കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സച്ചിന്‍ തെണ്ടുല്‍ക്കര്‍ പുട്ടമര്‍ജു കന്‍ട്രിക ഗ്രാമം ദത്തെടുത്തു

  • By Sruthi K M
Google Oneindia Malayalam News

നെല്ലൂര്‍:ഇന്ത്യന്‍ ക്രിക്കറ്റിന്റെ താരരാജാവ് സച്ചിന്‍ തെണ്ടുല്‍ക്കര്‍ പുതിയ പദ്ധതിയുമായി ആരാധകര്‍ക്കിയിലേയ്ക്ക്. രാജ്യസഭ എംപി എന്ന റോളിലാണ് അദ്ദേഹം ജനങ്ങള്‍ക്കിടയിലേയ്ക്ക് ഇറങ്ങിയിരിക്കുന്നത്. സാമൂഹ്യസേവനം എന്ന നിലയിലും ഈ ക്രിക്കറ്റ് ഇതിഹാസം വ്യക്തിമുദ്ര പതിപ്പിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ്. ആന്ധ്രാപ്രദേശിലെ ഒരു ഗ്രാമം ദത്തെടുത്തുകൊണ്ടാണ് അദ്ദേഹം രംഗത്ത് വന്നിരിക്കുന്നത്. മോഡിയുടെ പാത പിന്തുടര്‍ന്നാണ് സച്ചിന്റെ രംഗപ്രവേശം.

ഗുഡൂര്‍ നഗരത്തില്‍ നിന്നും 18 കിലോമീറ്റര്‍ അകലെ പുട്ടമര്‍ജു കന്‍ട്രിക എന്ന ഗ്രാമമാണ് സച്ചിന്‍ ദത്തെടുത്തത്. 2.79 കോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് ലക്ഷ്യം. ഇതിനായി എംപി ഫണ്ട് വിനിയോഗിക്കും. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സന്‍സദ് ആദര്‍ശ് ഗ്രാം യോജന പദ്ധതിയുടെ ഭാഗമായാണ് ഗ്രാമം ദത്തെടുക്കുന്നത്. നേരെത്തെപ്രധാനമന്ത്രി യുപിയിലെ ജയാപൂര്‍ ഗ്രാമം ദത്തെടുത്തിരുന്നു.

sachin-tendulkar

ഇതിന്റെ ഭാഗമായി സച്ചിന്‍ ദത്തെടുത്ത ഗ്രാമത്തില്‍ സന്ദര്‍ശനം നടത്തി. ഗ്രാമവാസികള്‍ക്കിടയിലേയ്ക്ക് ഇറങ്ങിച്ചെന്ന സച്ചിന് ഗംഭീരസ്വീകരണമാണ് നല്‍കിയത്. ഗ്രാമത്തിന്റെ സമസ്തമേഖലകളിലുള്ള വികസനമാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് സച്ചിന്‍ വാഗ്ദാനം ചെയ്തു. സച്ചിനോടുള്ള അടങ്ങാത്ത ആരാധനയും ആദരവും കൊണ്ടാവാംമദ്യവും മയക്കുമരുന്നും ഉപേക്ഷിക്കുമെന്ന് ഗ്രാമവാസികള്‍പ്രതിജ്ഞയെടുത്തു.

ഗ്രൗണ്ടില്‍ നിന്നും അവസാനമായി മനസ്സ്് നിറഞ്ഞ് ഇറങ്ങിയ സച്ചിന്റെ മുഖമായിരുന്നു ഗ്രാമത്തില്‍ സന്ദര്‍ശനം നടത്തിയിറങ്ങിയപ്പോയും ആ മുഖത്തില്‍ നിഴലിച്ചത്. ഗ്രാമത്തിലെ കര്‍ഷകരും കുട്ടികളുംയുവജനങ്ങളുമായി അദ്ദേഹം സമയം ചെലവഴിച്ചു. ഇന്നും സച്ചിനെയോര്‍ത്ത് ഇന്ത്യ അഭിമാനിക്കുന്നു. സച്ചിന്‍ രമേഷ്തെണ്ടുല്‍ക്കര്‍ എന്ന ക്രിക്കറ്റര്‍ക്ക്് ഓരോ ഇന്ത്യക്കാരന്റെയും മനസില്‍ എന്താകാന്‍ കഴിഞ്ഞു എന്നതാണ് അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. ഒരുപക്ഷെ, വരും തലമുറ പര്യായമായി പഠിക്കുക സച്ചിനെയാവും.

English summary
Tendulkar arrived at the village that he has adopted under the Sansad Adarsh Gram Yojana. Speaking to the people here he said that he would provide wi-fi, drinking water and unlimited power supply to the village.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X