കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സത്യത്തെ ഉപദ്രവിക്കാം; തോല്‍പ്പിക്കാന്‍ കഴിയില്ല; പ്രതികരിച്ച് സച്ചിന്‍ പൈലറ്റ്; പദവികളില്ല

Google Oneindia Malayalam News

ജയ്പൂര്‍: രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നും കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നും പുറത്താക്കിയതിന് പിന്നാലെ പ്രതികരിച്ച് സച്ചിന്‍ പൈലറ്റ. സത്യത്തെ മാത്രമെ ഉപദ്രവിക്കാന്‍ കഴിയുകയുള്ളു. എന്നാല്‍ അതിനെ പരാജയപ്പെടുത്താന്‍ കഴിയില്ലെന്നും സച്ചിന്‍ പൈലറ്റ് പ്രതികരിച്ചു. പദവികളില്‍ നിന്നും നീക്കി ഏതാനും നിമിഷങ്ങള്‍ക്ക് ശേഷമായിരുന്നു സച്ചിന്‍ പൈലറ്റിന്റെ പ്രതികരണം. ട്വിറ്ററിലൂടെയാണ് സച്ചിന്‍ രംഗത്തെത്തിയത്.

Recommended Video

cmsvideo
Sachin Pilot's Reaction After Being Dismissed From Every Post | Oneindia Malayalam

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടുമായി ഇടഞ്ഞ സച്ചിന്‍ പൈലറ്റിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് പല ശ്രമങ്ങളും നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇന്ന് വിളിച്ചു ചേര്‍ത്ത നിയമസഭാ കക്ഷി യോഗത്തിലും സച്ചിന്‍ വിട്ടു നിന്നതോടെയാണ് കോണ്‍ഗ്രസ് നടപടിയെടുത്തത്.

സച്ചിന്‍ പൈലറ്റ്

സച്ചിന്‍ പൈലറ്റ്

യോഗത്തില്‍ സച്ചിനൊപ്പമുള്ള 18 എംഎല്‍എമാരും പങ്കെടുത്തിരുന്നില്ല. യോഗത്തില്‍ പങ്കെടുക്കാത്തതിന് പുറമേ തനിക്കൊപ്പമുള്ള എംഎല്‍എമാരുടെ വീഡിയോയും സച്ചിന്‍ പൈലറ്റ് പുറത്ത് വിട്ടിരുന്നു. ഇകും കൂടിയായിരുന്നു പാര്‍ട്ടി കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ കാരണമായത്.

ഗോവിന്ദ് ഗോന്ദ്ര

ഗോവിന്ദ് ഗോന്ദ്ര

സച്ചിന് പകരം ഗോവിന്ദ് ഗോന്ദ്രയെ പുതിയ സംസ്ഥാന അധ്യക്ഷനായി ചുമതലപ്പെടുത്തിയിരിക്കുകയാണ്. കോണ്‍ഗ്രസ് വക്താവ് രണ്‍ദിപ് സുര്‍ദേവാലയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന അര്‍ധരാത്രി വൈകിയും സച്ചിന്‍ പൈലറ്റുമായി കോണ്‍ഗ്രസ് ഹൈക്കമാന്റ് സമവായ ശ്രമങ്ങള്‍ ശക്തമാക്കിയിരുന്നു.

അച്ചടക്ക നടപടി

അച്ചടക്ക നടപടി

കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും മുതിര്‍ന്ന നേതാവ് പി ചിദംബരവുമെല്ലാം സച്ചിനോട് കോണ്‍ഗ്രസ് വിടരരുതെന്ന് ആവശ്യപ്പെട്ടിരുന്നു. സച്ചിന് വീണ്ടും അവസരം നല്‍കാന്‍ ഉദ്ദേശിച്ചുകൊണ്ടായിരുന്നു ഇന്ന് വീണ്ടും നിയമസഭ കക്ഷി യോഗം വിളിച്ചത്. കഴിഞ്ഞ ദിവസം വിളിച്ചു ചേര്‍ത്ത നിയമസഭാ കക്ഷിയോഗത്തില്‍ നിന്നും സച്ചിന്‍ വിട്ടുനില്‍ക്കുകയായിരുന്നു. ഇതിന് പിന്നാലെ സച്ചിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചിരുന്നു.

ഭിന്നതകള്‍

ഭിന്നതകള്‍

2018 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയത്തിന് പിന്നില്‍ സച്ചിന്‍ പൈലറ്റ് നിര്‍ണായക പങ്കാണ് വഹിച്ചത്. പൈലറ്റിനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യത്തെ മറികടന്ന് കൊണ്ടായിരുന്നു മുതിര്‍ന്ന നേതാവായ അശോക് ഗെഹ്ലോട്ടിനെ ഹൈക്കമാന്റ് മുഖ്യമന്ത്രിയാക്കിയത്. അന്ന് മുതല്‍ തന്നെ ഇരുവരും തമ്മിലുള്ള ഭിന്നതകള്‍ രൂക്ഷമായിരുന്നു.

ഭീഷണിയില്ല

ഭീഷണിയില്ല

അതേസമയം സച്ചിന്‍ പൈലറ്റും എംഎല്‍എമാരും പാര്‍ട്ടി വിട്ടാലും കോണ്‍ഗ്രസ് സര്‍ക്കാരിന് ഭീഷണിയില്ലെന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്. 200 അംഗ നിയമസഭയില്‍ കേവലഭൂരിപക്ഷത്തിന് 101 പേരുടെ പിന്തുണയാണ് വേണ്ടത്. 102 പേര്‍ നിലവില്‍ തങ്ങള്‍ക്കൊപ്പം ഉണ്ടെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്. സംസ്ഥാനത്ത് കോണ്‍ഗ്രസിന് 107 എംഎല്‍എമാാരാണ് ഉള്ളത്.

ഇഷ്ടം വില കുറഞ്ഞ ടീഷർട്ടുകർ, മാസം സമ്പാദിക്കുന്നത് 1 കോടി;വികാസ് ദുബെയുടെ അമ്പരപ്പിക്കുന്ന ജീവിതരീതിഇഷ്ടം വില കുറഞ്ഞ ടീഷർട്ടുകർ, മാസം സമ്പാദിക്കുന്നത് 1 കോടി;വികാസ് ദുബെയുടെ അമ്പരപ്പിക്കുന്ന ജീവിതരീതി

വിമതരെ അടപടലം പൂട്ടാൻ കോൺഗ്രസ്, രാജി ചോദിച്ച് സച്ചിൻ പൈലറ്റ്, ഒപ്പമുളളവരും കൈ വിടും? മുട്ടൻ പണി!വിമതരെ അടപടലം പൂട്ടാൻ കോൺഗ്രസ്, രാജി ചോദിച്ച് സച്ചിൻ പൈലറ്റ്, ഒപ്പമുളളവരും കൈ വിടും? മുട്ടൻ പണി!

സ്വപ്‌നയുടെ ദുരൂഹതകൾ, ശിവശങ്കറുമായുള്ള അടുപ്പം... എല്ലാം സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോര്‍ട്ടിൽ; പക്ഷേ...സ്വപ്‌നയുടെ ദുരൂഹതകൾ, ശിവശങ്കറുമായുള്ള അടുപ്പം... എല്ലാം സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോര്‍ട്ടിൽ; പക്ഷേ...

English summary
Sachin Pilot Reaction After Being Dismissed From Every Post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X