കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സച്ചിന്‍ പൈലറ്റ് ഉപമുഖ്യനോ അതോ നാലാം വര്‍ഷം മുഖ്യമന്ത്രിയോ?: നല്ല ഫലങ്ങള്‍ വരുമെന്ന് പൈലറ്റ്

Google Oneindia Malayalam News

ദില്ലി: രാജസ്ഥാനില്‍ അശോക് ഗെഹ്ലോട്ട് സര്‍ക്കാറിനെതിരെ 18 എംഎല്‍എമാരുമായി സച്ചിന്‍ പൈലറ്റ് തുടങ്ങിയ വിമത നീക്കം ദീര്‍ഘനാള്‍ നീണ്ടു നിന്ന് പരിശ്രമങ്ങള്‍ക്കൊടുവിലായിരുന്നു കോണ്‍ഗ്രസ് പരിഹരിച്ചത്. ഓഗസ്റ്റ് 14 ന് രാജസ്ഥാന്‍ നിയമസഭയില്‍ നടന്ന വിശ്വാസ വോട്ടില്‍ സച്ചിന്‍ പൈലറ്റ് അടക്കമുള്ളവര്‍ സര്‍ക്കാറിന് അനുകൂലമായി വോട്ട് ചെയ്യുകയും ചെയ്തു.

പൈലറ്റ് ഉയര്‍ത്തിയ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രിയങ്ക ഗാന്ധി ഉള്‍പ്പടേയുള്ളവര്‍ അടങ്ങിയ മൂന്നംഗ സമിതി കോണ്‍ഗ്രസ് രൂപീകരിക്കുകയും ചെയ്തു. പ്രശ്ന പരിഹാര ഫോര്‍മുല രൂപീകരിക്കാനുള്ള ഇതിന് പിന്നാലെയാണ് സച്ചിന്‍ പൈലറ്റ് വീണ്ടും ഉപമുഖ്യമന്ത്രി പദത്തിലേക്ക് എത്തുമോയെന്ന ചോദ്യം ഉയരാന്‍ തുടങ്ങിയത്.

 18 എംഎല്‍എമാരുമായി

18 എംഎല്‍എമാരുമായി

ഉപമുഖ്യമന്ത്രി, കെപിസിസി അധ്യകഷന്‍ തുടങ്ങിയ പദവികളില്‍ ഇരിക്കുമ്പോഴായിരുന്നു ആശോക് ഗെലോട്ട് സര്‍ക്കാറിനെതിരെ 18 എംഎല്‍എമാരുമായി സച്ചിന്‍ പൈലറ്റ് വിമത നീക്കം തുടങ്ങുന്നത്. ഇതോടെ സച്ചിന്‍ പൈലറ്റിനെ പദവികളില്‍ നിന്നും കോണ്‍ഗ്രസ് നീക്കി. അദ്ദേഹത്തിനെ കൂടെയുള്ള രണ്ട് പേര്‍ക്കും മന്ത്രി പദവി നഷ്ടമായി. ഒരു ഘട്ടത്തില്‍ ഇവര്‍ ബിജെപിയിലേക്ക് പോവുമെന്ന പ്രചാരണവും ഉണ്ടായി.

ബിജെപിയിലേക്ക് പോവില്ല

ബിജെപിയിലേക്ക് പോവില്ല

എന്നാല്‍ ബിജെപിയിലേക്ക് പോവില്ലെന്ന് വ്യക്തമാക്കിയ പൈലറ്റിനെ പാര്‍ട്ടിയിലെക്ക് തിരിച്ചു കൊണ്ടുവരാന്‍ പ്രിയങ്ക ഗാന്ധി മുന്നിട്ടിറങ്ങി. തുടര്‍ന്ന് രാഹുല്‍ ഗാന്ധിയുടെ ദില്ലിയിലെ ഔദ്യോഗിക വസതിയില്‍ എത്തി മുതിര്‍ന്ന നേതാക്കളുമായി കൂടിക്കഴ്ച നടത്തിയതോടെ സച്ചിന്‍ പൈലറ്റിന്‍റെ കോണ്‍ഗ്രസിലേക്കുള്ള മടക്കം പൂര്‍ത്തിയാവുകയായിരുന്നു

 ദേശീയ നേതൃത്വത്തിന്‍റെ നിര്‍ദ്ദേശം

ദേശീയ നേതൃത്വത്തിന്‍റെ നിര്‍ദ്ദേശം

ഗെഹ്ലോത്ത് പക്ഷത്തിന് സച്ചിന്‍ പൈലറ്റിന്‍റെ തിരിച്ചു വരവില്‍ അസ്വസ്ഥയുണ്ടെങ്കിലും പ്രശ്നങ്ങള്‍ പരിഹരിച്ച് മുന്നോട്ടു പോവാനായിരുന്നു ദേശീയ നേതൃത്വത്തിന്‍റെ നിര്‍ദ്ദേശം. ഇതോടെയാണ് എംഎൽഎമാർ പൈലറ്റിനെ തിരിച്ചെടുക്കരുതെന്നാവശ്യപ്പെട്ടിട്ടും വലിയ തോതിലുള്ള പ്രസ്താവനകള്‍ക്ക് അശോക് ഗെലോട്ട് മുതിരാതിരുന്നത്.

ഏകോപനം ഉണ്ടായിരിക്കണം

ഏകോപനം ഉണ്ടായിരിക്കണം


താന്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ എത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന് ആവശ്യപ്പെടുമ്പോഴും സച്ചിന്റെ ഭാഗത്തുനിന്ന് പുറത്തുവന്നുകൊണ്ടിരിക്കുന്ന പ്രതികരണങ്ങള്‍ കോണ്‍ഗ്രസിനെ സംബന്ധിച്ച് നിലവിലെ സാഹചര്യത്തില്‍ വലിയ ആശ്വാസമാണേകുന്നത്. പാര്‍ട്ടിയെ അധികാരത്തിലെത്തിക്കാന്‍ പ്രവര്‍ത്തിച്ച നേതാക്കളും പ്രവര്‍ത്തകരും തമ്മില്‍ ഏകോപനം ഉണ്ടായിരിക്കണമെന്നായിരുന്നു സച്ചിന്‍ പൈലറ്റ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടത്.

ഗ്രൂപ്പിസം

ഗ്രൂപ്പിസം

രാജസ്ഥാനിലെ പാര്‍ട്ടിയില്‍ ഗ്രൂപ്പിസം ശക്തമായി തന്നെ നിലനില്ക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് സച്ചിന്‍ പൈലറ്റിന്‍റെ പ്രസ്താവനയെന്നതാണ് ശ്രദ്ധേയം. മുതിര്‍ന്ന നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഒരുമിച്ച് നിന്നുകൊണ്ട് എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്ന നമ്മള്‍ ചിന്തിക്കണമെന്നും ജയ്പൂരില്‍ ചേര്‍ന്ന യോഗത്തിന് ശേഷം സച്ചിന്‍ പൈലറ്റ് അഭിപ്രായപ്പെട്ടു.

Recommended Video

cmsvideo
sachin pilot's demands after comeback to congress | Oneindia Malayalam
നല്ല ഫലങ്ങള്‍

നല്ല ഫലങ്ങള്‍

വരും ദിവസങ്ങളില്‍ നല്ല ഫലങ്ങള്‍ പുറത്തുവരുമെന്നും സച്ചിന്‍ പറഞ്ഞു. പാര്‍ട്ടിയിലേക്ക് മടങ്ങിയെത്തിയ സച്ചിന്‍ പൈലറ്റിനും അദ്ദേഹത്തിന്‍റെ കൂടെയുള്ളവര്‍ക്കും സ്ഥാനമാനങ്ങള്‍ നല്‍കണമെന്ന അഭിപ്രായം ഇപ്പോള്‍ തന്നെ ഉയര്‍ന്നു വരുന്നുണ്ട്. അശോക് പൈലറ്റ് പക്ഷം ശക്തമായ എതിര്‍പ്പ് ഉയര്‍ത്തുമെങ്കിലും ദേശീയ നേതൃത്വം കനിയുമെന്നാണ് പൈലറ്റ് പക്ഷത്തിന്‍റെ പ്രതീക്ഷ.

അതൃപ്തി

അതൃപ്തി

സച്ചിന്‍റെ പൈലറ്റിനെ പാര്‍ട്ടിയിലേക്ക് തിരികെ എത്തിക്കാന്‍ നീക്കം നടത്തുമ്പോഴെല്ലാം അശോക് ഗലോട്ട് തന്റെ അതൃപ്തി പ്രകടിപ്പിച്ചിരുന്നിരുന്നെങ്കിലും സച്ചിനെ വിട്ടുകളയാനോ പിണക്കാനോ നേതൃത്വം തയ്യാറായില്ല. മാത്രവുമല്ല സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി അവിനാശ് പാണ്ഡെയെ നീക്കം ചെയ്യുക എന്ന പൈലറ്റിന്റെ പ്രധാന ആവശ്യങ്ങളിലൊന്ന് സോണിയ ഗാന്ധി അംഗീകരിക്കുകയും ചെയ്തിരുന്നു.

ഗോവിന്ദ് സിങിനെ

ഗോവിന്ദ് സിങിനെ

സച്ചിന്‍ പൈലറ്റിന് പകരക്കാരനായി പിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ഗോവിന്ദ് സിങിനെ നിയമിച്ചിരുന്നു. ഈ തീരുമാനത്തില്‍ തല്‍ക്കാലം മാറ്റവുമുണ്ടാവുമെന്ന് കരുതുന്നില്ല. എന്നാല്‍ ഉപമുഖ്യമന്ത്രി സ്ഥാനം അദ്ദേഹത്തിന് തിരികെ നല്‍കണമെന്ന ആവശ്യം ശക്തമാണ്. കൂടാതെ അദ്ദേഹത്തിന്‍റെ കൂടെയുള്ളവര്‍ക്ക് മന്ത്രിസ്ഥാനം.

മന്ത്രിസഭാ പുനഃസംഘടന

മന്ത്രിസഭാ പുനഃസംഘടന

നിര്‍ണ്ണായക ഘട്ടത്തില്‍ കൂടെ നിന്ന ഭാരതീയ ട്രൈബല്‍ പാര്‍ട്ടി അംഗങ്ങളുള്‍പ്പടേയുള്ളവരെ ഉള്‍പ്പെടുത്തി അശോക് ഗെലോട്ട് ഉടന്‍ മന്ത്രിസഭാ പുനഃസംഘടന നടത്തിയേക്കും എന്ന സൂചനയുണ്ട്. ഇതില്‍ പൈലറ്റ് പക്ഷത്ത് നിന്ന് നേരത്തേയുണ്ടായിരുന്നു 2 പേര്‍ക്ക് പുറമെ ഒരാളെ കൂടെ അധികമായി ഉള്‍പ്പെടുത്തിയേക്കും.

കാത്തിരിക്കേണ്ടി വരും

കാത്തിരിക്കേണ്ടി വരും

പൈലറ്റിനെ ഉടന്‍ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരികെ കൊണ്ടുവരുന്നതില്‍ കടുത്ത എതിര്‍പ്പ് ഗെലോട്ട് പക്ഷത്തിനുണ്ട്. പാര്‍ട്ടിയിലെ പ്രതിസന്ധികള്‍ക്ക് കാരണമായ പൈലറ്റിനെ ഉടന്‍ സ്ഥാനത്ത് തിരിച്ചു കൊണ്ടുവരേണ്ടതില്ലെന്നാണ് മറുവിഭാഗത്തിന്‍റെ ആവശ്യം. ഈ ആവശ്യം കേന്ദ്ര നേതൃത്വം അംഗീകരിച്ചാല്‍ പൈലറ്റിന് കാത്തിരിക്കേണ്ടി വരും.

മുഖ്യമന്ത്രി സ്ഥാനം

മുഖ്യമന്ത്രി സ്ഥാനം

കാത്തിരുന്ന് സര്‍ക്കാറിന്‍റെ അവസാന വര്‍ഷങ്ങളില്‍ ഉപമുഖ്യമന്ത്രി സ്ഥാനം ലഭിക്കുന്നതിന് പൈലറ്റിനും താല്‍പര്യം ഉണ്ടാവില്ല. അതിനാല്‍ അവസാന വര്‍ഷം മുഖ്യമന്ത്രി സ്ഥാനം വിട്ടുതരിക എന്നതായിരിക്കും അദ്ദേഹത്തിന്‍റെ ആവശ്യം. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാല്‍ പൈലറ്റിന് കീഴിയില്‍ മികച്ച പ്രവര്‍ത്തനം ലക്ഷ്യമിട്ട് കോണ്‍ഗ്രസ് ഈ ആവശ്യം അംഗീകരിക്കാനും സാധ്യതയുണ്ട്.

2013 ല്‍ 23

2013 ല്‍ 23

പിസിസി അധ്യക്ഷനായ സച്ചിന്‍ പൈലറ്റിന്‍റെ നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളായിരുന്നു 2018 ലെ നിയമസഭാ തിരഞ്ഞുപ്പില്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസിനെ അധികാരത്തിലേറ്റുന്നതില്‍ നിര്‍ണ്ണായകമായത്. 2013 ല്‍ 23 സീറ്റിലേക്ക് ഒതുങ്ങിയ കോണ്‍ഗ്രസിനെ ഭരിക്കാന്‍ ആവശ്യമായ 100 സീറ്റുകളിലേക്ക് ഉയര്‍ത്തിയത്.

 തരൂരിന് പരോക്ഷ വിമർശനവുമായി മുല്ലപ്പള്ളി;അദാനിയുടെ പേ റോളില്‍ ഇടം പിടിക്കണ്ട ബാധ്യത കോൺഗ്രസിനില്ല തരൂരിന് പരോക്ഷ വിമർശനവുമായി മുല്ലപ്പള്ളി;അദാനിയുടെ പേ റോളില്‍ ഇടം പിടിക്കണ്ട ബാധ്യത കോൺഗ്രസിനില്ല

English summary
sachin pilot says positive results will come out in coming days
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X