കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു രൂപയും രേഖാമൂലമുള്ള ഖേദ പ്രകടനവും:കടിച്ച പാമ്പിനെക്കൊറ് വിഷമിറക്കി പൈലറ്റ്,എംഎൽഎക്ക് നോട്ടീസ്

  • By Desk
Google Oneindia Malayalam News

ദില്ലി: കൂറുമാറ്റ വിവാദത്തിനിടെ കോൺഗ്രസ് എംഎൽഎയ്ക്ക് വക്കീൽ നോട്ടീസ് അയച്ച് സച്ചിൻ പൈലറ്റ്. ബിജെപിയിലേക്ക് കൂറുമാറുന്നതിനായി സച്ചിൻ പൈലറ്റ് തനിക്ക് 35 കോടി രൂപ വാഗ്ധാനം ചെയ്തെന്ന് കോൺഗ്രസ് എംഎൽഎ ആരോപിച്ചതിന് പിന്നാലെയാണ് സച്ചിൻ പൈലറ്റിന്റെ നീക്കം. ഒരാഴ്ചയ്ക്കകം നഷ്ടപരിഹാരമായി ഒരു രൂപയും രേഖാമൂലമുള്ള ക്ഷമാപണവും നൽകണമെന്നാവശ്യപ്പെട്ട് എംഎൽഎയ്ക്ക് വക്കീൽ നോട്ടീസ് അയയ്ക്കുകയായിരുന്നു. കോൺഗ്രസ് എംഎൽഎ രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി തന്റെ പ്രതിച്ഛായ തകർക്കാൻ ശ്രമിച്ചെന്നും സച്ചിൻ പൈലറ്റ് നോട്ടീസിൽ ആരോപിച്ചിട്ടുണ്ട്.

'വൺമാൻഷോയിലൂടെ പ്രതിച്ഛായ വർധിപ്പിക്കുന്ന തിരക്കിലാണ് മുഖ്യമന്ത്രി, ഈ അവസ്ഥയ്ക്ക് കാരണം സര്‍ക്കാർ''വൺമാൻഷോയിലൂടെ പ്രതിച്ഛായ വർധിപ്പിക്കുന്ന തിരക്കിലാണ് മുഖ്യമന്ത്രി, ഈ അവസ്ഥയ്ക്ക് കാരണം സര്‍ക്കാർ'

 35 കോടി വാഗ്ധാനം

35 കോടി വാഗ്ധാനം


ബിജെപിയിലേക്ക് കൂറുമാറുന്നതിനായി സച്ചിൻ പൈറ്റ് തനിക്ക് 35 കോടി രൂപ വാഗ്ധാനം ചെയ്തെന്ന ആരോപണവുമായി തിങ്കളാഴ്ചയാണ് കോൺഗ്രസ് എംഎൽഎ രംഗത്തെത്തിയത്. സച്ചിൻ പൈലറ്റ് മുന്നോട്ടുവെച്ച വാഗ്ധാനം താൻ നിരസിച്ചെന്നും ഇക്കാര്യം രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ അറിയിക്കുകയും ചെയ്തെന്നും ഗിരിരാജ് സിംഗ് മലിംഗ

Recommended Video

cmsvideo
Priyanka Gandhi Gives Assurance To Sachin Pilot For A Place In Congress | Oneindia Malayalam
 മൂന്ന് തവണ സംസാരിച്ചെന്ന്

മൂന്ന് തവണ സംസാരിച്ചെന്ന്

ഡിസംബറിന് ശേഷം സച്ചിൻ പൈലറ്റുമായി മൂന്ന് തവണ സംസാരിച്ചെന്നും മലിംഗ പറയുന്നു. സച്ചിൻ പൈലറ്റിന്റെ വീട്ടിൽ വെച്ചായിരുന്നു തങ്ങൾ തമ്മിലുള്ള കൂടിക്കാഴ്ച നടന്നതെന്നും എംഎൽഎ പറഞ്ഞിരുന്നു. പണം വാഗ്ധാനം ചെയ്തതിന് തന്റെ പക്കൽ തെളിവുണ്ടെന്നും മലിംഗ അവകാശപ്പെട്ടിരുന്നു.

 വക്കീൽ നോട്ടീസ്

വക്കീൽ നോട്ടീസ്


കൂറുമാറ്റവുമായി ബന്ധപ്പെട്ട് കോൺഗ്രസ് എംഎൽഎ ആരോപണമുന്നയിച്ചതോടെ തന്നെ ഗിരിരാജ് സിംഗിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സച്ചിൻ പൈലറ്റ് വ്യക്തമാക്കിയിരുന്നു. ആരോപണത്തിൽ ദുഖമുണ്ടെന്ന് വ്യക്തമാക്കിയ സച്ചിൻ പൈലറ്റ് തന്നെ അപകീർത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് ആരോപണമെന്നും കുറ്റപ്പെടുത്തിയിരുന്നു. രാജസ്ഥാനിൽ പ്രതിസന്ധിയുടെ നടുവിലാണ് ഇപ്പോൾ സച്ചിനൈ പൈലറ്റുള്ളത്. രാജസഭാ തിരഞ്ഞെടുപ്പിന് മുമ്പായി രാജസ്ഥാനിൽ കുതിരക്കച്ചവടം നടന്നുവെന്നാണ് കോൺഗ്രസ് ഉന്നയിച്ച ആരോപണം. അതിന് തന്റെ പക്കൽ തെളിവുണ്ടെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ടും അവകാശപ്പെടുന്നത്.

കളങ്കമേൽപ്പിക്കുന്നതിന്

കളങ്കമേൽപ്പിക്കുന്നതിന്

സച്ചിൻ പൈലറ്റിനെ ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നും രാജസ്ഥാൻ കോൺഗ്രസിന്റെ തലപ്പത്ത് നിന്നും നീക്കിയതിന് പിന്നാലെ സച്ചിൻ പൈലറ്റ് ഉൾപ്പെടെയുള്ള വിമത എംഎൽഎമാരെ അയോഗ്യരാക്കുന്നതിനുള്ള നടപടിക്രമങ്ങൾ കോടതിയിൽ നടന്നുവരികയാണ്. തനിക്കെതിരെയുള്ള ആരോപണം തള്ളി സച്ചിൻ പൈലറ്റും രംഗത്തെത്തിയിരുന്നു. പാർട്ടിയിലെ ഒരു വിഭാഗം തന്നെ എതിരാളിയായി കണക്കാക്കുന്നുവെന്നും അതുകൊണ്ട് തന്നെ തന്റെ പ്രശസ്തിക്ക് കളങ്കമേൽപ്പിക്കുന്നതിന് വേണ്ടിയാണ് പ്രചാരണമെന്നും സച്ചിൻ പൈലറ്റ് ആരോപിക്കുന്നു.

 അങ്കം കോടതിയിലേക്ക്

അങ്കം കോടതിയിലേക്ക്

സച്ചിൻ പൈലറ്റിനും വിമത എംഎൽഎമാർക്കുമെതിരെയുള്ള നടപടിക്രമങ്ങൾ നടപടികൾ നിർത്തിവെക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള രാജസ്ഥാൻ ഹൈക്കോടതിക്കെതിരെ നിയമസഭാ സ്പീക്കർ സിപി ജോഷി സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. സുപ്രീംകോടതി നാളെയാണ് പരാതിയിൽ വാദം കേൾക്കുക. ഭരണഘടനാപരമായ പ്രതിസന്ധിയെ വഴിതിരിച്ചുവിടാനാണ് ശ്രമിക്കുന്നതെന്നായിരുന്നു സുപ്രീം കോടതിയിൽ നൽകിയ പരാതി യിൽ ചൂണ്ടിക്കാണിച്ചത്. സ്പീക്കറുടെ അഭ്യർത്ഥന മാനിച്ച് കോടതി തീരുമാനമെടുക്കുന്നതിന് മുമ്പ് വാദം കേൾക്കണമെന്നാവശ്യപ്പെട്ട് സച്ചിൻ പൈലറ്റും സംഘവും നിവേദനം നൽകിയിട്ടുണ്ട്.

English summary
Rajathan crisis: Sachin Pilots seeks Re 1 With Apology within a Week from Congress MLA over bribe allegation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X