കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എനിക്കിപ്പോള്‍ മുഖ്യമന്ത്രിയാകണമെന്ന് സച്ചിന്‍ പൈലറ്റ്!! പിടിച്ചുപുറത്താക്കാന്‍ സോണിയയും രാഹുലും

Google Oneindia Malayalam News

ദില്ലി: സച്ചിന്‍ പൈലറ്റിനെ അവസാന നിമിഷം വരെ കൂടെ നിര്‍ത്താന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് വിവരം. കടുത്ത നടപടികള്‍ വേണ്ടെന്ന് പാര്‍ട്ടി തിങ്കളാഴ്ച തീരുമാനിച്ചിരുന്നു. തുടര്‍ന്നാണ് ഉന്നത നേതാക്കള്‍ ഉള്‍പ്പെടെ പൈലറ്റുമായി സംസാരിച്ചത്. ഞായറാഴ്ച രാവിലെ ദില്ലിയിലെത്തുന്ന വേളയിലുള്ള തീരുമാനത്തില്‍ നിന്ന് ഒരടി പിന്നോട്ട് പോകാന്‍ പൈലറ്റ് ഇതുവരെ തയ്യാറായില്ലെന്നാണ് നേതാക്കള്‍ പറയുന്നത്.

ഒരിക്കലും വിട്ടുവീഴ്ചയുടെ കളത്തിലേക്ക് പൈലറ്റ് വരില്ലെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് സോണിയ ഗാന്ധി പൈലറ്റിനെ പുറത്താക്കാന്‍ നേതാക്കളോട് നിര്‍ദേശിച്ചതത്രെ. വിശദാംശങ്ങള്‍ ഇങ്ങനെ...

ഏറ്റവും ഒടുവിലെ കളമൊരുങ്ങി

ഏറ്റവും ഒടുവിലെ കളമൊരുങ്ങി

വെള്ളിയാഴ്ചയാണ് സച്ചിന്‍ പൈലറ്റുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് ഏറ്റവും ഒടുവിലെ കളമൊരുങ്ങിയത്. കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പരസ്യമായി പറഞ്ഞു. തൊട്ടുപിന്നാലെ കോണ്‍ഗ്രസ് ചീഫ് വിപ്പ് പോലീസില്‍ പരാതി നല്‍കി.

ഗെഹ്ലോട്ട് വിരട്ടുന്നു

ഗെഹ്ലോട്ട് വിരട്ടുന്നു

നിരവധി നേതാക്കളെ അന്വേഷണ സംഘം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. ഇതില്‍ സച്ചിന്‍ പൈലറ്റും ഉള്‍പ്പെടും. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നത് അശോക് ഗെഹ്ലോട്ട് ആണ്. അതുകൊണ്ടുതന്നെ പോലീസിനെ വച്ച് ഗെഹ്ലോട്ട് വിരട്ടുകയാണെന്ന് സച്ചിന്‍ പൈലറ്റ് പറയുന്നു.

ബിജെപി ശ്രമിക്കുന്നു

ബിജെപി ശ്രമിക്കുന്നു

അതേസമയം, അശോക് ഗെഹ്ലോട്ട് പറയുന്നത് മറ്റൊന്നാണ്. സംസ്ഥാന സര്‍ക്കാരിനെ താഴെയിറക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന് ഗെഹ്ലോട്ട് പറയുന്നു. മാത്രമല്ല, രാജ്യസഭാ തിരഞ്ഞെടുപ്പ വേളയില്‍ തന്നെ ബിജെപി ഇടനിലക്കാരെ വച്ച് ഇതിന് വേണ്ടി ശ്രമിക്കുന്നുണ്ടെന്നും ഗെഹ്ലോട്ട് പറഞ്ഞു.

എന്നെയും വിളിച്ചിട്ടുണ്ട്

എന്നെയും വിളിച്ചിട്ടുണ്ട്

പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച സംഭവത്തില്‍ ആശങ്കപ്പെടേണ്ട കാര്യമല്ല. മൊഴി കൊടുക്കാന്‍ എന്നെയും വിളിച്ചിട്ടുണ്ട്. ചീഫ് വിപ്പിനെയും വിളിച്ചിട്ടുണ്ട്. വസ്തുതകള്‍ അറിയാന്‍ മാത്രമാണ് പോലീസ് വിളിപ്പിക്കുന്നതെന്നും അശോക് ഗെഹ്ലോട്ട് പറയുന്നു.

തന്നെ അപമാനിക്കുന്നു

തന്നെ അപമാനിക്കുന്നു

എന്നാല്‍ തന്നെ അപമാനിക്കുകയാണ് ഗെഹ്ലോട്ട് ചെയ്യുന്നതെന്നും അദ്ദേഹത്തിന് കീഴില്‍ ഇനിയും പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്നും സച്ചിന്‍ പൈലറ്റ് തീര്‍ത്തുപറഞ്ഞു. തൊട്ടുപിന്നാലെ അദ്ദേഹം ദില്ലിയലേക്ക് ചില എംഎല്‍എമാരുമായി പുറപ്പെടുകയും ചെയ്തു. ഇതോടെയാണ് കാര്യങ്ങള്‍ മാറിയത്.

ദില്ലിയിലെത്തിയ ശേഷം

ദില്ലിയിലെത്തിയ ശേഷം

ദില്ലിയിലെത്തിയ സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തി തന്റെ ആവശ്യം ഉന്നയിച്ചു. തൊട്ടുപിന്നാലെ അദ്ദേഹം ജ്യോതിരാദിത്യ സിന്ധ്യ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കളെയും കണ്ടു. പൈലറ്റ് ബിജെപിയിലേക്ക് പോകുന്നുവെന്ന പ്രതീതി പരന്നു.

Recommended Video

cmsvideo
BJP’s doors are open for Sachin Pilot, says Rajasthan BJP leader Om Mathur | Oneindia Malayalam
പൈലറ്റിന് ഇളവ് നല്‍കി

പൈലറ്റിന് ഇളവ് നല്‍കി

കോണ്‍ഗ്രസ് നേതൃത്വം സച്ചിന്‍ പൈലറ്റുമായി പിന്നീട് ചര്‍ച്ച നടത്തുകയും ജയ്പൂരിലേക്ക് പോകാനും എംഎല്‍എമാരുടെ യോഗത്തില്‍ പങ്കെടുക്കാനും നിര്‍ദേശിച്ചു. ഞായറാഴ്ച രാത്രി ഗെഹ്ലോട്ട് എംഎല്‍എമാരുടെ യോഗം വിളിച്ചെങ്കിലും പിന്നീട് പൈലറ്റിന്റെ സൗകര്യം പരിഗണിച്ച് തിങ്കളാഴ്ചത്തേക്ക് മാറ്റി.

ഹൈക്കമാന്റ് ആവശ്യപ്പെട്ടത്...

ഹൈക്കമാന്റ് ആവശ്യപ്പെട്ടത്...

തിങ്കളാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗത്തില്‍ പൈലറ്റും ചില എംഎല്‍എമാരും പങ്കെടുത്തില്ല. ചൊവ്വാഴ്ച രാവിലെ 10.30ന് വീണ്ടും യോഗം തീരുമാനിച്ചു. ചൊവ്വാഴ്ചത്തെ യോഗത്തില്‍ പങ്കെടുക്കണമെന്ന് ഹൈക്കമാന്റ് പൈലറ്റിനോട് ആവശ്യപ്പെട്ടു.

തനിക്ക് മുഖ്യമന്ത്രിയാകണം

തനിക്ക് മുഖ്യമന്ത്രിയാകണം

ഇതോടെയാണ് പൈലറ്റ് നിലപാട് കടുപ്പിച്ചത്. ഗെഹ്ലോട്ടിന് കീഴില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്നും തനിക്ക് മുഖ്യമന്ത്രിയാകണമെന്നും സച്ചിന്‍ പൈലറ്റ് ആവശ്യപ്പെട്ടുവെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്. കെസി വേണുഗോപാല്‍, പ്രിയങ്ക ഗാന്ധി എന്നിവരോട് ഇക്കാര്യം അദ്ദേഹം ആവര്‍ത്തിച്ചു.

പി ചിദംബരം വിളിച്ചപ്പോള്‍...

പി ചിദംബരം വിളിച്ചപ്പോള്‍...

പി ചിദംബരം ഉള്‍പ്പെടെയുള്ള ഉന്നത നേതാക്കള്‍ വിളിച്ചപ്പോള്‍ പൈലറ്റ് ഫോണെടുത്തില്ല. പ്രിയങ്കയുടെ ആദ്യ കോളുകളും അദ്ദേഹം എടുത്തില്ല. ശേഷം പ്രിയങ്കയോട് ആവശ്യം ഉന്നയിച്ചു. കഴിഞ്ഞ യോഗത്തില്‍ പങ്കെടുത്തില്ലെങ്കിലും ചൊവ്വാഴ്ചത്തെ എംഎല്‍എമാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ പ്രിയങ്ക പറഞ്ഞു.

പ്രിയങ്കയുടെ നിര്‍ദേശം

പ്രിയങ്കയുടെ നിര്‍ദേശം

കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്ന് പരസ്യ പ്രസ്താവന ഇറക്കാനും പ്രിയങ്ക ഗാന്ധി പൈലറ്റിനോട് ആവശ്യപ്പെട്ടു. എന്നാല്‍ അദ്ദേഹം ഗൗനിച്ചില്ല. തൊട്ടുപിന്നാലെ യോഗം ചേര്‍ന്ന എംഎല്‍എമാര്‍ പൈലറ്റിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു. വീണ്ടും പ്രിയങ്ക വിളിച്ചപ്പോള്‍ മുഖ്യമന്ത്രിയാകണമെന്ന ആവശ്യം പൈലറ്റ് ആവര്‍ത്തിക്കുകയായിരുന്നുവത്രെ.

സോണിയയും രാഹുലും

സോണിയയും രാഹുലും

ശേഷം സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും സച്ചിന്‍ പൈലറ്റുമായി സംസാരിച്ചു. നിലപാട് മാറ്റാത്ത സച്ചിന്‍ പൈലറ്റിനെ പുറത്താക്കാന്‍ ഇരുവരും സംസ്ഥാന നേതൃത്വത്തിന് നിര്‍ദേശം നല്‍കി. ആറ് മാസം കഴിഞ്ഞ് മുഖ്യമന്ത്രിയാകുന്നത് പരിഗണിക്കാമെന്ന ഹൈക്കമാന്റ് നിര്‍ദേശവും പൈലറ്റ് അംഗീകരിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബിജെപി നേതാക്കള്‍ കൂട്ടത്തോടെ രാജസ്ഥാനിലേക്ക്; ഗെഹ്ലോട്ട് ഗവര്‍ണറെ കണ്ടു... 'കോണ്‍ഗ്രസ്' തുലാസില്‍ബിജെപി നേതാക്കള്‍ കൂട്ടത്തോടെ രാജസ്ഥാനിലേക്ക്; ഗെഹ്ലോട്ട് ഗവര്‍ണറെ കണ്ടു... 'കോണ്‍ഗ്രസ്' തുലാസില്‍

ഇന്ത്യയെ കൈവിട്ട് ഇറാന്‍; തന്ത്രപ്രധാന 'ചാബഹാര്‍' ഇന്ത്യയ്ക്ക് നഷ്ടമായി, ചൈന തിരിച്ചടിക്കുന്നു?ഇന്ത്യയെ കൈവിട്ട് ഇറാന്‍; തന്ത്രപ്രധാന 'ചാബഹാര്‍' ഇന്ത്യയ്ക്ക് നഷ്ടമായി, ചൈന തിരിച്ചടിക്കുന്നു?

English summary
Sachin Pilot wants to be made the chief minister; Sonia Gandhi and Rahul Gandhi directs to sack him
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X