• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കര്‍ഷക സമരത്തില്‍ ഒറ്റയ്ക്കിറങ്ങി പൈലറ്റ്, ഗെലോട്ട് പക്ഷമില്ല, കോണ്‍ഗ്രസില്‍ പോര് കടുക്കുന്നു!!

ജയ്പൂര്‍: രാജസ്ഥാന്‍ അശോക് ഗെലോട്ടും സച്ചിന്‍ പൈലറ്റും തമ്മില്‍ പ്രശ്‌നങ്ങള്‍ നിശബ്ദമായി ശക്തമാകുന്നു. കര്‍ഷക സമര വേദിയിലേക്കാണ് പ്രശ്‌നങ്ങള്‍ എത്തിയിരിക്കുന്നത്. സച്ചിന്‍ പൈലറ്റ് തന്റെ കരുത്ത് കാണിക്കാനായി ഒറ്റയ്ക്കാണ് കര്‍ഷക സമരത്തിനിറങ്ങിയിരിക്കുന്നത്. അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍ കൂടി ഒപ്പമിറങ്ങിയതോടെ ഗെലോട്ട് പക്ഷം പ്രതിരോധത്തിലുമാണ്. രാജസ്ഥാനില്‍ നൂറ് സീറ്റ് കോണ്‍ഗ്രസ് കടന്നത് പൈലറ്റിന്റെ മികവിലാണെന്ന് മുന്‍ ടൂറിസം മന്ത്രി വിശ്വേന്ദ്ര സിംഗ് ഉന്നയിക്കുകയും ചെയ്തു. ഇതെല്ലാം പാര്‍ട്ടിയില്‍ അര്‍ഹിച്ച പരിഗണന പൈലറ്റിന് കിട്ടുന്നില്ലെന്ന മുന്നറിയിപ്പ് കൂടിയാണ്.

കൊവിഡ് വാക്സിനേഷൻ വേഗത്തിൽ- ചിത്രങ്ങൾ കാണാം

കര്‍ഷക മഹാപഞ്ചായത്തുകള്‍ക്ക് എല്ലാ സഹായവും നല്‍കിയാണ് സച്ചിന്‍ പൈലറ്റും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരും രാജസ്ഥാനില്‍ അധികാരം പിടിക്കാനുള്ള നീക്കം കൂടി നല്‍കുന്നത്. വലിയ ജനക്കൂട്ടം ഈ പരിപാടിയില്‍ ഉണ്ട്. നേരത്തെ പൈലറ്റിനൊപ്പം ഉണ്ടായിരുന്ന 18 എംഎല്‍എമാരെ കൂടാതെ മറ്റ് രണ്ട് പേര്‍ കൂടി പ്രതിഷേധ വേദിയിലെത്തി. രാജസ്ഥാനില്‍ ഒന്നാകെ കര്‍ഷക സമരം അലയടിക്കുകയാണ്. ഇതിന് കാരണവും സച്ചിനാണ്. കോണ്‍ഗ്രസിനായി സച്ചിന്‍ നടത്തുന്ന മൂന്നാമത്തെ റാലിയാണ് ഇത്. എന്നാല്‍ സംസ്ഥാന സമിതിയുടെ പിന്തുണയ ഈ മഹാപഞ്ചായത്തുകള്‍ക്കില്ല. ഹൈക്കമാന്‍ഡിന് ഇതിനെ പിന്തുണയ്ക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ല.

രാഹുല്‍ ഗാന്ധി നേരത്തെ രാജസ്ഥാന്‍ സന്ദര്‍ശനത്തിന് വരുന്നതിന് തലേദിവസം തന്നെ ഇത്തരത്തിലൊരു മഹാപഞ്ചായത്ത് സച്ചിന്‍ നടത്തിയിരുന്നു. അത് രാഹുല്‍ ഗാന്ധിയെ തന്റെ കരുത്ത് കാണിക്കാന്‍ കൂടിയാണ്. സച്ചിന്റെ നീക്കത്തില്‍ രാഹുലിന് അതൃപ്തിയുണ്ട്. എന്നാല്‍ കേരളത്തിന്റെ ചുമതല കൂടിയുള്ളതിനാല്‍ അശോക് ഗെലോട്ടിന് കൂടുതലായി ഒന്നും ചെയ്യാനും സാധിക്കുന്നില്ല. ഗ്രാമപഞ്ചായത്തില്‍ കര്‍ഷക നിയമത്തെ കടുത്ത ഭാഷയില്‍ തന്നെ സച്ചിന്‍ വിമര്‍ശിച്ചു. കര്‍ഷകരെ രാഹുലിന്റെയും പ്രിയങ്കാ ഗാന്ധിയുടെയും പോരാട്ടങ്ങളെ ഓര്‍മിപ്പിക്കുകയും ചെയ്തു. ഇതെല്ലാം ഹൈക്കമാന്‍ഡിനെ കൂടി ഒപ്പം ചേര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ്.

മഹാപഞ്ചായത്തുകളില്‍ കര്‍ഷക നിയമത്തെ എതിര്‍ക്കുമ്പോഴും മുഴങ്ങി കേള്‍ക്കുന്നത് സച്ചിന്റെ സംഭാവനകളെ കുറിച്ചാണ്. കര്‍ഷകര്‍ പൈലറ്റിന്റെ നേതൃത്വമാണ് ആവശ്യപ്പെടുന്നതെന്ന് എംഎല്‍എ ഹേമാറാം ചൗധരി തുറന്ന് പറയുകയും ചെയ്തു. 21 എംഎല്‍എമാരായി ചുരുങ്ങിയ കോണ്‍ഗ്രസിനെ നൂറ് കടത്തിയത് സച്ചിനാണെന്ന് മുകേഷ് ബക്കര്‍ പറഞ്ഞു. അതേസമയം കര്‍ഷക മഹാപഞ്ചായത്തുകളില്‍ നിന്ന് ഗെലോട്ട് പക്ഷം വിട്ടുനില്‍ക്കുകയാണ്. എന്നാല്‍ പൈലറ്റിനെ പിന്തുണയ്ക്കുന്നവര്‍ തങ്ങളുടെ മണ്ഡലങ്ങളില്‍ തുടര്‍ച്ചയായി മഹാപഞ്ചായത്തുകള്‍ സംഘടിപ്പിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് നടന്നാലും ഈ കോട്ടകളൊന്നും കൈവിട്ട് പോകില്ലെന്ന് ഉറപ്പാണ്.

നാടൻ സുന്ദരിയായി ആതിര ജയചന്ദ്രൻ- ചിത്രങ്ങൾ കാണാം

cmsvideo
  ആരാണീ മോദിയുടെ നരനായാട്ടിന് ഇരയായ പെണ്‍കുട്ടി | Oneindia Malayalam

  English summary
  sachin pilot shows his strength in farmers rally, a big concern for ashok gehlot
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X