ക്ക് വഴിവെച്ചിരിക്കുന്നത്.

ആവശ്യമായ പരിഗണന

ആവശ്യമായ പരിഗണന

വിമത നീക്കത്തിന് പിന്നാലെ കെപിസിസിഅധ്യക്ഷ സ്ഥാനത്ത് നിന്നും ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നും സച്ചിനെ നീക്കം ചെയ്തിരുന്നു. അദ്ദേഹത്തിനെ കൂടെയുള്ള രണ്ട് പേര്‍ക്കും മന്ത്രി പദവി നഷ്ടമായിരുന്നു. ഉപമുഖ്യമന്ത്രി , അധ്യക്ഷ പദവികൾ സച്ചിന് തിരിച്ച് ലഭിക്കാൻ സാധ്യത ഇല്ലേങ്കിലും അർഹമായ പദവികൾ വേണമെന്നാണ് സച്ചിൻ പൈലറ്റിന്റെ ആവശ്യം.

പുറത്ത് തുടരുന്നു

പുറത്ത് തുടരുന്നു

മാത്രമല്ല തന്റെ അനുയായികളായ എംഎൽഎമാരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്ന് സച്ചിൻ ആവശ്യപ്പെട്ടിട്ടുണ്ട്. സച്ചിന് ദേശീയ രാഷ്ട്രീയത്തിൽ സ്ഥാനം നൽകി എംഎൽഎമാരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുമെന്നായിരുന്നു കണക്കാക്കപ്പെട്ടിരുന്നത്. എന്നാൽ അടുത്തിടെ കോൺഗ്രസ് തലപ്പത്ത് നടത്തിയ പൊളിച്ചെഴുത്തിൽ സച്ചിന് യാതൊരു സ്ഥാനവും ലഭിച്ചില്ല. മാത്രമല്ല സച്ചിൻ പക്ഷ എംഎൽഎമാർ രാജസ്ഥാനിൽ ഇപ്പോഴും പുറത്ത് തന്നെ തുടരുകയാണ്.

മധ്യപ്രദേശ് തിരഞ്ഞെടുപ്പിൽ

മധ്യപ്രദേശ് തിരഞ്ഞെടുപ്പിൽ

ഇതിനിടെ കോൺഗ്രസ് നേതൃത്വത്തോട് വിലപേശാനുള്ള മറ്റൊരു അവസരം സച്ചിൻ പൈലറ്റിന് വന്നെത്തിരിക്കുകയാണ്. മധ്യപ്രദേശ് തിരഞ്ഞെടുപ്പിൽ സച്ചിനെ പ്രചരണത്തിന് ഇറക്കണമെന്നാണ് കോൺഗ്രസ് നേതാവ് കമൽനാഥിന്റെ താത്പര്യം. ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗ്വാളയാർ ചമ്പൽ മേഖലയിലെ ഗുജ്ജര് വോട്ടുകൾ ലക്ഷ്യം വെച്ചാണിത്.

കോൺഗ്രസ് പ്രതീക്ഷ

കോൺഗ്രസ് പ്രതീക്ഷ

മാത്രമല്ല കോൺഗ്രസിൽ ഉണ്ടായിരുന്നപ്പോൾ സിന്ധ്യയുടെ ഉറ്റ സുഹൃത്തായിരുന്ന ജ്യോതിരാദിത്യ സിന്ധ്യയ്ക്കെതിരെ പ്രതിരോധം തീർക്കാൻ സച്ചിനിലൂടെ സാധിക്കുമെന്നും കോൺഗ്രസ് കണക്കാക്കുന്നു. രാജസ്ഥാനോട് അടുത്ത് കിടക്കുന്ന മധ്യപ്രദേശിലെ അതിർത്തി മേഖലകളിൽ ഉള്ള സച്ചിന്റെ താരപരിവേഷവും തിരഞ്ഞെടുപ്പിൽ ഗുണകരമാകുമെന്ന് കമൽനാഥ് കണക്കാക്കുന്നുണ്ട്.

പരാതിയുമായി പൈലറ്റ്

പരാതിയുമായി പൈലറ്റ്

ഈ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പിന് മുൻപ് തൻെ ആവശ്യങ്ങൾ നേടിയെടുക്കാനുള്ള സമ്മർദ്ദ തന്ത്രം സച്ചിൻ പയറ്റുന്നത്. ആവശ്യങ്ങൾ പരിഹരിക്കപ്പെട്ടില്ലെന്ന് കോൺഗ്രസ് ഹൈക്കമാന്റിനോട് സച്ചിൻ പരാതി അറിയിച്ചിരിക്കുകയാണെന്നാണ് വിവരം.
ഇതോടെ വിഷയത്തിൽ ഉടൻ തന്നെ മൂന്നംഗ സമിതി തിരുമാനം കൈക്കൊള്ളുമെന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ ഒരു മാസത്തിനിടെ ഇതേ ആവശ്യം ഉന്നയിച്ച് സച്ചിൻ മൂന്ന് തവണ സമിതി അംഗങ്ങളെ കണ്ടിരുന്നു .

പരിഹാര ഫോർമുല

പരിഹാര ഫോർമുല

എ ഐ സി സി അംഗങ്ങളായ അഹമ്മദ് പട്ടേൽ, കെ സി വേണുഗോപാൽ, അജയ് മക്കെൻ എന്നിവരടങ്ങുന്ന സമിതി ഉടൻ മുഖ്യമന്ത്രി ഗെലോട്ടിനെ സന്ദർശിക്കും. സച്ചിനേയും ഗെഹ്ലോട്ടിനേയും ഒരുമിച്ചിരുത്തി ചർച്ച നടത്താനും കമ്മിറ്റി ആലോചിക്കുന്നുണ്ട്. സച്ചിനെ എഐസിസിയിൽ ഉൾപ്പെടുത്തി പരിഹാരം കാണാനാണ് കോൺഗ്രസ് നേതൃത്വം ആലോചിക്കുന്നതെന്നാണ് സൂചന.

മറ്റ് നേതാക്കളും

മറ്റ് നേതാക്കളും

മറ്റ് നേതാക്കളെ മന്ത്രിസഭയിലും ജില്ലാ കോൺഗ്രസ് കമ്മിറ്റികളിലും സംസ്ഥാന ബോർഡുകളിലേക്കും കമ്മീഷനുകളിലേക്കും നാമനിർദ്ദേശം ചെയ്തേക്കും എന്നാണ് റിപ്പോർട്ടുകൾ. വിമത സ്വരം ഉയർത്തിയ 19 ൽ 13 പേരും സമിതി അംഗങ്ങളെ കണ്ടേക്കും.

'മാധ്യമപ്രർത്തകർക്കെതിരായ കടക്കുപുറത്ത് നിലപാടിന്റെ ഒടുവിലെ ഉദാഹരണം'; സർക്കാരിനെതിരെ സന്ദീപ് വാര്യർ<br />'മാധ്യമപ്രർത്തകർക്കെതിരായ കടക്കുപുറത്ത് നിലപാടിന്റെ ഒടുവിലെ ഉദാഹരണം'; സർക്കാരിനെതിരെ സന്ദീപ് വാര്യർ

കാർഷിക ബില്ലുകൾക്കെതിരെ പാര്‍ലമെന്റ് പരിസരത്ത് പ്രതിപക്ഷത്തിന്റെ സംയുക്ത പ്രതിഷേധ മാര്‍ച്ച്കാർഷിക ബില്ലുകൾക്കെതിരെ പാര്‍ലമെന്റ് പരിസരത്ത് പ്രതിപക്ഷത്തിന്റെ സംയുക്ത പ്രതിഷേധ മാര്‍ച്ച്

പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി; ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന യാത്ര റദ്ദാക്കി സൗദി അറേബ്യപ്രവാസികള്‍ക്ക് കനത്ത തിരിച്ചടി; ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന യാത്ര റദ്ദാക്കി സൗദി അറേബ്യ

ഇത് മറ്റൊരു കൊവിഡ് എഫക്ട്... ബിഹാറിലെ വോട്ടര്‍ പട്ടികയില്‍ പുതിയതായി എത്തിയത് 3 ലക്ഷം തൊഴിലാളികൾഇത് മറ്റൊരു കൊവിഡ് എഫക്ട്... ബിഹാറിലെ വോട്ടര്‍ പട്ടികയില്‍ പുതിയതായി എത്തിയത് 3 ലക്ഷം തൊഴിലാളികൾ

English summary
Sachin Pilot reaches to high command regarding his team members accommodation in ministry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X