Get Updates
Get notified of breaking news, exclusive insights, and must-see stories!

കർഷക സമരത്തിൽ കേന്ദ്രത്തെ പരോക്ഷമായി പിന്താങ്ങി സച്ചിനും, സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം

ദില്ലി: ലോകപ്രശസ്ത പോപ്പ് ഗായിക റിഹാനയുടെ ട്വീറ്റിന് പിന്നാലെ ദില്ലിയില്‍ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ കര്‍ഷകര്‍ നടത്തുന്ന സമരം ലോകശ്രദ്ധ നേടുകയാണ്. പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബെര്‍ഗ് അടക്കമുളളവര്‍ കര്‍ഷക സമരത്തെ പിന്തുണച്ച് രംഗത്ത് വന്നിട്ടുണ്ട്. അതിന് പിന്നാലെ ഇന്ത്യയിലെ സിനിമാ-കായിക രംഗത്തുളള നിരവധി പ്രമുഖര്‍ കേന്ദ്ര സര്‍ക്കാരിന് പരോക്ഷ പിന്തുണയുമായി സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുകയാണ്.

Recommended Video

cmsvideo
    കേന്ദ്രത്തെ അനുകൂലിച്ച്‌ കായിക-സിനിമ താരങ്ങളും | Oneindia Malayalam

    ക്രിക്കറ്റിലെ ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ അടക്കമുളളവര്‍ പ്രതികരിച്ചിട്ടുണ്ട്. ഇന്ത്യയുടെ പരമാധികാരത്തിന്റെ കാര്യത്തില്‍ ഒരു വെട്ടുവീഴ്ചയും സാധ്യമല്ല. പുറത്ത് നിന്നുളളവര്‍ക്ക് കാഴ്ചക്കാരാവാം. എന്നാല്‍ അതില്‍ പങ്കാളികളാകാനാവില്ല. ഇന്ത്യക്കാര്‍ക്ക് ഇന്ത്യയെ അറിയാം. ഇന്ത്യയുടെ തീരുമാനങ്ങള്‍ ഇന്ത്യക്കാരുടേതാണ്. ഒരുമിച്ച് ഒരു ജനതയായി തുടരാം എന്നാണ് സച്ചിന്റെ ട്വീറ്റ്. #IndiaTogether, #IndiaAgainstPropaganda എന്നീ ഹാഷ് ടാഗുകളും സച്ചിന്‍ ഉപയോഗിച്ചിട്ടുണ്ട്

    sachin

    പിന്നാലെ കര്‍ഷക സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന ബിജെപി സര്‍ക്കാരിനൊപ്പമാണ് സച്ചിന്‍ എന്നാരോപിച്ച് സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനമാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കെതിരെ ഉയരുന്നത്. സച്ചിന്റെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ പൊങ്കാലയും തുടങ്ങിയിട്ടുണ്ട്. കായിക രംഗത്ത് നിന്ന് വിരാട് കോലി, രോഹിത് ശര്‍മ, സുരേഷ് റെയ്‌ന, രവി ശാസ്ത്രി, ശിഖര്‍ ധവാന്‍, അനില്‍ കുബ്ലൈ അടക്കമുളളവരും പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്. ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ് കര്‍ഷകരുടെ വിഷയമെന്നും അതില്‍ വിദേശികള്‍ ഇടപെടേണ്ടതില്ല എന്നുമാണ് സെലിബ്രിറ്റികള്‍ അഭിപ്രായപ്പെടുന്നത്.

    ബോളിവുഡ് സിനിമാ രംഗത്ത് നിന്നും കങ്കണ റണൗത്ത്, അക്ഷയ് കുമാര്‍, അജയ് ദേവ്ഗണ്‍, കരണ്‍ ജോഹര്‍, സുനില്‍ ഷെട്ടി അടക്കമുളളവരാണ് രിഹാനയുടെ പ്രതികരണത്തിന് എതിരെ രംഗത്ത് വന്നിരിക്കുന്നത്. ദില്ലിയില്‍ സമരം ചെയ്യുന്നവര്‍ കര്‍ഷകര്‍ അല്ലെന്നും തീവ്രവാദികള്‍ ആണെന്നുമാണ് കങ്കണ റണൗത്തിന്റെ പ്രതികരണം.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+