ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറിനും കോവിഡ് സ്ഥിരീകരിച്ചു
മുംബൈയിലെ വീട്ടിൽ നിരീക്ഷണത്തിലാണെന്നും താനുമായി സമ്പർക്കം പുലർത്തിയവർ ജാഗ്രത പാലിക്കണമെന്നും സച്ചിൻ അറിയിച്ചു
മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറിനും കോവിഡ് സ്ഥിരീകരിച്ചു. മുംബൈയിലെ വീട്ടിൽ നിരീക്ഷണത്തിലാണെന്നും താനുമായി സമ്പർക്കം പുലർത്തിയവർ ജാഗ്രത പാലിക്കണമെന്നും സച്ചിൻ അറിയിച്ചു. താരത്തിന് നേരിയ രോഗലക്ഷണങ്ങളുണ്ടായിരുന്നതായാണ് റിപ്പോർട്ടുകൾ.
അസം നിയമസഭാ തെരഞ്ഞെടുപ്പ് പോരാട്ടം തുടങ്ങി, കാണാം പോളിംഗ് ചിത്രങ്ങള്‍

"കോവിഡിനെ അകറ്റി നിർത്തുന്നുവെന്ന് ഉറപ്പാക്കാൻ ശുപാർശ ചെയ്യുന്ന എല്ലാ മുൻകരുതലുകളും എടുക്കുകയും ചെയ്യുന്നു. എന്നിരുന്നാലും, നേരിയ ലക്ഷണങ്ങളെ തുടർന്ന് ഞാൻ ഇന്ന് പോസിറ്റീവ് ആയി. വീട്ടിലെ മറ്റുള്ളവരുടെ പരിശോധന ഫലം നെഗറ്റീവാണ്. നിലവിൽ ഞാൻ വീട്ടിൽ ക്വാറന്റൈനിലാണ്. എന്റെ ഡോക്ടർമാരുടെ ഉപദേശപ്രകാരം എല്ലാ പ്രോട്ടോക്കോളുകളും പിന്തുടരുന്നു. എന്നെയും രാജ്യത്തുടനീളമുള്ള മറ്റ് നിരവധി ആരോഗ്യ വിദഗ്ധർക്കും നന്ദി അറിയിക്കുന്നു," സച്ചിൻ ട്വിറ്ററിൽ കുറിച്ചു.
കഴിഞ്ഞ ദിവസമാണ് സച്ചിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം റോഡ് സേഫ്റ്റി സീരിസ് സ്വന്തമാക്കിയത്. വിരമിച്ച നിരവധിയായി മുതിർന്ന താരങ്ങളാണ് ടൂർണമെന്റിന്റെ ഭാഗമായത്. ലാറ ഉൾപ്പടെയുള്ള താരങ്ങൾ അവരവരുടെ ടീമിനുവേണ്ടി കളിച്ചിരുന്നു.
സൂപ്പർ കൂളായി മൗനി റോയ്- ഏറ്റവും പുതിയ ചിത്രങ്ങൾ
മുംബൈ അടക്കമുള്ള നഗരങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷമാണ്. രാജ്യത്ത് കോവിഡ് നിരക്ക് കുത്തനെ ഉയരുമ്പോൾ 60 ശതമാനം കേസുകളും റിപ്പോർട്ട് ചെയ്യുന്നത് മഹരാഷ്ട്രയിൽ നിന്നാണ്. 36,902 കേസുകളാണ് സംസ്ഥാനത്ത് വെള്ളിയാഴ്ച മാത്രം റിപ്പോര്‍ട്ട് ചെയതത്. വ്യാഴാഴ്ച 35,952 ആയിരുന്നു. മുംബൈ നഗരത്തിൽ അയ്യായിരത്തിലധികം പുതിയ കേസുകൾ ഓരോ ദിവസവും റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ഇതോടെ മഹാരാഷ്ട്രയില്‍ രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഞായറാഴ്ച മുതലാണ് രാത്രികാല കര്‍ഫ്യൂ നിലവില്‍ വരിക. ഷോപ്പിങ് മാളുകള്‍ രാത്രി 8 മണി മുതല്‍ രാവിലെ 7 മണി വരെ അടച്ചിടണമെന്നും മുഖ്യമന്ത്രി ഉദ്ധവ് താക്കറേ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്നും ഉദ്ധവ് താക്കറെ വ്യക്തമാക്കി.












Click it and Unblock the Notifications