കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സച്ചിന് രാജ്യ സഭയില്‍ ശബ്ദമുയര്‍ത്താന്‍ മൂന്നു വര്‍ഷം; മേരി കോമിന് വെറും മൂന്നു മാസം !!

  • By Pratheeksha
Google Oneindia Malayalam News

ദില്ലി:മുന്‍ ക്രിക്കറ്റ് താരം സച്ചിന്‍ രാജ്യസഭയിലെത്തിയിട്ട് എന്തു കാര്യം എന്നു ചോദിച്ചവരേറെയാണ്. കാരണം സച്ചിന്റെ കൂട്ട അവധിയും സഭയിലെ അസാന്നിധ്യവും ഏറെ ചര്‍ച്ചചെയ്യപ്പെട്ട വിഷയങ്ങളാണ്. എന്നാല്‍ സച്ചിനെ കടത്തിവെട്ടി മൂന്നു മാസത്തിനുള്ളില്‍ രാജ്യസഭയില്‍ തന്റെ ശബ്ദമുയര്‍ത്തിയിരിക്കുകയാണ് മണിപ്പൂരില്‍ നിന്നുള്ള കായിക താരവും രാജ്യസഭാംഗവുമായ മേരി കോം.

ബോക്‌സിംങില്‍ അഞ്ചു തവണ ലോക ചാമ്പ്യനായ മേരി കോമിന്റെ നിര്‍ദ്ദേശങ്ങളെ സഭ ഒന്നടങ്കം സ്വാഗതം ചെയ്യുകയും ചെയ്തു. മേരി കോം സഭയില്‍ ഉന്നയിച്ച കാര്യങ്ങളിതാണ്....

ഇന്ത്യയില്‍ പ്രസവത്തിനിടെ മരിക്കുന്നത് 44000 സ്ത്രീകള്‍; നവജാത ശിശുക്കളുടെ മരണത്തിലും കുറവില്ല !ഇന്ത്യയില്‍ പ്രസവത്തിനിടെ മരിക്കുന്നത് 44000 സ്ത്രീകള്‍; നവജാത ശിശുക്കളുടെ മരണത്തിലും കുറവില്ല !

കൊല്‍ക്കത്ത മെട്രോയെ കുറിച്ച്

കൊല്‍ക്കത്ത മെട്രോയെ കുറിച്ച്

സച്ചിന്‍ ആദ്യമായി രാജ്യ സഭയില്‍ തന്റെ ശബ്ദമുയര്‍ത്തിയത്
മൂന്നു വര്‍ഷത്തിനു ശേഷമാണ്. സബര്‍ബന്‍ റെയില്‍വേയ്ക്ക് പ്രത്യേക പദവി അനുവദിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു സച്ചിന്റെ ചോദ്യം. അപ്പോഴും സഭയില്‍ ഹാജരായിരുന്നില്ല .എഴുതിക്കൊടുത്ത ചോദ്യം സഭയില്‍ വായിക്കുകയായിരുന്നു. കൊല്‍ക്കത്ത മെട്രോയ്ക്ക പ്രത്യേക പദവി അനുവദിച്ചതിന്റെ മാനദണ്ഡം എന്തായിരുന്നെന്നായിരുന്നു സച്ചിന്‍ ഉന്നയിച്ചത്.

കാരണം കുടുംബപരമായ പ്രശ്നങ്ങള്‍

കാരണം കുടുംബപരമായ പ്രശ്നങ്ങള്‍

ക്രിക്കറ്റ് സംബന്ധമായും അല്ലാതെയും രാജ്യസഭയില്‍ തുടര്‍ച്ചയായി ഹാജരാവാന്‍ കഴിയാതിരുന്ന സച്ചിന്‍ അവധിയ്ക്ക് അപേക്ഷ നല്‍കുക പതിവായിരുന്നു. കുടുംബാഗങ്ങള്‍ക്ക് ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് ചൂണ്ടികാണിച്ചായിരുന്നു അവധിയെടുത്തിരുന്നത്.

പ്രധാന നിര്‍ദ്ദേശം

പ്രധാന നിര്‍ദ്ദേശം

മേരി കോം രാജ്യസഭാ അംഗമാവുന്നത് 2016ഏപ്രിലിലാണ്. മൂന്നു മാസത്തിനു ശേഷം വളരെ പ്രധാനപ്പെട്ട നിര്‍ദ്ദേശങ്ങളാണ് അവര്‍ സഭയില്‍ അവതരിപ്പിച്ചത്.

ശരിയായ ആഹാരക്രമം

ശരിയായ ആഹാരക്രമം

അന്താരാഷ്ട്ര കായിക മേളകളില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ കായിക താരങ്ങള്‍ക്ക് പരിശീലനം നല്‍കണമെന്നതായിരുന്നു മേരി കോം നിര്‍ദ്ദേശിച്ചത്. പലര്‍ക്കും ശരിയായ പരിശീലനം ലഭിക്കുന്നില്ല. അതു അവരുടെ പ്രകടനത്തെ ബാധിക്കുന്നുണ്ടെന്നും മേരി കോം വ്യക്തമാക്കി .കായിക താരങ്ങള്‍ക്ക് ശരിയായ ആഹാര ക്രമം നിര്‍ദ്ദേശിക്കുകയും വേണം. പലപ്പോളും കായിക താരങ്ങള്‍ ഗ്രൗണ്ടിലിറങ്ങുന്നതിനു തൊട്ടു മുന്‍പാണ് ഭക്ഷണം നല്‍കുന്നത്.

ഇന്ത്യന്‍ കായികതാരങ്ങള്‍

ഇന്ത്യന്‍ കായികതാരങ്ങള്‍

റിയോ ഒളിംപിക്‌സില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ കായിക താരങ്ങള്‍ക്ക് ആശംസകള്‍ നേരാനും മേരി കോം മറന്നില്ല.

ടോക്കിയോ ഒളിംപിക്‌സ് പരിശീലനം തുടങ്ങി

ടോക്കിയോ ഒളിംപിക്‌സ് പരിശീലനം തുടങ്ങി

റിയോ ഒളിംപിക്‌സില്‍ പങ്കെടുക്കുന്ന 119 ഇന്ത്യന്‍ കായിക താരങ്ങളുടെ പരിശീലനത്തിനായി സര്‍ക്കാര്‍ 30 ലക്ഷം മുതല്‍ ഒരു കോടിവരെ ചിലവാക്കിയതായി മേരി കോമിന്റെ ചോദ്യത്തിനു മറുപടിയായി കായിക മന്ത്രി വിജയ് ഗോയല്‍ പിന്നീട് വ്യക്തമാക്കി. അടുത്ത ടോക്കിയോ ഒളിംപിക്‌സിനുവേണ്ടിയുള്ള പരീശീലനങ്ങള്‍ ഇപ്പോഴേ ആരംഭിച്ചു കഴിഞ്ഞതായും മന്ത്രി പറഞ്ഞു.

English summary
There are not many things Sachin Tendulkar did wrong on the cricket field for 24 years, but ever since the 'Bharat Ratna' was nominated to the Rajya Sabha, his poor attendance and the lack of interest in raising issues has been criticised quite a bit. And there's a good reason for it.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X