കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സച്ചിന്‍ രാഷ്ട്രീയത്തിലേക്ക്? ശരദ് പവാറുമായി കൂടിക്കാഴ്ച ! ഒരു മണിക്കൂര്‍ ചര്‍ച്ച

  • By
Google Oneindia Malayalam News

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ നിരവധി സെലിബ്രിറ്റി താരങ്ങളാണ് രാഷ്ട്രീയത്തില്‍ തങ്ങളുടെ ഭാഗ്യം പരീക്ഷിക്കാന്‍ ഇറങ്ങിയിരിക്കുന്നത്. സിനിമ-കായിക മേഖലയില്‍ നിന്നുള്ളവരാണ് ഇതില്‍ കൂടുതലും. കഴിഞ്ഞ ദിവസം ക്രിക്കറ്റര്‍ ഗൗതം ഗംഭീര്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഗംഭീര്‍ ലോക്സഭയിലേക്ക് ദില്ലിയില്‍ നിന്ന് മത്സരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

<strong>" title=""അമ്മയുടെ ഇഷ്ടക്കാരെല്ലാം ദുഷ്ടന്മാരായിരിക്കില്ല" രൂക്ഷ കുറിപ്പുമായി ശാരദക്കുട്ടി" />"അമ്മയുടെ ഇഷ്ടക്കാരെല്ലാം ദുഷ്ടന്മാരായിരിക്കില്ല" രൂക്ഷ കുറിപ്പുമായി ശാരദക്കുട്ടി

<strong>ബിജെപിക്കും ഇടതുപക്ഷത്തിനും എതിരായ സര്‍ജ്ജിക്കല്‍ സ്ട്രൈക്ക്: ടി സിദ്ധിഖ്</strong>ബിജെപിക്കും ഇടതുപക്ഷത്തിനും എതിരായ സര്‍ജ്ജിക്കല്‍ സ്ട്രൈക്ക്: ടി സിദ്ധിഖ്

ഇപ്പോള്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെന്ന രീതിയിലുള്ള അഭ്യൂഹങ്ങളാണ് ഉയരുന്നത്. എന്‍‍സിപി അധ്യക്ഷന്‍ ശരദ് പവാറുമായുള്ള രാഹുലിന്‍റെ കൂടിക്കാഴ്ചയാണ് അഭ്യൂഹങ്ങള്‍ക്ക് കാരണം.

 ഗംഭീറിന് പിന്നാലെ

ഗംഭീറിന് പിന്നാലെ

ബിജെപി നിലപാടുകളോട് നിരന്തരം അനുകൂല മനോഭാവം പുലര്‍ത്തിയിരുന്ന ക്രിക്കറ്റര്‍ ഗൗതം ഗംഭീര്‍ ബിജെപിയില്‍ എത്തിയത് അപ്രതീക്ഷിതമായിരുന്നില്ല. ഗംഭീറിനെ ദില്ലിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയേക്കും എന്നും റിപ്പോര്‍ട്ടുണ്ട്.

 പവാറുമായി കൂടിക്കാഴ്ച

പവാറുമായി കൂടിക്കാഴ്ച

അതേസമയം സച്ചിന്‍ തെണ്ടുല്‍ക്കര്‍ രാഷ്ട്രീയ പ്രവേശനം നടത്തിയേക്കുമെന്ന വാര്‍ത്തകള്‍ ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം എന്‍സിപി അധ്യക്ഷനും മുന്‍ ബിസിസിഐ അധ്യക്ഷനുമായിരുന്ന ശരദ് പവാറിന്‍റെ വീട്ടില്‍ സച്ചിന്‍ എത്തിയതോടെയാണ് അഭ്യൂഹങ്ങള്‍ പരന്നത്.

 എന്‍സിപിയിലേക്ക്?

എന്‍സിപിയിലേക്ക്?

മുംബൈയിലെ സില്‍ ഓക്കിലുള്ള പവാറിന്‍റെ വീട്ടില്‍ ഇന്നലെയായിരുന്നു സച്ചിന്‍ എത്തിയത്. ഇതോടെ സച്ചിന്‍ എന്‍സിപിയിലേക്ക് ചേക്കേറാന്‍ ഒരുങ്ങുകയാണെന്ന റിപ്പോര്‍ട്ടുകള്‍ക്ക് ചൂട് പിടിച്ചു.

 കൂടിക്കാഴ്ചയ്ക്ക് പിന്നില്‍

കൂടിക്കാഴ്ചയ്ക്ക് പിന്നില്‍

അര മണിക്കൂര്‍ നേരമായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച. എന്നാല്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാന്‍ സച്ചിന്‍ തയ്യാറായില്ല.
എന്നാല്‍ സാധാരണ കൂടിക്കാഴ്ച മാത്രമായിരുന്നു ഇരുവരും തമ്മില്‍ നടന്നതെന്നാണ് എന്‍സിപി വക്താവ് നവാബ് മാലിക് പറഞ്ഞത്.

 രാഷ്ട്രീയം ചര്‍ച്ച ചെയ്തോ?

രാഷ്ട്രീയം ചര്‍ച്ച ചെയ്തോ?

ഇരുവരും രാഷ്ട്രീയം ചര്‍ച്ച ചെയ്തിട്ടില്ലെന്നും നവാബ് വ്യക്തമാക്കി. അതേസമയം പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്നുള്ള വിവാദത്തില്‍ തന്നെ പിന്തുണച്ചതിന് പവാറിന് നന്ദി അറിയിക്കാന്‍ എത്തിയതാണ് സച്ചിന്‍ എന്ന് പാര്‍ട്ടിയോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

 പുല്‍വാമ ഭീകരാക്രമണം

പുല്‍വാമ ഭീകരാക്രമണം

പുല്‍വാമയിലെ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ പാകിസ്താനെതിരായ മത്സരം ഇന്ത്യ ബഹിഷ്കരിക്കണമെന്ന ആവശ്യവുമായി ഹര്‍ഭജന്‍ സിങ് ഉള്‍പ്പടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. ബിസിസിഐയിലെ ഒരു വിഭാഗവും ഇതിന് പിന്തുണ നല്‍കിയിരുന്നു.

 സച്ചിന്‍റെ നിലപാട്

സച്ചിന്‍റെ നിലപാട്

എന്നാല്‍ ഇതിനെതിരെ സച്ചിന്‍ രംഗത്തെത്തി. മത്സരം ബഹിഷ്കരിക്കുന്നതിലൂടെ ഇന്ത്യ പാകിസ്താന് രണ്ടു പോയിന്‍റ് വെറുതെ നല്‍കുന്നത് കാണാന്‍ താല്‍പര്യമില്ലെന്നായിരുന്നു വിഷയത്തില്‍ സച്ചിന്‍റെ നിലപാട്.

 പിന്തുണച്ച് പവാര്‍

പിന്തുണച്ച് പവാര്‍

ഇത്തരത്തിലുള്ള നീക്കം ചിരവൈരികളായ പാകിസ്താനെ ലോകകപ്പില്‍ സാഹായിക്കുക മാത്രമേ ചെയ്യുവെന്നും സച്ചിന്‍ അഭിപ്രായപ്പെട്ടിരുന്നു. ലോകകപ്പില്‍ ഒരിക്കല്‍ കൂടി ഇന്ത്യ പാകിസ്താനെ തോല്‍പ്പിക്കുന്നതു കാണണം. അതിനുള്ള സമയമാണിതെന്നും തീരുമാനം വ്യക്തിപരമാണെന്നും സച്ചിന്‍ വ്യക്തമാക്കിയിരുന്നു.

 സൈബര്‍ ആക്രമണം

സൈബര്‍ ആക്രമണം

എന്നാല്‍ സച്ചിന്‍റെ നിലപാടിനെതിരെ ബിജെപി രംഗത്തെത്തി. സച്ചിന് കടുത്ത സൈബര്‍ ആക്രമണമുള്‍പ്പെടെ നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ സംഭവത്തില്‍ സച്ചിനെ പിന്തുണച്ച് കൊണ്ട് പവാര്‍ രംഗത്തെത്തി.

 പാകിസ്താനെതിരെ

പാകിസ്താനെതിരെ

സച്ചിന്‍ ക്രിക്കറ്റ് കരിയര്‍ തന്നെ തുടങ്ങിയത് തന്നെ പാകിസ്താനെ തോല്‍പിച്ചുകൊണ്ടായിരുന്നുവെന്ന് ഓര്‍ക്കണമെന്നായിരുന്നു പവാര്‍ പറഞ്ഞത്. സച്ചിന്‍ 15ാം വയസില്‍ തന്‍റെ കരിയര്‍ തുടങ്ങിയത് തന്നെ പാക്കിസ്ഥാനെ പരാജയപ്പെടുത്തിയാണെന്ന കാര്യം മറക്കരുതെന്ന് ശരദ് പവാര്‍ വ്യക്തമാക്കിയിരുന്നു.

 യുപിഎ കാലത്ത്

യുപിഎ കാലത്ത്

ഇതിന് ശേഷം ആദ്യമായിട്ടായിരുന്നു ഇരുവരുടേയും കൂടിക്കാഴ്ച. യുപിഎ കാലത്ത്
2012 ല്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ രാജ്യസഭയിലേക്ക് എംപിയായി നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു. അതേസമയം എംപി എന്ന നിലയില്‍ സച്ചിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു.

English summary
sachins meeting with sharad pawar sparks speculation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X