കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗെലോട്ടിനോട് വീണ്ടും മുഖം തിരിച്ച് സച്ചിന്‍ പൈലറ്റ്, കോണ്‍ഗ്രസ് സ്ഥാപക ദിനത്തില്‍ പങ്കെടുത്തില്ല!!

Google Oneindia Malayalam News

ജയ്പൂര്‍: രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റും അശോക് ഗെലോട്ടും തമ്മിലുള്ള പടലപ്പിണക്കം കടുക്കുന്നു. ജയ്പൂരില്‍ നടന്ന കോണ്‍ഗ്രസ് സ്ഥാപക ദിനാഘോഷ ചടങ്ങുകളില്‍ സച്ചിന്‍ പങ്കെടുത്തില്ല. പകരം ദില്ലിയില്‍ എത്തിയാണ് സച്ചിന്‍ പരിപാടികളില്‍ പങ്കെടുത്തത്. പ്രിയങ്ക ഗാന്ധിയുമായി വളരെ അടുപ്പം സൂക്ഷിക്കുന്ന സച്ചിന്റെ ഈ നീക്കം ഗെലോട്ട് പക്ഷത്തെ അമ്പരിപ്പിക്കുന്നതാണ്. കഴിഞ്ഞ ദിവസങ്ങളിലായി കുതിരക്കച്ചവട ആരോപണം ഗെലോട്ട് വീണ്ടും ഉന്നയിക്കുന്നത് സച്ചിനെ ലക്ഷ്യമിട്ടാണെന്ന് വ്യക്തമാണ്. ഇതാണ് ഇരുവരും തമ്മിലുള്ള ബന്ധം വീണ്ടും വഷളാക്കിയിരിക്കുന്നത്.

1

ഗെലോട്ടിനെ ദില്ലിയിലേക്ക് വിളിപ്പിക്കുമെന്ന അഭ്യൂഹം പാര്‍ട്ടിക്കുള്ളില്‍ ശക്തമാണ്. ഇതിനിടയിലാണ് സച്ചിന്‍ കൂടുതല്‍ അദ്ദേഹത്തില്‍ നിന്ന് അകലുന്നത്. ദേശീയ നേതൃത്വവുമായി കൂടുതല്‍ അടുപ്പം സ്ഥാപിക്കാനാണ് സച്ചിന്റെ തീരുമാനം. അതേസമയം പാര്‍ട്ടിയിലേക്ക് തിരിച്ചുവന്നെങ്കിലും ഇതുവരെ സച്ചിന് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കിയിട്ടില്ല. അദ്ദേഹത്തിനൊപ്പമുള്ളവര്‍ക്കും ഇതുവരെ മന്ത്രിസ്ഥാനം കിട്ടിയിട്ടില്ല. ഇതിനായി പാര്‍ട്ടിക്കുള്ളില്‍ സമ്മര്‍ദം നടത്തി കൊണ്ടിരിക്കുകയാണ് പൈലറ്റ്. അതുകൊണ്ടാണ് ദേശീയ നേതൃത്വവുമായി കൂടുതല്‍ അടുക്കാന്‍ കാരണം.

കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ് 136ാം സ്ഥാപക ദിനം ആഘോഷിച്ചത്. എല്ലാ സംസ്ഥാന സമിതികളും ഇത് ആഘോഷിച്ചിരുന്നു. എഐസിസി ആകെ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങളെയും എംപിമാരെയും മാത്രമാണ് കോണ്‍ഗ്രസ് ആസ്ഥാനത്തേക്ക് ആഘോഷങ്ങള്‍ക്കായി ക്ഷണിച്ചത്. എന്നാല്‍ സച്ചിന്‍ പൈലറ്റ് ഈ കാറ്റഗറിയിലൊന്നും വരാത്ത നേതാവാണ്. രാജസ്ഥാനില്‍ നിന്നുള്ള എംഎല്‍എയാണ് അദ്ദേഹം. അത്തരം നേതാക്കള്‍ക്ക് സംസ്ഥാന തലത്തില്‍ തന്നെ ആഘോഷങ്ങള്‍ നടത്താമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അറിയിച്ചതാണ്. എന്നാല്‍ ഒരു വിവാദത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ വേണ്ടിയാണ് പൈലറ്റ് ദില്ലിയിലെത്തിയതെന്നാണ് സൂചന.

നേര്‍ക്കുനേര്‍ വന്നാല്‍ ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളുണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. നേരത്തെ അജയ് മാക്കനെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി രാജസ്ഥാനില്‍ എത്തിച്ചെങ്കില്‍ പൂര്‍ണമായും പ്രശ്‌നങ്ങള്‍ അവസാനിച്ചിട്ടില്ല. നിരവധി രാഷ്ട്രീയ നിയമനങ്ങള്‍ക്ക് മാക്കന്‍ തയ്യാറെടുക്കുകയാണ്. ഇതിന് ഹൈക്കമാന്‍ഡിന്റെ അനുമതി ലഭിച്ചിട്ടുണ്ട്. സച്ചിന്‍ പൈലറ്റ് വിഭാഗത്തിലുള്ളവര്‍ക്കാണ് കൂടുതല്‍ മുന്‍ഗണന നല്‍കുക. അജയ് മാക്കന്‍ എല്ലാ വിഭാഗത്തെയും കണ്ട് സംസാരിക്കുന്നുണ്ട്. ദില്ലിയില്‍ വെച്ച് പൈലറ്റും മാക്കനും തമ്മില്‍ കൂടിക്കാഴ്ച്ച അടുത്തിടെ നടത്തിയിരുന്നു. ഇനിയും ഗെലോട്ടുമായി ഒരു പ്രശ്‌നത്തിനില്ലെന്നാണ് സച്ചിന്റെ നിലപാട്.

Recommended Video

cmsvideo
കോൺഗ്രസിൽ ഇതൊക്കെ നടക്കുമോ എന്റെ പിള്ളേച്ചാ ? | Oneindia Malayalam

English summary
sachin pilot skips congress foundation days in jaipur, but attends in delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X