Get Updates
Get notified of breaking news, exclusive insights, and must-see stories!

സച്ചിന്‍ വിവാദത്തില്‍; നിയമം ലംഘിച്ച റിസോര്‍ട്ടിനായി പ്രതിരോധമന്ത്രിയെ കണ്ടു

ദില്ലി: നിയമലംഘനം നടത്തി പട്ടാളത്തിന്റെ ഭൂമി കൈയ്യേറി നിര്‍മിച്ച റിസോര്‍ട്ടിനുവേണ്ടി ക്രിക്കറ്റ്താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പ്രതിരോധമന്ത്രിയെ കണ്ടതായി റിപ്പോര്‍ട്ട്. മുസുറിയില്‍ താന്‍ സ്ഥിരം സന്ദര്‍ശനം നടത്തുന്ന റിസോര്‍ട്ടിന് വേണ്ടിയാണ് സച്ചിന്‍ ഇടപെട്ടതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സച്ചിന്റെ സുഹൃത്ത് സഞ്ജയ് നരംഗിന്റെ റിസോര്‍ട്ട് ആണിത്.

റിസോര്‍ട്ടില്‍ സച്ചിനും പങ്കാളിയാണെന്നാണ് സൂചന. സുരക്ഷാ മാനദണ്ഡങ്ങള്‍ പ്രകാരമുള്ള അകലം പാലിക്കാതെ മസൂറിയിലെ ലന്തോര്‍ കന്റോണ്‍മെന്റിലെ ഭൂമിയിലാണ് റിസോര്‍ട്ട് പണിതിട്ടുള്ളത്. ഇത് മാറ്റുമെന്ന് ഉറപ്പായ ഘട്ടത്തിലാണ് സച്ചിന്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീഖറെ സ്വാധീനിക്കാന്‍ ശ്രമിച്ചതെന്ന് ചില മാധ്യമങ്ങള്‍ പറയുന്നു.

 sachin

പ്രതിരോധ മന്ത്രാലയത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥനാണ് കഴിഞ്ഞ വര്‍ഷം നടന്ന സംഭവം ദേശീയ മാധ്യമത്തോട് വെളിപ്പെടുത്തിയത്. ഓസ്‌ട്രേലിയന്‍ ട്രിപ്പ് വെട്ടിച്ചുരുക്കിയാണ് പ്രതിരോധ മന്ത്രിയുമായി സച്ചിന്‍ കൂടിക്കാഴ്ച നടത്തിയത്. അനുകൂല നിലപാട് തേടി സച്ചിന്‍ സമീപിച്ചുവെങ്കിലും മന്ത്രി വഴങ്ങിയില്ലെന്നും ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, സച്ചിന് റിസോര്‍ട്ടുമായി യാതൊരു ബന്ധവുമില്ലെന്ന് സച്ചിന്റെ വക്താവ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. എന്നാല്‍, സുഹൃത്തിനുവേണ്ടി കൂടിക്കാഴ്ച നടത്തിയകാര്യം വക്താവ് സ്ഥിരീകരിച്ചു. നിയമലംഘനത്തിന് സച്ചിന്‍ കൂട്ടു നില്‍ക്കില്ലെന്നും നിയമപരമായി കാര്യങ്ങള്‍ നടക്കണമെന്നാണ് സച്ചിന്റെ നിലപാടെന്നും വക്താവ് പുറത്തിറക്കിയ പ്രസ്താവന പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+