കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിന്ധ്യയുടെ റൂട്ടിലേക്ക് ഇല്ല... സച്ചിന്‍ പൈലറ്റിനെ റാഞ്ചാനാവാതെ ബിജെപി, കോണ്‍ഗ്രസ് ഗെയിം വിജയം!!

Google Oneindia Malayalam News

ദില്ലി: ജ്യോതിരാദിത്യ സിന്ധ്യയുടെ രാജിയോടെ കോണ്‍ഗ്രസില്‍ ചാഞ്ചാട്ടം സംഭവിച്ച നേതാക്കളിലൊരാളായിരുന്നു സച്ചിന്‍ പൈലറ്റ്. എന്നാല്‍ അദ്ദേഹത്തെ ബിജെപിയില്‍ എത്തിക്കാനുള്ള നീക്കങ്ങള്‍ പരാജയപ്പെട്ടിരിക്കുകയാണ്. സോണിയാ ഗാന്ധിയുടെ ഇടപെടലാണ് ഇക്കാര്യത്തില്‍ വഴിത്തിരിവായിരിക്കുന്നത്. രാജസ്ഥാനില്‍ അശോക് ഗെലോട്ടിന് മുകളിലേക്ക് പൈലറ്റ് ഉയര്‍ന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Recommended Video

cmsvideo
BJP's Himanta Biswa Sarma's Remark Spells Trouble For Congress | Oneindia Malayalam

ബിജെപി അദ്ദേഹത്തിന് രഹസ്യമായി നല്‍കിയ ഓഫറുകളൊക്കെ അദ്ദേഹം തള്ളിയിരിക്കുകയാണ്. ഒരുപക്ഷേ പൈലറ്റ് രാജിവെച്ചിരുന്നെങ്കില്‍ 30ലധികം എംഎല്‍എമാര്‍ അദ്ദേഹത്തിനൊപ്പം ബിജെപിയിലേക്ക് പോകുമായിരുന്നു. എന്നാല്‍ സിന്ധ്യയുടെ വഴിയിലേക്ക് താനില്ലെന്ന് അദ്ദേഹം ബിജെപിയുടെ പ്രാദേശിക നേതാക്കളെ അറിയിച്ചിരിക്കുകയാണ്. ഇതിന് പുറമേ കോണ്‍ഗ്രസിലെ യുവനേതാക്കളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാനും അദ്ദേഹം മുന്നില്‍ നില്‍ക്കും. ബിജെപിയുടെ കണക്ക് കൂട്ടല്‍ ഇതോടെ കോണ്‍ഗ്രസ് പൊളിച്ചടുക്കിയിരിക്കുകയാണ്.

സോണിയയുടെ ഇടപെടല്‍

സോണിയയുടെ ഇടപെടല്‍

ജ്യോതിരാദിത്യ സിന്ധ്യ പോയതിന് പിന്നാലെ കോണ്‍ഗ്രസിന്റെ ഹൈക്കമാന്‍ഡ് വല്ലാത്ത ഞെട്ടലിലായിരുന്നു. എന്നാല്‍ സോണിയാ ഗാന്ധിയുടെ ഒറ്റ ഇടപെടലാണ് സച്ചിന്‍ പൈലറ്റിന്റെ രണ്ട് തീരുമാനങ്ങളെ സ്വാധീനിച്ചത്. അശോക് ഗെലോട്ടിനെ സോണിയ നേരിട്ട് ദില്ലിക്ക് വിളിപ്പിച്ചിരുന്നു. ഇതില്‍ സുപ്രധാന തീരുമാനമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം കെസി വേണുഗോപാലിനെ രാജ്യസഭയിലേക്ക് അയക്കാന്‍ തീരുമാനിച്ചത് ഈ കൂടിക്കാഴ്ച്ചയിലാണ്. രണ്ടാമത്തെ കാര്യം പൈലറ്റിനെ അപ്രതീക്ഷിതമായി എഐസിസി ജനറല്‍ സെക്രട്ടറിയാക്കിയതാണ്.

ഗെലോട്ടിന് മുകളില്‍

ഗെലോട്ടിന് മുകളില്‍

ബിജെപി പൈലറ്റിനായി നല്‍കിയ ഓഫര്‍ സംസ്ഥാന അധ്യക്ഷ പദവിയും രാജ്യസഭാ സീറ്റുമായിരുന്നു. ഇത് വളരെ ചീപ്പായി പോയെന്ന് പൈലറ്റ് പക്ഷം പറയുന്നു. അതേസമയം ഇത്രയും ചെറിയ പ്രായത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറിയായതോടെ, കോണ്‍ഗ്രസിലെ ടോപ് ഫൈവിലേക്കാണ് പൈലറ്റ് എത്തിയിരിക്കുന്നത്. ബിജെപിയില്‍ നിന്ന് ഇതൊന്നും കിട്ടില്ലെന്ന് സച്ചിന് അറിയാം. അശോക് ഗെലോട്ടിനും മുകളില്‍ അധികാരം അദ്ദേഹത്തിനുണ്ട്. ഇനി കോണ്‍ഗ്രസിന്റെ ക്രൈസിസ് മാനേജരും പൈലറ്റാണ്. നേരത്തെ കെസി വേണുഗോപാല്‍ വഹിച്ചിരുന്ന റോളാണിത്.

കോണ്‍ഗ്രസില്‍ ശക്തന്‍

കോണ്‍ഗ്രസില്‍ ശക്തന്‍

പൈലറ്റിനെ കൂറുമാറ്റാനുള്ള ബിജെപി തന്ത്രം പരാജയപ്പെടാനുള്ള പ്രധാന കാരണം, അദ്ദേഹം സിന്ധ്യയെ പോലെയല്ല എന്നതാണ്. സിന്ധ്യക്ക് കോണ്‍ഗ്രസില്‍ അടുത്ത കാലത്തായി വലിയ റോളൊന്നുമില്ലായിരുന്നു. എന്നാല്‍ പൈലറ്റ് രാജസ്ഥാന്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷനാണ്. ഇതിന് പുറമേ ഉപമുഖ്യമന്ത്രി പദവുമുണ്ട്. സംസ്ഥാനത്ത് ഏറ്റവും സ്വാധീവും പൈലറ്റിന് തന്നെ. ഗെലോട്ട് കഴിഞ്ഞാല്‍, കോണ്‍ഗ്രസിന് മുന്നിലുള്ള ഏക ചോയ്‌സ് താന്‍ തന്നെയെന്ന് പൈലറ്റിനുമറിയാം. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗെലോട്ട് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉണ്ടാവില്ലെന്ന് കൃത്യമായി തിരിച്ചറിഞ്ഞ നേതാവാണ് പൈലറ്റ്.

ഗാന്ധി കുടുബം വഴങ്ങി

ഗാന്ധി കുടുബം വഴങ്ങി

പൈലറ്റിന്റെ അസാധാരണ നീക്കങ്ങളിലാണ് ഗാന്ധി കുടുംബം മുട്ടുമടക്കിയത്. സിന്ധ്യ കൂറുമാറിയതോടെ ഏത് നിമിഷവും താന്‍ പാര്‍ട്ടി വിടുമെന്ന സൂചന നേതൃത്വത്തിന് നല്‍കി. സ്വന്തം പാര്‍ട്ടിയുണ്ടാക്കാന്‍ ശ്രമമുണ്ടെന്ന് അനുയായികളിലൂടെ മാധ്യമങ്ങളിലെത്തിച്ചു. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് ആധി പിടിക്കാന്‍ ഇതില്‍ കൂടുതല്‍ എന്ത് വേണം. സിന്ധ്യയെ പിടിച്ച് നിര്‍ത്താന്‍ ശ്രമിച്ചു എന്ന തരത്തിലുള്ള ഗെയിം പൈലറ്റ് കളിച്ചിരുന്നു. യഥാര്‍ത്ഥത്തില്‍ സിന്ധ്യ പോയാല്‍ അതിലൂടെയുള്ള ഏറ്റവും വലിയ നേട്ടം പൈലറ്റിനാണ്. സിന്ധ്യയുടെ അടുത്ത സുഹൃത്താണ് സച്ചിന്‍ പൈലറ്റ്.

ഗെലോട്ടിന് വീഴ്ച്ച

ഗെലോട്ടിന് വീഴ്ച്ച

ഒറ്റയടിക്ക് ഗെലോട്ടിനെ രണ്ട് തരത്തിലാണ് പൈലറ്റ് ദുര്‍ബലനാക്കിയത്. പഞ്ചായത്തീ രാജ്, ഗ്രാമീണ വികസന വകുപ്പ് എന്നിവിടങ്ങളിലെ ഫയലുകള്‍ സാധാരണ മുഖ്യമന്ത്രിയുടെ ഓഫീസാണ് പരിശോധിക്കുക. എന്നാല്‍ ഈ അധികാരം ഇപ്പോള്‍ പൈലറ്റിനാണ്. മറ്റ് വകുപ്പുകളെല്ലാം മുഖ്യമന്ത്രി നേരിട്ട് പരിശോധിക്കുമ്പോള്‍, പൈലറ്റിന്റെ കാര്യങ്ങളില്‍ ഇടപെടാനുള്ള സ്വാതന്ത്ര്യം പോലും ഗെലോട്ടിനില്ല. മകന്‍ വൈഭവിനെ അടുത്ത മുഖ്യമന്ത്രിയായി ഉയര്‍ത്താനുള്ള ശ്രമവും സച്ചിന്‍ പൈലറ്റിന് മുന്നില്‍ പരാജയപ്പെട്ടു. വൈഭവിന്റെ രാഷ്ട്രീയ ഭാവി പൈലറ്റിന് കീഴില്‍ അവസാനിച്ചിരിക്കുകയാണ്.

വീണുടഞ്ഞ് ബിജെപി

വീണുടഞ്ഞ് ബിജെപി

ബിജെപിയുടെ ഓഫര്‍ ചെറുതാവാന്‍ പല കാരണങ്ങളുണ്ട്. മുഖ്യമന്ത്രി പദം ഒരിക്കലും പൈലറ്റിന് നല്‍കാനാവില്ല, വസുന്ധര രാജ, ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, ഓം മാഥുര്‍, ഓം ബിര്‍ള എന്നിവര്‍ ബിജെപി നിരയിലുണ്ട്. ഇവരെ മറികടന്ന് മുഖ്യമന്ത്രി സ്ഥാനം പൈലറ്റിന് നല്‍കാനാവില്ല. കോണ്‍ഗ്രസിനെ വീഴ്ത്തണമെങ്കില്‍ പൈലറ്റിന്റെ സഹായം ബിജെപിക്ക് ആവശ്യമാണ്. പക്ഷേ മുഖ്യമന്ത്രി നല്‍കാനാവില്ല. അങ്ങനെയൊരു ഓഫര്‍ കേട്ട ഉടനെ പൈലറ്റ് തള്ളുകയായിരുന്നു.

വിജയം കോണ്‍ഗ്രസിന്

വിജയം കോണ്‍ഗ്രസിന്

കോണ്‍ഗ്രസിന് മുമ്പേ പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞ് കളിച്ചതാണ് പൈലറ്റിനെ കൂടെ നിര്‍ത്താന്‍ സഹായിച്ചത്. അശോക് ഗെലോട്ടിന്റെ വെല്ലുവിളി ഇനിയുണ്ടാവില്ല. 2023ല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി അദ്ദേഹമായിരിക്കും. 30 എംഎല്‍എമാരെയെങ്കിലും പൈലറ്റ് മറുകണ്ടം ചാടിച്ചാലേ രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വീഴാന്‍ സാധ്യതയുള്ളൂ. പൈലറ്റ് അതൊരിക്കലും ചെയ്യില്ല. കാരണം എംഎല്‍എമാര്‍ ഏത് നിമിഷവും മാറാന്‍ സാധ്യതയുള്ളവരാണ്. എന്നാല്‍ ദേശീയ തലത്തിലെ കരുത്ത് അടക്കം വര്‍ധിച്ചതോടെ പൈലറ്റ് യുഗമാണ് രാജസ്ഥാനില്‍ വരാന്‍ പോകുന്നത്.

സിന്ധ്യ ഇഫക്ട് രാജസ്ഥാനിലും... സച്ചിന്‍ പൈലറ്റ് ബിജെപിയിലെത്തുമോ? സോണിയ ഗെലോട്ടിനെ വിളിപ്പിച്ചു!!സിന്ധ്യ ഇഫക്ട് രാജസ്ഥാനിലും... സച്ചിന്‍ പൈലറ്റ് ബിജെപിയിലെത്തുമോ? സോണിയ ഗെലോട്ടിനെ വിളിപ്പിച്ചു!!

English summary
sachin pilot wont quit congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X