കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സച്ചിനും ഷാരൂഖ് ഖാനും കോണ്‍ഗ്രസ് പ്രചാരണത്തിന്?

Google Oneindia Malayalam News

മുംബൈ: സ്റ്റാര്‍ ബാറ്റ്‌സ്മാനും രാജ്യസഭാ എം പിയുമായ സച്ചിന്‍ തെണ്ടുല്‍ക്കര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്ന് റിപ്പോര്‍ട്ട്. സച്ചിന്‍ മാത്രമല്ല, ബോളിവുഡ് താരം ഷാരൂഖ് ഖാനും കോണ്‍ഗ്രസിന്റെ സൂപ്പര്‍ സ്റ്റാര്‍ ക്യാംപയിനിംഗിന്റെ ഭാഗമാകും.

കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗമായ മഹേഷ് ജോഷിയാണ് മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സച്ചിനെ പ്രചാരണത്തിന് ഇറക്കാന്‍ പാര്‍ട്ടി ഉദ്ദേശിക്കുന്നതായി വ്യക്തമാക്കിയത്. മൊറാദാബാദില്‍ നിന്നുള്ള കോണ്‍ഗ്രസ് എം പിയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായ മുഹമ്മദ് അസ്ഹറുദ്ദീനാകും പ്രചാരണരംഗത്ത് സച്ചിന് കൂട്ടാകുക എന്നും റിപ്പോര്‍ട്ടുകളുണ്ട്.

sachin - shah rukh

ഫിറോസാബാദ് എം പിയായ രാജ് ബബ്ബാറിന്റെ പിന്തുണയോടെ ഷാരൂഖ് ഖാനെയും കളത്തിലിറക്കാനാണ് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്. നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ രംഗത്തിറക്കാനുള്ള സെലിബ്രിറ്റികളുടെ ലിസ്റ്റ് തയ്യാറാക്കുന്ന തിരക്കിലാണ് കോണ്‍ഗ്രസ് എന്നാണ് മഹേഷ് ജോഷി നല്‍കുന്ന സൂചന.

ശിവ് രാജ് സിംഗ് ചൗഹാന്‍ നയിക്കുന്ന ബി ജെ പി സര്‍ക്കാരിനെതിരെ സര്‍വ്വ സന്നാഹങ്ങളും ഒരുക്കി മത്സരിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. കഴിഞ്ഞ വര്‍ഷമാണ് കോണ്‍ഗ്രസ് പാര്‍ട്ടി സച്ചിന്‍ തെണ്ടുല്‍ക്കറെ രാജ്യസഭാംഗമായി നോമിനേറ്റ് ചെയ്തത്. മുന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ അസ്ഹറുദ്ദീനാകട്ടെ, കോഴക്കേസില്‍ പെട്ട് ആജീവനാന്ത വിലക്ക് നേരിട്ട ശേഷം കോണ്‍ഗ്രസ് ടിക്കറ്റില്‍ ലോക്‌സഭയില്‍ എത്തുകയായിരുന്നു.

English summary
Congress has reportedly roped in Cricketer and MP Sachin Tendulkar and Bollywood actor Shahrukh Khan to be the "star campaigners" for their party.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X