സച്ചിന് പാര്‍ലമെന്റില്‍ വട്ടപ്പൂജ്യം
ദില്ലി: മൈതാനത്തിറങ്ങിയാല്‍ ക്രിക്കറ്റിന്റെ ദൈവമാണെന്നൊക്കെ പറയാമെങ്കിലും രാഷ്ട്രതന്ത്രത്തിന്റെ മൈതാനത്തില്‍ സച്ചിന് ടെണ്ടുല്‍ക്കര്‍ ഒരു സാധാരണ പഞ്ചായത്തംഗം പോലും അല്ല. വെറുതേ പറയുന്നതല്ല. നമ്മുടെ പാര്‍ലമെന്റിലെ കണക്കുകള്‍ പരിശോധിച്ചാല്‍ ആര്‍ക്കും ഇതൊക്കെ മനസ്സിലാവും.
സച്ചിന് ടെണ്ടുല്‍ക്കര്‍ പാര്‍ലമെന്റ് അംഗമായിട്ട് വര്‍ഷം രണ്ട് കഴിഞ്ഞു. പക്ഷേ പുള്ളി ഇതുവരെ 10 പൈസ പോലും എംപി ഫണ്ടില്‍ നിന്ന് ചെലവഴിച്ചിട്ടില്ല. പാര്‍ലമെന്റില്‍ താന്‍ ഉണ്ടായിരുന്നു എന്നതിന് തെളിവ് ഹാജര്‍ പുസ്തകത്തിലെ ഒപ്പ് മാത്രം ആയിരിക്കും.

ഇക്കാര്യത്തില്‍ സച്ചിന് ഒറ്റക്കല്ലകെട്ടോ... സിനിമയില്‍ നിന്നും ഒരു മുന്‍കാല നായിക കൂടിയുണ്ട്. രേഖ. രണ്ട് പേരും ഇതുവരെ പാര്‍ലമെന്റിന്റെ ഒരു പ്രവര്‍ത്തനങ്ങളിലും പങ്കാളികളായിട്ടില്ല.
രണ്ട് വര്‍ഷം കൊണ്ട് രണ്ട് പേര്‍ക്കും പത്ത് കോടി രൂപ വീതം എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് ഉപയോഗിക്കാമായിരുന്നു. ഈ തുക പക്ഷേ ലാപ്സ് ആയി പോയി. നമ്മുടെ നാട്ടിലെ പല എംപിമാരും പണ്ടിലെ തുക തികയാതെ കഷ്ടപ്പെടുമ്പോഴാണ് ഇതെന്ന് ഓര്‍ക്കണം.
പണം ചെലവാക്കുന്നത് പോകട്ടെ. പാര്‍ലമെന്റില്‍ ഇതുവരെ ഒരു ചോദ്യം ചോദിക്കാന്‍ പോലും ഇവര്‍ എഴുന്നേറ്റ് നിന്നിട്ടില്ല. സര്‍ക്കാരിന് നിന്ന് ഇതുവരെ ഒരു ഉറപ്പും നേടിയെടുക്കാനും കഴിഞ്ഞിട്ടില്ല. ഒരു ചര്‍ച്ചയില്‍ പോലും സച്ചിനും രേഖയും പങ്കെടുത്തിട്ടില്ല.
എന്തായാലും ഒരു കാര്യത്തില്‍ സമാധാനിക്കാം. രണ്ട് പേരും ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ ഓരം പറ്റി ഇതുവരെ നടന്ന് തുടങ്ങിയിട്ടില്ല.
-
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
സബ്സ്ക്രിപ്ഷന് വീഡിയോകള്‍ ലീക്കാക്കി; യൂട്യൂബര്‍മാര്‍ക്കെതിരേ നിയമനടപടിയുമായി രേണു സുധി












Click it and Unblock the Notifications