കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സച്ചിന്റെ ആവശ്യം അവസാനിക്കുന്നില്ല, ഗെലോട്ടിന് കത്ത്, തിരച്ചടിക്കാന്‍ വസുന്ധരയെ ഇറക്കും!!

Google Oneindia Malayalam News

ജയ്പൂര്‍: രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റും അശോക് ഗെലോട്ടും തമ്മിലുള്ള പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ല. പുന:സംഘടനയില്‍ തഴയപ്പെട്ടതിന് പിന്നാലെ പൈലറ്റ് കാര്യങ്ങള്‍ കടുപ്പിച്ചു. അശോക് ഗെലോട്ടിന് ഗുജ്ജറുകളുടെ സംവരണം ആവശ്യപ്പെട്ട് കത്തയച്ചിരിക്കുകയാണ്. ഇത് വലിയ പ്രശ്‌നമാകുമെന്ന് ഗെലോട്ടിനറിയാം. വസുന്ധര രാജയെ നേരത്തെ തന്നെ കൂടെ നിര്‍ത്തിയിട്ടുണ്ട് ഗെലോട്ട്. കഴിഞ്ഞ ദിവസം ഗെലോട്ടിന്റെ പോലീസ് സച്ചിന് വേണ്ടി മുദ്രാവാക്യം വിളിച്ച പ്രവര്‍ത്തകരെ തല്ലിച്ചതച്ചും സംസ്ഥാനത്തെ സാഹചര്യം വഷളാക്കിയിരിക്കുകയാണ്.

മാക്കന്‍ വന്നതിന് ശേഷം

മാക്കന്‍ വന്നതിന് ശേഷം

അജയ് മാക്കന്‍ വന്നതിന് ശേഷം രാജസ്ഥാനില്‍ പ്രശ്‌നങ്ങള്‍ വര്‍ധിക്കുകയാണ്. ഇതുവരെ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് പറഞ്ഞെങ്കിലും സ്ഥിതി രൂക്ഷമാണ്. സച്ചിന്‍ ഗുജ്ജര്‍ വിഷയം ഉന്നയിക്കുന്നതിലും വലിയൊരു ലക്ഷ്യം കൂടിയുണ്ട്. അഞ്ച് ശതമാനം സംവരണമാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാനത്തെ പല നിയമനങ്ങള്‍ക്കും ഈ സംവരണം ബാധകമാകുന്നില്ലെന്ന് സച്ചിന്‍ പറഞ്ഞു. ഏറ്റവും പിന്നോക്ക അവസ്ഥയിലുള്ളവര്‍ക്ക് രാജസ്ഥാനില്‍ സംവരണമുണ്ട്. ഇത് വീണ്ടും കുത്തിപ്പൊക്കിയിരിക്കുകയാണ് സച്ചിന്‍.

സച്ചിന്റെ ലക്ഷ്യം

സച്ചിന്റെ ലക്ഷ്യം

ഗുജ്ജര്‍ വിരുദ്ധനാണ് ഗെലോട്ട് എന്ന് സ്ഥാപിക്കാനുള്ള നീക്കമാണിത്. ഗുജ്ജറുകള്‍ക്കിടയില്‍ ഗെലോട്ടിനെ കുറിച്ച് മോശം അഭിപ്രായമാണ് നേരത്തെ തന്നെ ഉള്ളത്. ഗുജ്ജറുകള്‍ക്കുള്ള സഹായങ്ങള്‍ ഗെലോട്ട് വൈകിപ്പിക്കുന്നു എന്നാണ് പരാതി. അതിലുപരി സച്ചിന്റെ വോട്ടുബാങ്കാണ് ഇവര്‍. ദേവ്‌നാരായണ്‍ പദ്ധതിയെ സജീവമാക്കിയെടുക്കാനാണ് സച്ചിന്റെ തീരുമാനം. ഇത് ഗുജ്ജറുകള്‍ക്ക് വേണ്ടിയുള്ള ക്ഷേമ പദ്ധതിയാണ്. തന്നെ ഗുജ്ജറുകള്‍ നേരിട്ട് വന്ന് കണ്ട് പരാതി പറഞ്ഞെന്ന് സച്ചിന്‍ പരസ്യമായി പറയുകയും ചെയ്തു. ഗെലോട്ട് പ്രതിരോധത്തിലാവുകയും ചെയ്തു.

രാഹുല്‍ വെട്ടി

രാഹുല്‍ വെട്ടി

സച്ചിന് പുനസംഘടനയില്‍ കൂടുതല്‍ പദവികള്‍ രാഹുല്‍ നല്‍കുമെന്നായിരുന്നു കരുതിയത്. എന്നാല്‍ രാജസ്ഥാനിലെ ഒരു പദവിയും അദ്ദേഹത്തിന് ലഭിച്ചിട്ടില്ല. കൂടെയുള്ളവരെയും ഉള്‍പ്പെടുത്തിയില്ല. ഈ സാഹചര്യത്തില്‍ ഗെലോട്ടിനെ കുരുക്കാന്‍ തന്നെയാണ് നീക്കം. ഗുജ്ജറുകള്‍ക്ക് അടക്കം അഞ്ച് സമുദായങ്ങള്‍ക്ക് ഇടക്കാലത്ത് ഏറ്റവും പിന്നോക്ക സമുദായങ്ങള്‍ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി സംവരണം മുമ്പ് നല്‍കിയിരുന്നു. ഇത് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇത് പുനസ്ഥാപിക്കുമെന്ന് കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പത്രികയിലെ വാഗ്ദാനമാണ്. ഇതാണ് സച്ചിന്‍ ഉയര്‍ത്തി കാണിച്ചത്.

എന്തുകൊണ്ട് ഗുജ്ജറുകള്‍

എന്തുകൊണ്ട് ഗുജ്ജറുകള്‍

ഗെലോട്ടിനെ വെട്ടാന്‍ ഗുജ്ജറുകളാണ് ഏറ്റവും നന്നായി ഉപയോഗിക്കുകയാണ് സച്ചിന്‍. ഒരിക്കല്‍ പോലും ഗുജ്ജര്‍ വിഭാഗം നേതാവായി അറിയപ്പെടാതിരിക്കാന്‍ സച്ചിന്‍ ശ്രമിക്കാറുണ്ട്. പരമ്പരാഗതമായി ഗുജ്ജറുകള്‍ ബിജെപിയെ പിന്തുണയ്ക്കുന്നവരാണ്. എന്നാല്‍ കഴിഞ്ഞ സച്ചിന്‍ പ്രഭാവത്തിലാണ് ഇവര്‍ കോണ്‍ഗ്രസിന് കൂട്ടത്തോടെ വോട്ടു ചെയ്തത്. രാജസ്ഥാനില്‍ 7 ശതമാനം ഗുജ്ജറുകള്‍ മുപ്പതിലധികം സീറ്റുകളില്‍ നിര്‍ണായകമാണ്. ആട്ടിടയ സമൂഹമായ ഗുജ്ജറുകള്‍ യുപിയിലും പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ഹരിയാന സംസ്ഥാനങ്ങളിലും സ്വാധീന ശക്തിയാണ്. ഇവരെ പിണക്കാതിരിക്കാന്‍ കൂടിയാണ് സച്ചിനെ തിരികെ പാര്‍ട്ടിയിലേക്ക് കൊണ്ടുവന്നത്.

പോലീസിന്റെ ലാത്തിച്ചാര്‍ജ്

പോലീസിന്റെ ലാത്തിച്ചാര്‍ജ്

സച്ചിന്റെ ടീമിനെ ലാത്തിച്ചാര്‍ച്ചാണ് പോലീസ് കഴിഞ്ഞ ദിവസം അഴിച്ചുവിട്ടത്. പ്രവര്‍ത്തകരില്‍ നിന്ന് പാര്‍ട്ടിയെ കുറിച്ച് വിവരങ്ങള്‍ തേടുന്നതിനിടെ ചിലര്‍ പോസ്റ്ററുകള്‍ വലിച്ച് കീറുകയും ആരോഗ്യ മന്ത്രി രഘു ശര്‍മയ്‌ക്കെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ഇവരുടെ എണ്ണം വര്‍ധിച്ചതോടെ പോലീസ് ഇവരെ കൈകാര്യം ചെയ്തു. ഇതില്‍ സച്ചിന്‍ കലിപ്പിലാണ്. രഘുശര്‍മ ഗെലോട്ടുമായി അടുപ്പമുള്ള നേതാവാണ്. അടിയേറ്റ പ്രവര്‍ത്തകര്‍ പോലീസ് സ്‌റ്റേഷന് മുന്നില്‍ കുത്തിയിരുന്നാണ് പ്രതിഷേധിച്ചത്.

വസുന്ധരയും കളത്തില്‍

വസുന്ധരയും കളത്തില്‍

വസുന്ധരയുടെ സഹായത്തിനായി ചില പ്രത്യുപകാരങ്ങളും ഗെലോട്ട് നല്‍കി കഴിഞ്ഞു. നിലവിലുള്ള നിയമത്തില്‍ ചില മാറ്റങ്ങള്‍ വരുത്തി വസുന്ധര രാജയ്ക്ക് സര്‍ക്കാര്‍ ബംഗ്ലാവില്‍ താമസിക്കാന്‍ സൗകര്യം ചെയ്തിരിക്കുകയാണ് ഗെലോട്ട്. ഇക്കാര്യം രാജസ്ഥാന്‍ ഹൈക്കോടതിയെയും അറിയിച്ചു. നേരത്തെ സര്‍ക്കാര്‍ പ്രതിസന്ധിയിലായപ്പോള്‍ ഗെലോട്ടിനെ രക്ഷിച്ചത് വസുന്ധരയുടെ നീക്കങ്ങളായിരുന്നു. സച്ചിനെ ബിജെപിയിലേക്ക് വരാതെ തടഞ്ഞുനിര്‍ത്തിയതും വസുന്ധരയായിരുന്നു. ഇതിനുള്ള പ്രത്യുപകാരമായിട്ടാണ് ഇതിനെ കാണുന്നത്.

പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ല

പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ല

സച്ചിന് ഇതുവരെ ഉപമുഖ്യമന്ത്രി പദം ലഭിച്ചിട്ടില്ല. അത് വലിയൊരു പ്രശ്‌നമാണ്. സച്ചിനൊപ്പം വിമത ഭീഷണി ഉയര്‍ത്തിയ എംഎല്‍എമാരെയും ഒരു പദവിയിലും നിയമിച്ചിട്ടില്ല. രാഹുല്‍ ഗാന്ധി ഇവര്‍ക്ക് ഉറപ്പ് നല്‍കിയെങ്കിലും ഗെലോട്ടാണ് ഇത് തടസ്സപ്പെടുത്തുന്നത്. ഈ സാഹചര്യത്തില്‍ സച്ചിന്‍ തന്റെ കരുത്ത് കാണിക്കാനാണ് ഗുജ്ജറുകളെ ഉപയോഗിക്കുന്നത്. ഗെലോട്ട് തിരിച്ചടിക്കായി വസുന്ധരയെയും ഒപ്പം നിര്‍ത്തുന്നു. ദുഷ്യന്തിനെ വളര്‍ത്തി കൊണ്ടുവരാന്‍ സച്ചിനെ മാറ്റണമെന്ന് വസുന്ധരയും വൈഭവിനെ കരുത്തനാക്കാന്‍ സച്ചിനെ മാറ്റണമെന്ന് ഗെലോട്ടും കരുതുന്നുണ്ട്.

English summary
sachin pilot wants reservation for gurjars new head ache for ashok gehlot
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X