കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഭയില്‍ തനിച്ച്.. പരിഹസിച്ച് ബിജെപി നേതാക്കള്‍.. മരണ മാസ് മറുപടിയുമായി സച്ചിന്‍ പൈലറ്റ്

  • By Desk
Google Oneindia Malayalam News

ജെയ്പൂര്‍: കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാരിനെ തൂത്തെറിഞ്ഞ് ബിജെപി ഭരണം പിടിച്ചിരിക്കുകയാണ്. സമാന സാഹചര്യം രാജസ്ഥാനിലും ഉണ്ടാകുമെന്ന ആശങ്കകളാണ് ഇപ്പോള്‍ ഉയരുന്നത്. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും ഉപമുഖ്യമന്ത്രി സച്ചിന്‍ പൈറ്റും തമ്മിലുള്ള ഏറ്റുമുട്ടല്‍ സര്‍ക്കാരിനെ താഴെയിറക്കാന്‍ കാരണമാകുമെന്നുള്ള തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. അതിനിടെ രാജസ്ഥാന്‍ നിയമസഭയില്‍ നിന്നുള്ള രംഗങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

 sachinreply

സഭയില്‍ ഭരണകക്ഷി എംഎല്‍എയായി സച്ചിന്‍ പൈലറ്റ് മാത്രം എത്തിയതാണ് സംഭവങ്ങളുടെ തുടക്കം മറ്റ് ഭരണകക്ഷി എംഎല്‍എമാര്‍ ആരും സഭയില്‍ എത്താതിരുന്നതോടെ ബിജെപി നേതാക്കള്‍ ബഹളം തുടങ്ങി. ഭരണകക്ഷി എംഎല്‍എമാരുടെ അഭാവം സഭയില്‍ ബിജെപി നേതാവ് സ്പീക്കറുടെ ശ്രദ്ധയില്‍ പെടുത്തുകയും ചെയ്തു.

എന്നാല്‍ പരാതി ഉയര്‍ത്തിയ ബിജെപി നേതാവിന് നിന്ന നില്‍പ്പില്‍ തന്നെ മറുപടിയുമായി സച്ചിന്‍ പൈലറ്റ് രംഗത്തെത്തി. നിങ്ങള്‍ ഇത്രയും ബിജെപി നേതാക്കള്‍ക്ക് ഞാന്‍ ഒരാള്‍ മതിയെന്നായിരുന്നു പൈലറ്റിന്‍റെ പ്രതികരണം.എന്നാല്‍ തങ്ങളും ഇത് തന്നെയാണ് വിചാരിച്ചിരുന്നതെന്നായി ബിജെപി നേതാവിന്‍റെ മറുപടി. തിരഞ്ഞെടുപ്പിന് മുന്‍പ് ഞങ്ങള്‍ അങ്ങനെ യായിരിരുന്നു ചിന്തിച്ചിരുന്നത്. ഇന്ന് നിങ്ങള്‍ക്ക് ഞങ്ങള്‍ കമ്പനി നല്‍കാമെന്ന് ഓര്‍ത്തെന്നും ബിജെപി നേതാവ് മറുപടി നല്‍കി.

അതേസമയം മധ്യപ്രദേശിലും രാജസ്ഥാനിലും ആശങ്കയിലാണ് കോണ്‍ഗ്രസ്. ഇരു സംസ്ഥാനങ്ങളിലും സര്‍ക്കാരുകളെ താഴെയിറക്കാന്‍ ഉള്ള ശ്രമങ്ങള്‍ ബിജെപി ശ്രമിച്ചേക്കുമെന്ന ആശങ്ക കോണ്‍ഗ്രസ് കാമ്പിലുണ്ട്. ആവശ്യമായ മുന്‍കരുതലുകള്‍ നടത്താന്‍ ഹൈക്കമാന്‍റ് സംസ്ഥാന നേതൃത്വത്തിന് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.

<strong>പാലം വലിച്ച് നേതാക്കള്‍! എട്ട് നിലയില്‍ പൊട്ടി കോണ്‍ഗ്രസ്!! ജുനഗഡ് തൂത്തുവാരി ബിജെപി</strong>പാലം വലിച്ച് നേതാക്കള്‍! എട്ട് നിലയില്‍ പൊട്ടി കോണ്‍ഗ്രസ്!! ജുനഗഡ് തൂത്തുവാരി ബിജെപി

<strong>യെഡ്ഡി ആഘോഷിക്കേണ്ട, സര്‍ക്കാര്‍ 6 മാസം തികയ്ക്കില്ല, മുന്നറിയിപ്പുമായി സിദ്ധരാമയ്യ</strong>യെഡ്ഡി ആഘോഷിക്കേണ്ട, സര്‍ക്കാര്‍ 6 മാസം തികയ്ക്കില്ല, മുന്നറിയിപ്പുമായി സിദ്ധരാമയ്യ

<strong>ഇനി മധ്യപ്രദേശ്! ബിജെപി പണി തുടങ്ങി? സര്‍ക്കാര്‍ താഴെ വീണാല്‍ ഉത്തരവാദിയല്ലെന്ന് ചൗഹാന്‍</strong>ഇനി മധ്യപ്രദേശ്! ബിജെപി പണി തുടങ്ങി? സര്‍ക്കാര്‍ താഴെ വീണാല്‍ ഉത്തരവാദിയല്ലെന്ന് ചൗഹാന്‍

English summary
Sachin Piolets immediate reply to BJP leader in assembly
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X