കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന് രാജ്യസഭയില്‍ നാണക്കേടായി!!

ഇന്ത്യയുടെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന് രാജ്യസഭയില്‍ എറ്റവും കുറഞ്ഞ ഹാജര്‍. പാര്‍ലമെന്റിലേക്ക് നാമനിര്‍ദ്ദേശം ചെയ്ത 12 പേരില്‍ ഏറ്റവും കുറഞ്ഞ ഹാജരുള്ളവരില്‍ രണ്ടാം സ്ഥാനത്താണ് സച്ചിന്‍.

  • By Akhila
Google Oneindia Malayalam News

ദില്ലി: ഇന്ത്യയുടെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന് രാജ്യസഭയില്‍ എറ്റവും കുറഞ്ഞ ഹാജര്‍. പാര്‍ലമെന്റിലേക്ക് നാമനിര്‍ദ്ദേശം ചെയ്ത 12 പേരില്‍ ഏറ്റവും കുറഞ്ഞ ഹാജരുള്ളവരില്‍ രണ്ടാം സ്ഥാനത്താണ് സച്ചിന്‍. 6.6 ശതമാനമാണ് ഹാജര്‍. മാര്‍ച്ച് 31 വരെ 348 സമ്മേളനങ്ങള്‍ നടന്നു. അതില്‍ 28 സമ്മേളനങ്ങളിലാണ് സച്ചിന്‍ ഹാജരായത്. കൂടാതെ ഇതുവരെ നടന്ന പാര്‍ലമെന്റ് ചര്‍ച്ചകളില്‍ 22 ചോദ്യങ്ങളാണ് സച്ചിന്‍ ഉന്നയിച്ചത്.

അതേസമയം 2012ല്‍ പാര്‍ലമെന്റ് അംഗമായ ബോളിവുഡ് നടി രേഖ രാജ്യസഭയുടെ 18 സമ്മേളനങ്ങളിലാണ് ഹാജരായത്. 5.17 ശതമാനം മാത്രമാണ് ഹാജരായിട്ടുള്ളത്. എന്നാല്‍ ഇതുവരെ നടന്ന പാര്‍ലമെന്റ് ചര്‍ച്ചകളില്‍ രേഖ ഒരു ചോദ്യം പോലും ഉന്നയിച്ചിട്ടില്ലെന്ന് പാര്‍ലമെന്റ് അംഗങ്ങള്‍ ആരോപിക്കുന്നത്.

ഹാജരാകാത്തത്

ഹാജരാകാത്തത്

രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കറും ബോളിവുഡ് നടി രേഖയും സ്ഥിരമായി രാജ്യസഭയില്‍ ഹാജരാകാത്തത് നേരത്തെ ഏറെ ചര്‍ച്ച ചെയ്തിരുന്നു. ഇരുവരും സ്ഥിരമായി രാജ്യസഭയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിനെതിരെ പലരും ചോദ്യം ഉന്നയിച്ചിരുന്നു.

രാജി വയ്ക്കാം

രാജി വയ്ക്കാം

ഇരുവരും സ്ഥിരമായി രാജ്യസഭയില്‍ എത്താത്തത് താത്പര്യമില്ലാത്തതാണെങ്കില്‍ അവര്‍ രാജി വയ്ക്കുന്നതാകും നല്ലതെന്ന് രാജ്യസഭ എംപി സമാജ് വാദി പാര്‍ട്ടിയുടെ നരേള്‍ അഗര്‍വാള്‍ പറഞ്ഞിരുന്നു. സഭ അനുവദിക്കുകയാണെങ്കില്‍ ഇരുവര്‍ക്കും കത്ത് അയയ്ക്കാന്‍ തയ്യാറാണെന്നും എംപി അറിയിച്ചിരുന്നു.

 പ്രതിദിന ചെലവ്

പ്രതിദിന ചെലവ്

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് സച്ചിന്‍ 21.19 കോടി രൂപ പ്രാദേശിക വികസന പദ്ധതികള്‍ക്കായി ശുപാര്‍ശ ചെയ്തിരുന്നു. ബോളിവുഡ് നടി രേഖ 9.28 കോടി രൂപയുടേതാണ് ശുപാര്‍ശ ചെയ്തത്. എന്നിരുന്നാലും പ്രതിദിനമുള്ള ചെലവ് നോക്കുമ്പോള്‍ നടി രേഖയാണ് പട്ടികയില്‍ മുന്നില്‍. 3.6 ലക്ഷം രൂപയാണ് രേഖയുടെ പ്രതിദിന ചെലവ്. സച്ചിന് പ്രതിദിന ചെലവ് 2.56 ലക്ഷമാണ്.

വിവിധ മേഖലിയില്‍ കഴിവുള്ളവര്‍

വിവിധ മേഖലിയില്‍ കഴിവുള്ളവര്‍

2012ല്‍ രാഷ്ട്രപതി ക്വാട്ടയിലാണ് സച്ചിനുള്‍പ്പടെയുള്ളവരെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തത്. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച 12 പേരെയാണ് അന്ന് രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തത്.

English summary
Sachin Tendulkar scores 2nd lowest attendance in Rajya Sabha; Rekha worse.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X