കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിരാട് കോലിയുടെ ഇന്ത്യയോട് മറ്റു രാജ്യങ്ങള്‍ക്ക് അസൂയയെന്ന് സച്ചിന്‍

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: ഇന്ത്യ ഓസ്‌ട്രേലിയ ക്രിക്കറ്റ് ടെസ്റ്റ് പരമ്പരയ്ക്കിടയിലും ഇതിനുശേഷവും ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ മുന്‍ ഓസീസ് താരങ്ങളും മാധ്യമങ്ങളും വിമര്‍ശിക്കവെ കോലിക്ക് പിന്തുണയുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. കോലി നയിക്കുന്ന ഇന്ത്യന്‍ ടീമിനോട് മറ്റു രാജ്യങ്ങള്‍ക്ക് അസൂയയാണെന്ന് സച്ചിന്‍ പറഞ്ഞു.

ഇന്ത്യ ഇപ്പോള്‍ മികച്ച ടീമാണ്. ഇത്തരമൊരു അവസ്ഥയില്‍ ആരെ പുറത്തിരുത്തും ആരെ കളിപ്പിക്കുമെന്നത് ഒരു പ്രശ്‌നമാണ്. എന്നാല്‍, ഇത് ഇന്ത്യയുടെ കരുത്താണ് കാണിക്കുന്നത്. ചാമ്പ്യന്‍ ടീമാണ് ഇപ്പോള്‍ ഇന്ത്യ. നമ്മള്‍ ഏതുവിധമാണ് കളിക്കുന്നതെന്ന് മറ്റു രാജ്യങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്നുറപ്പാണെന്നും സച്ചിന്‍ വിലയിരുത്തി.

viratkohli-sachin

ഇന്ത്യന്‍ ടീമിന് ഇതേ രീതിയില്‍ മുന്നോട്ടു പോകാന്‍ എല്ലാ കളിക്കാരും തങ്ങളുടെതായ മികവ് നിലനിര്‍ത്തണം. ഈ ടീമില്‍ എനിക്ക് ആത്മവിശ്വാസമുണ്ട്. കഴിഞ്ഞപോയ സീസണ്‍ എന്നെന്നും ഓര്‍മിക്കത്തതാണ്. വാലറ്റവും നന്നായി ബാറ്റ് ചെയ്യുന്നവരാണെന്നത് ഇന്ത്യന്‍ ടീമിന്റെ കരുത്ത് വര്‍ധിപ്പിക്കുന്നു. വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയെ പ്രത്യേകം പുകഴ്ത്താനും സച്ചിന്‍ മറന്നില്ല.

2016-17 സീസണില്‍ 13 ടെസ്റ്റുകളില്‍ ഇന്ത്യ 10 എണ്ണവും വിജയിച്ചിരുന്നു. ഒരു മത്സരം മാത്രമാണ് ഈ കാലയളവില്‍ തോറ്റത്. ന്യൂസിലന്റ്, ഇംഗ്ലണ്ട്, ബംഗ്ലാദേശ്, ഓസ്‌ട്രേലിയ തുടങ്ങി പ്രമുഖ ടീമുകള്‍ക്കെതിരെ ഇന്ത്യ പരമ്പര സ്വന്തമാക്കി.

English summary
Sachin Tendulkar says other countries envious of Virat Kohli-led India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X