കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സച്ചിന് ഭാരതരത്‌ന

Google Oneindia Malayalam News

ദില്ലി: ആധുനിക ഇന്ത്യയുടെ കോഹിനൂര്‍ എന്ന് ഇതിഹാസതാരം സുനില്‍ ഗാവസ്‌കര്‍ വിശേഷിപ്പിച്ച സച്ചിന് ഭാരതരത്‌നയുമായി രാജ്യത്തിന്റെ ആദരം. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ അവസാന ടെസ്റ്റ് മത്സരവും കളിച്ച് വിടപറഞ്ഞ അതേ ദിവസമാണ് പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌നം സച്ചിനെ തേടിയെത്തിയത് എന്നതും ശ്രദ്ധേയമാണ്. പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇത് സംബന്ധിച്ച തീരുമാനം അറിയിച്ചത്.

40 വയസ്സുകാരനായ സച്ചിന്‍ ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ്. സച്ചിനൊപ്പം ശാസ്ത്രജ്ഞന്‍ സി എന്‍ ആര്‍ റാവുവും ഭാരതര്തനത്തിന് അര്‍ഹനായി. സച്ചിന് ഭാരതരത്‌ന നല്‍കുന്നതിന് പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കിയ ശുപാര്‍ശ രാഷ്ട്രപതി അംഗീകരിക്കുകയായിരുന്നു.

sachin-bharat-ratna

ഏകദിന ക്രിക്കറ്റില്‍ 200 റണ്‍സെടുത്തതോടെ തന്നെ സച്ചിന് ഭാരതരത്‌നം നല്‍കണം എന്ന ആവശ്യം പല ഭാഗങ്ങളില്‍ നിന്നും ഉയര്‍ന്നിരുന്നു. എന്നാല്‍ കളിക്കളത്തില്‍ സജീവമായി നില്‍ക്കുന്ന സച്ചിന് പരമോന്നത സിവിലിയന്‍ പുരസ്‌കാരമായ ഭാരതരത്‌ന നല്‍കുന്നതില്‍ അനൗചിത്യമുണ്ട് എന്നതായിരുന്നു ഇതിന് തടസ്സമായി നിന്ന വാദം.

നേരത്തെ കോണ്‍ഗ്രസ് പാര്‍ട്ടി സച്ചിനെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തിരുന്നു. സച്ചിന്‍ ഭാരതരത്‌ന അര്‍ഹിക്കുന്നു എന്ന് കഴിഞ്ഞ ദിവസം വിഖ്യാത ഗായിക ലത മങ്കേഷ്‌കര്‍ പറഞ്ഞിരുന്നു. രാജ്യത്തിന് വേണ്ടി സച്ചിന്‍ അത്രയധികം കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. 2001 ലാണ് രാജ്യം ഭാരതരത്‌ന പുരസ്‌കാരം നല്‍കി ഇന്ത്യയുടെ വാനമ്പാടി എന്ന് വിളിക്കപ്പെടുന്ന ലത മങ്കേഷ്‌കറെ ആദരിച്ചത്.

മുംബൈയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ കൂറ്റന്‍ വിജയത്തോടെ ഇന്ത്യന്‍ ടീം സച്ചിന് സ്വപ്‌ന സമാനമായ യാത്രയയപ്പ് നല്‍കി ഏതാനും മണിക്കൂറുകള്‍ക്കകമാണ് സച്ചിന് ഭാരതരത്‌ന പ്രഖ്യാപിച്ചത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ ക്രിക്കറ്റ് താരമാണ് സച്ചിന്‍ തെണ്ടുല്‍ക്കര്‍. ഏകദിനത്തിലും ടെസ്റ്റിലും ഏറ്റവുമധികം റണ്‍സുകളും സെഞ്ചുറികളും സച്ചിന്റെ പേരിലാണ്.

English summary
Sachin tendulkar to be awarded Bharat rathna.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X