സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെയും ബോളിവുഡ് നടി രേഖയുടെയും പ്രകടനം പരിതാപകരം, ഇങ്ങനെ പോയാല്‍?
ദില്ലി: രാജ്യസഭാംഗങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെയും ബോളിവുഡ് നടി രേഖയുടെയും പ്രകടനം മോശമെന്ന് റിപ്പോര്‍ട്ട്. ഹിന്ദുസ്ഥാന്‍ ടൈസ് ആണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തു വിട്ടത്. 12 പേരെയാണ് രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യാന്‍ സാധിക്കുന്നത്. ഇതില്‍ ഏ്റ്റവും മോശം പ്രകടനം ഇവരുടേതാണ്.
സച്ചിന്റെയും രേഖയുടെയും ഒപ്പം രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട പ്രമുഖ വനിതാ വ്യവസായി അനു അഗ സഭയില്‍ കൃത്യമായി എത്തുകയും ചര്‍ച്ചകളില്‍ സജീവമായി പങ്കെടുക്കുകയും ചെയ്യാറുണ്ട്.സാമ്പത്തിക വിദഗ്ദന്‍ ബാല്‍ചന്ദ്ര മുഞ്ചേക്കറാണ് ഹാജര്‍ നിലയില്‍ ഒന്നാമത്.

മോശം പ്രകടനം
രാജ്യസഭയില്‍ അംഗങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെയും ബോളിവുഡ് നടി രേഖയും പ്രകടനം പരിതാപകരമാണെന്നാണ് റിപ്പോര്‍ട്ട്.

ഹാജര്‍ നില
സച്ചിനും രേഖയ്ക്കും രാജ്യസഭയില്‍ ആറുശതമാനത്തില്‍ താഴെയാണ് ഹാജര്‍ നില. ഇതുവരെ ഒരു ചര്‍ച്ചയില്‍ പോലും പങ്കെടുത്തില്ലെന്ന് പറയുന്നു. സച്ചിന് 5.5 ശതമാനവും രേഖയ്ക്ക് 5.10 ശതമാനവുമാണുള്ളത്.

നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടത്
നിലവില്‍ 10 പേരെയാണ് രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുള്ളത്. 2010, 2012, 2014 എന്നീ വര്‍ഷത്തിലാണിത്.

സച്ചിനെ നാമനിര്‍ദേശം ചെയ്തത്
യു പി എ സര്‍ക്കാരിന്റെ കാലത്താണ് 2012 ഏപ്രില്‍ 27 നാണ് സച്ചിനെയും രേഖയെയും നാമനിര്‍ദേശം ചെയ്യപ്പെട്ടത്.

ചോദ്യങ്ങള്‍ ചോദിച്ചത്
സച്ചിന്‍ ഇതുവരെ ഏഴു ചോദ്യങ്ങളാണ് രാജ്യസഭയില്‍ ചോദിച്ചത്. എന്നാല്‍ രേഖ ഇതുവരെ ഒരു ചോദ്യം പോലും ചോദിച്ചില്ലെന്നും റിപ്പോര്‍ട്ട് ഉണ്ട്.












Click it and Unblock the Notifications