ഇന്ത്യന്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന് രാജ്യസഭയില്‍ നാണക്കേടായി!!
ഇന്ത്യയുടെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന് രാജ്യസഭയില്‍ എറ്റവും കുറഞ്ഞ ഹാജര്‍. പാര്‍ലമെന്റിലേക്ക് നാമനിര്‍ദ്ദേശം ചെയ്ത 12 പേരില്‍ ഏറ്റവും കുറഞ്ഞ ഹാജരുള്ളവരില്‍ രണ്ടാം സ്ഥാനത്താണ് സച്ചിന്.
ദില്ലി: ഇന്ത്യയുടെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന് രാജ്യസഭയില്‍ എറ്റവും കുറഞ്ഞ ഹാജര്‍. പാര്‍ലമെന്റിലേക്ക് നാമനിര്‍ദ്ദേശം ചെയ്ത 12 പേരില്‍ ഏറ്റവും കുറഞ്ഞ ഹാജരുള്ളവരില്‍ രണ്ടാം സ്ഥാനത്താണ് സച്ചിന്. 6.6 ശതമാനമാണ് ഹാജര്‍. മാര്‍ച്ച് 31 വരെ 348 സമ്മേളനങ്ങള്‍ നടന്നു. അതില്‍ 28 സമ്മേളനങ്ങളിലാണ് സച്ചിന് ഹാജരായത്. കൂടാതെ ഇതുവരെ നടന്ന പാര്‍ലമെന്റ് ചര്‍ച്ചകളില്‍ 22 ചോദ്യങ്ങളാണ് സച്ചിന് ഉന്നയിച്ചത്.
അതേസമയം 2012ല്‍ പാര്‍ലമെന്റ് അംഗമായ ബോളിവുഡ് നടി രേഖ രാജ്യസഭയുടെ 18 സമ്മേളനങ്ങളിലാണ് ഹാജരായത്. 5.17 ശതമാനം മാത്രമാണ് ഹാജരായിട്ടുള്ളത്. എന്നാല്‍ ഇതുവരെ നടന്ന പാര്‍ലമെന്റ് ചര്‍ച്ചകളില്‍ രേഖ ഒരു ചോദ്യം പോലും ഉന്നയിച്ചിട്ടില്ലെന്ന് പാര്‍ലമെന്റ് അംഗങ്ങള്‍ ആരോപിക്കുന്നത്.

ഹാജരാകാത്തത്
രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ക്രിക്കറ്റ് താരം സച്ചിന് ടെണ്ടുല്‍ക്കറും ബോളിവുഡ് നടി രേഖയും സ്ഥിരമായി രാജ്യസഭയില്‍ ഹാജരാകാത്തത് നേരത്തെ ഏറെ ചര്‍ച്ച ചെയ്തിരുന്നു. ഇരുവരും സ്ഥിരമായി രാജ്യസഭയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിനെതിരെ പലരും ചോദ്യം ഉന്നയിച്ചിരുന്നു.

രാജി വയ്ക്കാം
ഇരുവരും സ്ഥിരമായി രാജ്യസഭയില്‍ എത്താത്തത് താത്പര്യമില്ലാത്തതാണെങ്കില്‍ അവര്‍ രാജി വയ്ക്കുന്നതാകും നല്ലതെന്ന് രാജ്യസഭ എംപി സമാജ് വാദി പാര്‍ട്ടിയുടെ നരേള് അഗര്‍വാള്‍ പറഞ്ഞിരുന്നു. സഭ അനുവദിക്കുകയാണെങ്കില്‍ ഇരുവര്‍ക്കും കത്ത് അയയ്ക്കാന്‍ തയ്യാറാണെന്നും എംപി അറിയിച്ചിരുന്നു.

പ്രതിദിന ചെലവ്
റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് സച്ചിന് 21.19 കോടി രൂപ പ്രാദേശിക വികസന പദ്ധതികള്‍ക്കായി ശുപാര്‍ശ ചെയ്തിരുന്നു. ബോളിവുഡ് നടി രേഖ 9.28 കോടി രൂപയുടേതാണ് ശുപാര്‍ശ ചെയ്തത്. എന്നിരുന്നാലും പ്രതിദിനമുള്ള ചെലവ് നോക്കുമ്പോള്‍ നടി രേഖയാണ് പട്ടികയില്‍ മുന്നില്‍. 3.6 ലക്ഷം രൂപയാണ് രേഖയുടെ പ്രതിദിന ചെലവ്. സച്ചിന് പ്രതിദിന ചെലവ് 2.56 ലക്ഷമാണ്.

വിവിധ മേഖലിയില്‍ കഴിവുള്ളവര്‍
2012ല്‍ രാഷ്ട്രപതി ക്വാട്ടയിലാണ് സച്ചിനുള്പ്പടെയുള്ളവരെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തത്. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച 12 പേരെയാണ് അന്ന് രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തത്.
-
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ












Click it and Unblock the Notifications