സച്ചിന്‍ കോണ്‍ഗ്രസിന് വേണ്ടി പ്രചാരണത്തിനില്ല
മുംബൈ: സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ കോണ്‍ഗ്രസിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും തിരഞ്ഞെടുപ്പ് പ്രചാരണത്തിലും തനിക്ക് താല്‍പര്യമില്ലെന്ന് സച്ചിന്‍ തന്നെ വ്യക്തമാക്കിയ ശേഷം കോണ്‍ഗ്രസ് എം പി രാജീവ് ശുക്ലയാണ് ഇക്കാര്യം പറഞ്ഞത്. സച്ചിന്‍ പ്രചാരണത്തിന് ഇറങ്ങുന്നത് സംബന്ധിച്ച് ആദ്യമായാണ് കോണ്ഡഗ്രസ് പാര്‍ട്ടി നേതൃത്വം പ്രതികരിക്കുന്നത്.
കോണ്‍ഗ്രസിന്റെ എം പി എന്നതിന് പുറമേ ബി സി സി വൈസ് പ്രസിഡണ്ട് സ്ഥാനം കൂടിയുണ്ട് രാജീവ് ശുക്ലയ്ക്ക്. കോണ്‍ഗ്രസിന് വേണ്ടി സച്ചിന്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുമെന്ന വാര്‍ത്തകള്‍ അടിസ്ഥാനമില്ലാത്തതാണ് എന്ന് ശുക്ല പറഞ്ഞു. സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഇപ്പോള്‍ ക്രിക്കറ്റുമായി തിരക്കിലാണ്, മുംബൈയ്ക്ക് വേണ്ടി ഹരിയാനയ്ക്ക് എതിരെ രഞ്ജി ക്രിക്കറ്റ് കളിക്കുകയാണ് സച്ചിന്‍.

അതിന് ശേഷം വെസ്റ്റ് ഇന്‍ഡീസുമായുള്ള ടെസ്റ്റ് പരമ്പര തുടങ്ങാനിരിക്കുകയാണ്. ഇതിനിടയില്‍ സച്ചിന്‍ പ്രചാരണത്തിനെത്തില്ല. നേരത്തെ മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സച്ചിനെ രംഗത്തിറക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. രാജ്യസഭാംഗങ്ങളായ സച്ചിനും രേഖയും ജനക്കൂട്ടത്തെ ആകര്‍ഷിക്കും എന്ന കണക്കുകൂട്ടലിലായിരുന്നു സംസ്ഥാനത്തെ പ്രതിപക്ഷം.
എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികളിലോ തിരഞ്ഞെടുപ്പ് പ്രചാരണത്തിലോ തനിക്ക് വിശ്വാസമില്ലെന്ന് സച്ചിന്‍ പറഞ്ഞതോടെ കോണ്‍ഗ്രസ് പദ്ധതികള്‍ പാളി. എന്നാല്‍ ഭാവിയില്‍ സച്ചിന്‍ തങ്ങള്‍ക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങിയേക്കും എന്ന് രാജീവ് ശുക്ലയും കോണ്‍ഗ്രസും വിശ്വസിക്കുന്നുണ്ട്. രേഖയെയും ഷാരൂഖ് ഖാനെയും ഇറക്കി മധ്യപ്രദേശിലെ ജനക്കൂട്ടത്തെ ആകര്‍ഷിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ പാര്‍ട്ടി എന്നാണ് അറിയുന്നത്.












Click it and Unblock the Notifications