കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗെലോട്ടിന്റെ ഒത്തുതീര്‍പ്പ് ഫോര്‍മുല സച്ചിന്‍ തള്ളി, 2 ആവശ്യങ്ങള്‍, കോണ്‍ഗ്രസിന് അഗ്നിപരീക്ഷ!!

Google Oneindia Malayalam News

ജയ്പൂര്‍: രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിനെ തിരിച്ചെത്തിക്കാനുള്ള ശ്രമം കോണ്‍ഗ്രസ് ആരംഭിച്ചു. ഭൂരിപക്ഷത്തില്‍ ചെറിയൊരു ആശങ്ക അശോക് ഗെലോട്ടിന് മുന്നിലുള്ളത് കൊണ്ട് റിസ്‌ക് എടുക്കാന്‍ താല്‍പര്യമില്ലെന്നാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നല്‍കുന്ന സൂചന. എന്നാല്‍ ഒത്തുതീര്‍പ്പിനായി ഗെലോട്ട് ക്യാമ്പ് മുന്നോട്ട് വെച്ച ഫോര്‍മുല സച്ചിന്‍ ക്യാമ്പ് തള്ളി. സച്ചിന് തീര്‍ത്തും ഈ തീരുമാനത്തോട് യോജിക്കാനായിട്ടില്ല. അതേസമയം ഹൈക്കമാന്‍ഡ് ഉന്നയിച്ചത് പോലെ സംസ്ഥാനത്തേക്ക് മടങ്ങി വരാന്‍ സച്ചിന്‍ ക്യാമ്പ് തയ്യാറാണ്. കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ

വിമതരെ വിളിച്ചു

വിമതരെ വിളിച്ചു

കോണ്‍ഗ്രസ് ഒത്തുതീര്‍പ്പ് ഫോര്‍മുല തയ്യാറാക്കി വിമതരെ വിളിച്ചിട്ടുണ്ട്. ഇക്കാര്യം വിമതരും ഉറപ്പിച്ചു. കോണ്‍ഗ്രസിന്റെ ചീഫ് വിപ്പ് മഹേഷ് ജോഷി ഇന്നലെയാണ് വിമതരെ ബന്ധപ്പെട്ടത്. ജോഷി ഇന്നലെ രാത്രി ഏഴ് മണിയോടെ തങ്ങള്‍ക്ക് സന്ദേശം അയച്ചതായി വിമതര്‍ പറഞ്ഞു. എംഎല്‍എമാരുടെ യോഗത്തില്‍ പങ്കെടുക്കണമെന്നാണ് ആവശ്യപ്പെട്ടത്. എന്നാല്‍ ഈ സന്ദേശത്തില്‍ തന്നെ തങ്ങളെ പുറത്താക്കാനുള്ള ശ്രമങ്ങളാണ് ഗെലോട്ട് നടത്തുന്നതെന്ന് മനസ്സിലാക്കി തരുന്നുണ്ടെന്ന് സച്ചിന്‍ ക്യാമ്പ് പറയുന്നു.

ഗെലോട്ട് ചതിച്ചു

ഗെലോട്ട് ചതിച്ചു

എട്ട് മണിക്ക് നടക്കുന്ന എംഎല്‍എമാരുടെ യോഗത്തില്‍ ഏഴ് മണിക്ക് വിളിച്ചാണ് എത്തണമെന്ന് മഹേഷ് ജോഷി വിമതരോട് പറഞ്ഞത്. എന്നാല്‍ ഹരിയാനയിലുള്ള വിമതര്‍ക്ക് ഒരിക്കലും എത്താന്‍ പറ്റില്ലെന്ന് കണ്ടിട്ടുള്ള നീക്കമായിരുന്നു ഇത്. വിമതര്‍ നിര്‍ദേശിച്ചിട്ടും യോഗത്തില്‍ പങ്കെടുത്തില്ലെന്ന് വരുത്തിതീര്‍ക്കാനുള്ള നീക്കമായിരുന്നു ഗെലോട്ട് നടത്തിയത്. ഇത് വിമതരുടെ തിരിച്ചുവരവ് ഹൈക്കമാന്‍ഡിന് മുന്നില്‍ തന്നെ ഇല്ലാതാക്കാനുള്ള നീക്കമാണ് ഗെലോട്ട് നടത്തിയത്. ഇത് സച്ചിന്‍ ക്യാമ്പിനെ ചൊടിപ്പിച്ചിരിക്കുകയാണ്.

ഗെലോട്ടിന്റെ നീക്കം പൊളിഞ്ഞു

ഗെലോട്ടിന്റെ നീക്കം പൊളിഞ്ഞു

രാജ്യദ്രോഹക്കുറ്റം പിന്‍വലിച്ച് സച്ചിനുമായി അനുനയ ചര്‍ച്ചകള്‍ക്കാണ് ഗെലോട്ട് തുടക്കമിട്ടത്. എന്നാല്‍ ഇതുകൊണ്ട് സച്ചിന്‍ പൈലറ്റ് അനുനയത്തിലേക്ക് വരില്ലെന്നാണ് വിമതര്‍ പറയുന്നത്. നിയമപരമായി ഈ കേസുകള്‍ നിലനില്‍ക്കില്ലെന്ന് അറിയുന്നത് കൊണ്ടാണ് ഗെലോട്ട് കേസ് പിന്‍വലിച്ചതെന്നും, അല്ലാതെ അനുനയം കാണിച്ചതല്ലെന്നും വിമതര്‍ പറഞ്ഞു. വിമത എംഎല്‍എ ഭന്‍വര്‍ ലാല്‍ ശര്‍മ രാജ്യദ്രോഹക്കുറ്റത്തിനെതിരെ രാജസ്ഥാന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതിയില്‍ നിന്ന് ഗെലോട്ടിന് തിരിച്ചടി നേരിടുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

Recommended Video

cmsvideo
I am not among that 130 crore people - Viral Campaign | Oneindia Malayalam
24 ദിവസമെടുത്തു

24 ദിവസമെടുത്തു

24 ദിവസത്തിന് ശേഷമാണ് ഈ വകുപ്പുകള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചത്. സര്‍ക്കാര്‍ നാണംകെടുമെന്ന് ഉറപ്പായപ്പോഴാണ് ഈ തീരുമാനമെടുത്ത് സര്‍ക്കാര്‍ രക്ഷപ്പെട്ടത്. എന്തുകൊണ്ടാണ് ഇത്രയും ദിവസം എടുത്തത്. പാര്‍ട്ടിയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ഗെലോട്ടിന് വലിയ താല്‍പര്യമില്ല. അദ്ദേഹത്തിന് ആവശ്യം വിമതര്‍ നിബന്ധനകള്‍ അനുസരിച്ച് നില്‍ക്കണമെന്നാണ്. ആ രീതിയോട് താല്‍പര്യമില്ല. മുഖ്യമന്ത്രി മാറ്റുന്നതിനാണ് തങ്ങള്‍ താല്‍പര്യപ്പെടുന്നതെന്നും വിമതര്‍ പറഞ്ഞു.

2 ആവശ്യങ്ങള്‍

2 ആവശ്യങ്ങള്‍

എല്ലാ കേസുകളും പിന്‍വലിക്കുക, വസുന്ധര രാജയ്‌ക്കെതിരെയുള്ള കേസുകളുമായി ഗെലോട്ട് മുന്നോട്ട് പോകുക. ഈ രണ്ട് ഫോര്‍മുലയാണ് പൈലറ്റ് മുന്നോട്ട് വെച്ചത്. മൂന്നാമതൊരു ആവശ്യം കൂടി സച്ചിനുണ്ട്. അത് ഗെലോട്ടിനെ മാറ്റലാണ്. അത് പക്ഷേ രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ അംഗീകരിക്കില്ല. ഗെലോട്ട് തങ്ങളെ നിയന്ത്രിക്കുക രീതി മാറ്റാന്‍ സച്ചിന്‍ നിര്‍ബന്ധം പിടിക്കുന്നുണ്ട്. ഇതിന് ഹൈക്കമാന്‍ഡ് വഴങ്ങേണ്ടി വരും. അതേസമയം രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ 14ന് നടക്കുന്ന നിയമസഭാ സമ്മേളനത്തില്‍ സച്ചിന്‍ പക്ഷം പങ്കെടുക്കും.

സച്ചിന്‍ കത്തയച്ചു

സച്ചിന്‍ കത്തയച്ചു

സച്ചിന്‍ തന്റെ ഭാഗം വിശദീകരിച്ച് ഹൈക്കമാന്‍ഡിന് കത്തയിച്ചിരുന്നു. ഇത് രാഹുലിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നത് പ്രിയങ്കാ ഗാന്ധിയാണ്. ഇതോടെയാണ് രണ്‍ദീപ് സുര്‍ജേവാല അടക്കമുള്ള നേതാക്കള്‍ ഒത്തുതീര്‍പ്പ് ഫോര്‍മുല മുന്നോട്ട് വെച്ചത്. എന്നാല്‍ എല്ലാ ഫോര്‍മുലയും അംഗീകരിച്ച് തിരിച്ചെത്താന്‍ രാഹുലിന് താല്‍പര്യമില്ല. ഗെലോട്ടിന് കീഴില്‍ പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ ദേശീയ നേതൃത്വത്തിന്റെ ഭാഗമായി ദില്ലിയിലെത്താം എന്നാണ് വാഗ്ദാനം.

ദില്ലിയിലേക്ക് വരില്ല

ദില്ലിയിലേക്ക് വരില്ല

ദില്ലിയിലേക്ക് തട്ടകം മാറ്റാന്‍ സച്ചിന് താല്‍പര്യമില്ല. അവിടെയെത്തിയാല്‍ രാഷ്ട്രീയ അന്ത്യമാണ് സച്ചിന്‍ മുന്നില്‍ കാണുന്നത്. ജ്യോതിരാദിത്യ സിന്ധ്യയെ ദേശീയ തലത്തിലേക്ക് കൊണ്ടുവന്നതോടെ അദ്ദേഹത്തിന്റെ കരിയര്‍ തകര്‍ന്നിരുന്നു. ഒടുവില്‍ അദ്ദേഹം പാര്‍ട്ടി വിടാന്‍ തയ്യാറായി. ഇപ്പോള്‍ രാജസ്ഥാന്‍ വിട്ടാല്‍ പിന്നെ ഒരിക്കലും ടോങ്കിലോ, ഗുജ്ജാറുകള്‍ക്കിടയിലോ സച്ചിന് സ്വാധീനമുണ്ടാവില്ല. ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് തിരിച്ചുവരവും പ്രയാസമാണെന്ന് സച്ചിന് അറിയാം. സര്‍ക്കാരിനെ മറിച്ചിടാന്‍ തനിക്കാവില്ലെന്ന് സച്ചിന് അറിയാം. ബിജെപിയിലേക്ക് പോകാനും അവര്‍ക്ക് സച്ചിനെ സ്വീകരിക്കാനും താല്‍പര്യമില്ല. സ്വന്തം പാര്‍ട്ടിയും ഇപ്പോള്‍ സച്ചിന്റെ സ്വപ്‌നത്തില്‍ ഇല്ല.

English summary
sachin pilot rejects ashok gehlot's compromise formula, he wants self respect in congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X