കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജസ്ഥാനിൽ സച്ചിൻ പൈലറ്റ് തിളങ്ങിയപ്പോഴും ഇന്ത്യക്കാർ തിരഞ്ഞത് ഭാര്യയെ; ആരാണ് സാറാ പൈലറ്റ്?

  • By Goury Viswanathan
Google Oneindia Malayalam News

Recommended Video

cmsvideo
ഇന്ത്യക്കാർ തിരഞ്ഞത് സച്ചിൻ പൈലറ്റിന്റെ ഭാര്യയെ | Oneindia Malayalam

ജയ്പ്പൂർ: ഇരുന്നൂറംഗ നിയമസഭയിൽ 21 സീറ്റുകൾ മാത്രം നേടാനായി കോൺഗ്രസ് തകർന്നടിയുന്ന കാഴ്ചയാണ് 2013ൽ രാജസ്ഥാനിൽ കണ്ടത്. 163 സീറ്റകളും സ്വന്തമാക്കി വമ്പൻ ഭൂരിപക്ഷത്തിൽ അധികാരത്തിലേറിയ ബിജെപിയെ ചെറുത്ത് തോൽപ്പിച്ച് പാർട്ടിക്ക് വീണ്ടും ശക്തമായ തേരോട്ടം സംസ്ഥാനത്തുണ്ടാക്കാൻ രാഹുൽ ഗാന്ധി നിയോഗിച്ചത് സച്ചിൻ പൈലറ്റിനെയായിരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ പരാജയത്തിൽ നിന്നും പാർട്ടിയെ കരകയറ്റി സച്ചിൻ പൈലറ്റ് തന്റെ ഉത്തരവാദിത്തം ഭംഗിയായി പൂർത്തികരിച്ചു.

രാജസ്ഥാനിൽ മിന്നുന്ന പ്രകടനമാണ് കോൺഗ്രസും സച്ചിൻ പൈലറ്റും കാഴ്ചവച്ചത്. അശോക് ഗൈലോട്ടിനെ മുഖ്യമന്ത്രിയാക്കുമെന്ന് സൂചനകൾ പുറത്തുവന്നതോടെ സച്ചിൻ പൈലറ്റിന് വേണ്ടി തെരുവിലറങ്ങിയവരിൽ ഭൂരിഭാഗവും യുവാക്കളായിരുന്നു. ഇതിനിടെ സച്ചിൻ പൈലറ്റിന്റെ സ്വകാര്യ ജീവിതവും ചരിത്രവും തിരഞ്ഞുപോയവർ കുറവല്ല. തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ഇന്ത്യക്കാർ ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞ ചോദ്യം സച്ചിൻ പൈലറ്റിന്റെ ഭാര്യ ആരാണെന്നായിരുന്നു.

മുഖ്യപദത്തിലെ അനിശ്ചിതത്വം

മുഖ്യപദത്തിലെ അനിശ്ചിതത്വം

മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതെയാണ് രാജസ്ഥാനിൽ കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. അശോക് ഗെലോട്ടിനും സച്ചിൻ പൈലറ്റിനുമാണ് സാധ്യത കൽപ്പിച്ചിരുന്നത്. ഫലം വന്നതിന് ശേഷം ഹൈക്കമാന്റും രാഹുൽ ഗാന്ധിയും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുമെന്നാണ് ഇരു നേതാക്കളും പ്രതികരിച്ചത്.

സച്ചിൻ പൈലറ്റിന് വേണ്ടി പോരാട്ടം

സച്ചിൻ പൈലറ്റിന് വേണ്ടി പോരാട്ടം

രാജസ്ഥാനിലെ കോൺഗ്രസിന്റെ വിജയ ശിൽപ്പി ആരാണെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളു. അത് സച്ചിൻ പൈലറ്റാണ്. മൻമോഹൻ സിംഗ് മന്ത്രിസഭയിലെ കമ്പനികാര്യ മന്ത്രിയായിരുന്നു സച്ചിൻ പൈലറ്റ്. രാഹുൽ ഗാന്ധിയുടെ വിശ്വസ്തനും അടുത്ത സുഹൃത്തും. 36ാം വയസിലാണ് പിസിസി അധ്യക്ഷ സ്ഥാനം സച്ചിൻ പൈലറ്റിനെ തേടിയെത്തുന്നത്.

യുവാക്കളുടെ നേതാവ്

യുവാക്കളുടെ നേതാവ്

രാജസ്ഥാനിൽ യുവാക്കൾക്കിടയിൽ ഏറ്റവും ജനപ്രീതിയുള്ള നേതാവാണ് സച്ചിൻ പൈലറ്റ്. ജനങ്ങളുമായി അടുത്തിടപഴകി പാർട്ടിയെ കൂടുതൽ ജനകീയമായി. ജനങ്ങളിൽ നിന്ന് അകന്ന മുഖ്യമന്ത്രി എന്ന വസുന്ധര രാജെയ്ക്കെതിരെ ഉയർന്ന പ്രധാന വിമർശനം സച്ചിൻ പൈലറ്റ് ആയുധമാക്കി. യുവാക്കളും സ്ത്രീകളും നേരിടുന്ന പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നവയായിരുന്നു തിരഞ്ഞെടുപ്പിൽ സച്ചിൻ പൈലറ്റ് നൽകിയ വാഗ്ദാനങ്ങളിൽ ഭൂരിഭാഗവും.

സച്ചിന് വേണ്ടി തെരുവിൽ

സച്ചിന് വേണ്ടി തെരുവിൽ

25 ശതമാനത്തോളം മുസ്ലീം വോട്ടർമാരുള്ള ടോങ്കിൽ നിന്നുമാണ് സച്ചിൻ പൈലറ്റ് ഇത്തവണ ജനവിധി തേടിയത്. എതിരാളിയാകട്ടെ ബിജെപിയുടെ ഏക മുസ്ലീം സ്ഥാനാർത്ഥിയും. പക്ഷേ 55,000ലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സച്ചിൻ പൈലറ്റ് ജയിച്ച് കയറിയത്. സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കില്ലെന്ന സൂചന വന്നതോടെ നൂറോളം പേർ തെരുവിലിരങ്ങി പ്രതിഷേധിച്ചു. വാഹനങ്ങള്‍ക്ക് നേരെ കല്ലെറിഞ്ഞ പ്രവര്‍ത്തകര്‍ ചിലയിടങ്ങളില്‍ വാഹനങ്ങള്‍ക്ക് തീയിട്ടു. എന്നാൽ അണികളോട് പ്രകോപനം പാടില്ലെന്നാണ് സച്ചിൻ പൈലറ്റ് പറഞ്ഞത്.

നറുക്ക് വീണത് ഗെലോട്ടിന്

നറുക്ക് വീണത് ഗെലോട്ടിന്

മാരത്തോൺ ചർച്ചകൾക്കും ശക്തി ആപ്പിലൂടെ ബൂത്ത് തലത്തിൽ നിന്നും അണികളോട് നേരിട്ടും അഭിപ്രായങ്ങൾ ആരാഞ്ഞുമൊക്കെയാണ് ഒടുവിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നത്. രണ്ട് ദിവസം നീണ്ടു നിന്ന നാടകീയകതകൾക്കൊടുവിൽ അശോക് ഗെലോട്ട് മുഖ്യമന്ത്രിയും സച്ചിൻ പൈലറ്റ് ഉപമുഖ്യമന്ത്രിയും ആയി. രാജസ്ഥാൻ പിസിസി അധ്യക്ഷ സ്ഥാനത്തും സച്ചിൻ പൈലറ്റ് തുടരും.

ഇന്ത്യക്കാർക്ക് അറിയേണ്ടത്

ഇന്ത്യക്കാർക്ക് അറിയേണ്ടത്

രാജസ്ഥാനിലെ മുഖ്യമന്ത്രിപദത്തിനായുള്ള ചരട് വലികളും മാരത്തോൺ ചർച്ചകളുമൊന്നുമല്ല ഇന്ത്യക്കാർ കൂടുതൽ ശ്രദ്ധ പതിപ്പിച്ചത്. മുഖ്യമന്ത്രി ആരാണെന്നറിയുന്നതിലും ആകാംഷ സച്ചിൻ പൈലറ്റിന്റെ ഭാര്യ ആരാണെന്ന് അറിയുന്നതിലായിരുന്നു. സച്ചിൻ പൈലറ്റ് മുഖ്യമന്ത്രി എന്നതിനേക്കാൾ തിരഞ്ഞ വാക്ക് സച്ചിൻ പൈലറ്റ് ഭാര്യ എന്നതായിരുന്നു.

 സാറാ പൈലറ്റ്

സാറാ പൈലറ്റ്

കശ്മീർ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയുടെ മകളും ഒമർ അബ്ദുള്ളയുടെ സഹോദരിയുമായ സാറയാണ് സച്ചിൻ പൈലറ്റിന്റെ ഭാര്യ. രണ്ട് ആൺകുട്ടികളാണ് സച്ചിൻ- സാറാ ദമ്പതികൾക്കുള്ളത്. സാറാ അബ്ദുള്ള എന്ന പേര് വിവാഹശേഷം സാറാ അബ്ദുള്ള പൈലറ്റ് എന്നാക്കി മാറ്റുകയായിരുന്നു. ഐക്യരാഷ്ട്രസഭയുടെ സ്ത്രീകള്‍ക്കായുളള വികസന ഫണ്ടില്‍ സാറ ജോലി ചെയ്തിട്ടുണ്ട്.

പ്രണയ വിവാഹം

പ്രണയ വിവാഹം

ലണ്ടനിലെ പഠനകാലത്താണ് സച്ചിനും സാറയും പ്രണയത്തിലാകുന്നത്. വ്യത്യസ്ത മതത്തിൽപെട്ടവരായിരുന്നതിനാൽ സാറയുടെ കുടുംബം വിവാഹത്തെ എതിർത്തിരുന്നു. വീട്ടുകാരെ എതിർത്ത് ഇരുവരും വിവാഹിതരായി. വർഷങ്ങൾക്ക് ശേഷമാണ് സാറയുടെ കുടുംബം ഇരുവരെയും അംഗീകരിക്കുന്നത്. 2004ലാണ് ഇരുവരും വിവാഹിതരാകുന്നത്.

26ാം വയസിൽ രാഷ്ട്രീയത്തിലേക്ക്

26ാം വയസിൽ രാഷ്ട്രീയത്തിലേക്ക്

രാജസ്ഥാനിലെ രാഷ്ട്രീയ കുടുംബത്തിലാണ് സച്ചിൻ പൈലറ്റിന്റെ ജനനം. പിതാവ് രാജേഷ് പൈലറ്റ് മുൻ കേന്ദ്രമന്ത്രിയായിരുന്നു. അമ്മ രമാ പൈലറ്റും രാഷ്ട്രീയത്തിൽ സജീവമായിരുന്നു. ബിബിസിയും ജനറൽ മോട്ടോഴ്സിലും ജോലി ചെയ്ത ശേഷമായിരുന്നു 26ാം വയസിൽ സച്ചിൻ പൈലറ്റ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്.

കർണാടകയിലും

കർണാടകയിലും

കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ എച്ച് ഡി കുമാരസ്വാമി മുഖ്യമന്ത്രിയാകുമെന്ന് സൂചനകൾ വന്നു തുടങ്ങിയപ്പോൾ മുതൽ ആളുകൾ ഏറ്റവും കൂടുതൽ ഗൂഗിളിൽ തിരഞ്ഞത് കുമാരസ്വാമിയുടെ ഭാര്യയുടെ പേരായിരുന്നു. സിനിമാ താരമാണ് രാധികയാണ് കുമാരസ്വാമിയുടെ ഭാര്യ. 2006ലാണ് രാധികയും കുമാരസ്വാമിയും വിവാഹിതരാകുന്നത്.

ഛത്തീസ്ഗഡില്‍ ഭൂപേഷ് ഭാഗല്‍ മുഖ്യമന്ത്രി ആയേക്കും!! തമ്രാരാജ് സാഹുവും ചരണ്‍ ദാസ് മഹന്തും സാധ്യതാഛത്തീസ്ഗഡില്‍ ഭൂപേഷ് ഭാഗല്‍ മുഖ്യമന്ത്രി ആയേക്കും!! തമ്രാരാജ് സാഹുവും ചരണ്‍ ദാസ് മഹന്തും സാധ്യതാ

English summary
'Sachin Pilot Wife' is Searched More Than Whether or Not He Will be Rajasthan CM indicates google trend
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X