• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കാശ്മീര്‍ വിഷയം: തലയിട്ട അഫ്രീദിക്ക് കുറിക്ക് കൊള്ളുന്ന മറുപടിയുമായി ക്രിക്കറ്റ് താരങ്ങള്‍

 • By Desk

മറ്റേത് രാജ്യക്കാരോട് മത്സരിച്ചാലും ഇന്ത്യ-പാക്കിസ്ഥാന്‍ ക്രിക്കറ്റ് മത്സരം എന്നത് എപ്പോഴും ഇന്ത്യയ്ക്ക് വീറും വാശിയും നിറഞ്ഞ പോരാട്ടമായിരിക്കും. എങ്കിലും കളിക്കളത്തിനപ്പുറത്ത് ഈ വാശിയോ പ്രശ്നങ്ങളോ ഒന്നും പൊതുവേ ഇന്ത്യന്‍ താരങ്ങള്‍ പ്രകടിപ്പിക്കാറില്ലെന്നതാണ് വാസ്തവം. എന്നാല്‍ രാജ്യത്തിന്‍റെ ആഭ്യന്തര കാര്യങ്ങളില്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റര്‍മാരുടെ ഭാഗത്ത് നിന്ന് ഇടപെടലുകള്‍ ഉണ്ടായാലോ? കൈയ്യും കെട്ടി നോക്കിയിരിക്കില്ലെന്ന് മാത്രമല്ല വേണ്ടത് പോലെ വിഷയം കൈകാര്യം ചെയ്യാനും ഇന്ത്യന്‍ താരങ്ങള്‍ക്ക് അറിയാം. അതിന്‍റെ എറ്റവും പുതിയ ഉദാഹരണമാണ് കാശ്മീര്‍ വിഷയത്തില്‍ വിവാദ പ്രതികരണം നടത്തിയ അഫ്രീദിക്ക് ഇന്ത്യന്‍ താരങ്ങള്‍ കൊടുത്ത ചുട്ട മറുപടി. ഇന്ത്യന്‍ അധീന കാശ്മീരില്‍ സൈന്യവും പ്രതിഷേധക്കാരും തമ്മില്‍ നടക്കുന്ന അക്രമണത്തെ അപലപിച്ചായിരുന്നു അഫ്രീദിയുടെ വിവാദപരമായ ട്വീറ്റ്. ഇതിനെതിരെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ രൂക്ഷമായി പ്രതികരിച്ചത്.

വിവാദ ട്വീറ്റ്

വിവാദ ട്വീറ്റ്

ഇന്ത്യന്‍ അധീന കാശ്മീരില്‍ നിഷ്കളങ്കരായ ജനങ്ങള്‍ വെടിയേറ്റ് വീഴുകയാണ്. സ്വാതന്ത്ര്യത്തിനും സ്വയം നിര്‍ണയാവകാശത്തിനും വേണ്ടി ശബ്മുയര്‍ത്തുന്ന നിഷ്കളങ്കരാണ് ദിവസവുമെന്നോണം ഭരണകുടത്തിന്‍റെ വെടിയേറ്റ് മരിക്കേറ്റുന്നത്. കാശ്മീരിലെ രക്ത ചൊരിച്ചലുകള്‍ അവസാനിപ്പിക്കാന്‍ എന്തുകൊണ്ടാണ് ഐക്യരാഷ്ട്രസഭയടക്കമുള്ള സംഘടനകള്‍ ഒന്നും ചെയ്യാത്തത്. ഇത് തന്നെ അദ്ഭുതപ്പെടുത്തുന്നു എന്നായിരുന്നു അഫ്രീദി ട്വിറ്ററില്‍ കുറിച്ചത്.കഴിഞ്ഞ ദിവസങ്ങളിലായി ഇന്ത്യന്‍ അധീന കാശ്മീരില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് സൈനീകരും 11 ഭീകരരും രണ്ട് പ്രദേശവാസികളും കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ വിഷയത്തില്‍ ഉത്കണ്ഠ പ്രകടിപ്പിത്ത് യുഎന്‍ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടറസ് രാജ്യത്തെ പൗരന്‍മാരെ സംരക്ഷിക്കാന്‍ രാഷ്ട്രങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു. ഇതിന് പിന്നാലെയായിരുന്നു അഫ്രീദിയുടെ പ്രസ്താവന.

cmsvideo
  അഫ്രിദിക്ക് കിടിലൻ മറുപടിയുമായി സച്ചിൻ | Oneindia Malayalam
  ആദ്യമായല്ല

  ആദ്യമായല്ല

  കാശ്മീര്‍ വിഷയത്തില്‍ ആദ്യമായല്ല അഫ്രീദി പ്രകോപനപരമായ പ്രസ്താവന നടത്തുന്നത്. 2016 ല്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ കാശ്മീര്‍ ജനത പിന്തുണയ്ക്കുന്നുണ്ടെന്ന് അഫ്രീദി പറഞ്ഞിരുന്നു. കൊല്‍ക്കത്തയില്‍ ഇന്ത്യയോട് തോറ്റശേഷം മൊഹാലിയില്‍ ന്യൂസിലന്‍റിനെതിരെ നടന്ന മത്സരത്തിനിടെയായിരുന്നു വിവാദ പ്രസ്താവന. ടോസ് ഇട്ട സമയത്ത് പാക്കിസ്ഥാന് അനുകൂലമായ ആരവം സ്റ്റേഡിയത്തില്‍ ഉയര്‍ന്നു. ഇതിനെ കുറിച്ച് മുന്‍ ക്രിക്കറ്റ് കാപ്റ്റനായ റമീസ് രാജ കാണികളില്‍ നിന്നും ലഭിച്ച പിന്തുണയെ കുറിച്ച് ചോദിച്ചപ്പോഴാണ് അഫ്രീദി ഇത്തരം ഒരു പ്രസ്താവന നടത്തിയത്. അഫ്രീദിയുടെ പരാമര്‍ശത്തിനെതിരെ ബിസിസിഐ രംഗത്തെത്തിയിരുന്നു.

  പ്രതികരണവുമായി ഇന്ത്യന്‍ താരങ്ങള്‍

  പ്രതികരണവുമായി ഇന്ത്യന്‍ താരങ്ങള്‍

  അഫ്രീദിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് വിഷയത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ ഉയര്‍ത്തിയത്. ഇന്ത്യയെ സംരക്ഷിക്കാനും ഇവിടുത്തെ കാര്യങ്ങള്‍ ഫലപ്രദമായി തന്നെ നടപ്പാക്കാനും കഴിവും പ്രാപ്തിയുമുള്ള ധാരാളം പേര്‍ ഇന്ത്യയില്‍ ഉണ്ടെന്നും പുറത്തുനിന്ന് ഒരാള്‍ ഇവിടുത്തെ കാര്യങ്ങളില്‍ ഇടപെടേണ്ടെന്നുമായിരുന്നു സച്ചിന്‍റെ പ്രതികരണം. പതിവു പോലെ നോ ബോളില്‍ വിക്കറ്റ് ആഘോഷിക്കുകയാണ് അഫ്രീദി എന്നായിരുന്നു ഗംഭീറിന്‍റെ കമന്‍റ്. യുഎന്‍ എന്നാല്‍ അഫ്രീദിക്ക് അണ്ടര്‍ 19എന്നാണെന്നും നോ ബോളില്‍ പുറത്തായത് ആഘോഷിക്കുകയാണ് അഫ്രീദി എന്നുമായിരുന്നു ഗംഭീറിന്‍റെ ട്വീറ്റ്. ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ് കാശ്മീര്‍ എക്കാലവും അങ്ങനെ തന്നെ തുടരും. അഫ്രീദി താങ്കള്‍ ആദ്യം പാക്കിസ്ഥാനോട് കാശ്മീരില്‍ നടന്ന ഭീകരവാദം അവസാനിപ്പിക്കാന്‍ പറയൂവെന്ന് അഫ്രീദി വ്യക്തമാക്കി. അഫ്രീദി ആരാണെന്നായിരുന്നു കപില്‍ ദേവിന്‍റെ ചോദ്യം. അയാള്‍ക്കൊന്നും മറുപടി കൊടുക്കാതിരിക്കുന്നതാണ് നല്ലതെന്നും കപില്‍ ദേവ് വ്യക്തമാക്കി.

  'കുഞ്ഞാവയെ ഉണ്ടാക്കല്‍' ചടങ്ങ് കഴിഞ്ഞാല്‍ ആണിന്‍റെ കടമ കഴിഞ്ഞോ? ഒരു കുഞ്ഞ് വേദന ആണുങ്ങളും സഹിക്ക് ഹേ

  അതെ ഞങ്ങള്‍ സ്ത്രീകള്‍ ലൈംഗീകതയെ കുറിച്ച് സംസാരിക്കാറുണ്ട്...

  എന്‍റെ വാക്ക് ആരും കേട്ടില്ല... കുരങ്ങിണി ദുരന്തത്തിന് കാരണം സെല്‍ഫി ഭ്രമമെന്ന് ഗൈഡ്

  English summary
  Sachin Tendulkar on Wednesday blasted Pakistani cricketer Shahid Afridi for his remarks urging the United Nations (UN) to intervene in "Indian Occupied Kashmir" to stop the killing of "innocents", reported news agency ANI.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X