സച്ചിന്റെ മകള്‍ സാറ തെണ്ടുല്‍ക്കറിനും ട്വിറ്റർ ഫേക്ക് അക്കൗണ്ട് പണികൊടുത്തു.. അർജുനെയും വിട്ടില്ല!!
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറിന്റെ മകള്‍ സാറ തെണ്ടുല്‍ക്കറുടെയും മകൻ അർജുൻ തെണ്ടുൽക്കറുടെയും പേരിൽ മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിൽ വ്യാജ അക്കൗണ്ടുകൾ. സച്ചിൻ തന്നെയാണ് ഇക്കാര്യം പറഞ്ഞത്. തന്റെ മക്കളുടെ പേരിലുള്ള വ്യാജ അക്കൗണ്ടുകൾ ട്വിറ്റർ നീക്കം ചെയ്യണം എന്നാണ് സച്ചിൻ തെണ്ടുൽക്കറിന്റെ ആവശ്യം. വിവാദങ്ങളുണ്ടാക്കാതെ തന്റെ മക്കളെ വെറുതെ വിടൂ എന്നാണ് സച്ചിന് അഭ്യർഥിക്കാനുള്ളത്.

പണി കൊടുത്ത് സോഷ്യൽ മീഡിയ
ക്രിക്കറ്റിൽ നിന്നും വിരമിച്ചെങ്കിലും ഇപ്പോഴും സോഷ്യൽ മീഡിയയിൽ സജീവമാണ് സച്ചിൻ തെണ്ടുൽക്കർ. സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ആളുകൾ ഫോളോ ചെയ്യുന്ന ക്രിക്കറ്റർമാരിൽ ഒരാളാണ് സച്ചിന്‍ ഇപ്പോഴും. ആ സച്ചിൻ തന്നെ സോഷ്യൽ മീഡിയ കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നുവെന്ന് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോൾ.

മക്കളുടെ പേരിലാണ് അക്കൗണ്ടുകൾ
സച്ചിന്‍റെ മക്കളുടേത് എന്ന പേരിൽ ട്വിറ്ററിൽ ചില അക്കൗണ്ടുകൾ പരക്കുന്നുണ്ട്. ഇത് തന്റെ ശ്രദ്ധയിൽ പെട്ടതായി സച്ചിൻ പറഞ്ഞു. സാറയ്ക്കും അർജുനും ട്വിറ്റർ ആക്കൗണ്ടുകളില്ലെന്നും സച്ചിൻ ആവർത്തിച്ച് പറഞ്ഞു. ഇത്തരം ചെയ്തികൾ തങ്ങൾക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്നും സച്ചിൻ പറഞ്ഞു. സാറയുടെയും അർജുന്‍റെയും ചിത്രങ്ങളും ഇത്തരം വ്യാജ അക്കൗണ്ടുകളിൽ നിരന്തരം പ്രത്യക്ഷപ്പെടുന്ന സാഹചര്യത്തിലാണ് ഇത്.

ആദ്യമായിട്ടല്ല
സച്ചിന്റെ മകൾ സാറ ഓൺലൈനിൽ ചർച്ചാ വിഷയമാകുന്നത് ഇത് ആദ്യമായിട്ടല്ല. നേരത്തെ ബോളിവുഡ് നടന്‍ രണ്‍വീര്‍ സിംഗും സാറയും ഒരുമിച്ചുള്ള സെല്‍ഫി വൈറലായിരുന്നു. രണ്‍വീറിന്റെ ഒഫീഷ്യല്‍ ട്വിറ്റര്‍ പേജില്‍ ഈ സെല്‍ഫി പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ ഇരുവരും പ്രണയത്തിലാണ് എന്ന് വരെ ടി വി ചാനലുകളില്‍ പ്രചരിക്കപ്പെട്ടു. ടെലിവിഷന്‍ താരമായ ഹിമാന്‍ഷ് കോലിയുമായി പ്രണയത്തിലാണ് സാറയെന്നും വാർത്തകൾ പരന്നിരുന്നു.

സച്ചിൻ ദേഷ്യപ്പെട്ടത്
ഷാഹിദ് കപൂര്‍ നായകനാകുന്ന ചിത്രത്തിലൂടെ സാറ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നു എന്നൊരു വാർത്ത പരന്നപ്പോൾ സച്ചിൻ പരസ്യമായി ദേഷ്യപ്പെടുക വരെ ചെയ്തിട്ടുണ്ട്. ഇതെല്ലാം നിഷേധിച്ച് സച്ചിന്‍ തന്നെ രംഗത്തെത്തിയിരുന്നു. മകളെക്കുറിച്ചുള്ള ഈ വാര്‍ത്തകള്‍ പ്രയാസമുണ്ടാക്കുന്നു എന്നാണ് സച്ചിന്‍ അന്ന് ട്വിറ്ററില്‍ എഴുതിയത്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications