വാരണാസി ഗതി മാറുന്നു!! മോദിക്ക് വെല്ലുവിളി തേജ് ബഹാദൂര്‍; പിന്തുണയേറി, അയോഗ്യനാക്കാന്‍ സാധ്യത

ദില്ലി: നരേന്ദ്ര മോദി മല്‍സരിക്കുന്ന ഉത്തര്‍പ്രദേശിലെ വാരണാസി ലോക്‌സഭാ സീറ്റില്‍ വിചിത്രമായ ചില നീക്കങ്ങള്‍. മോദിയുടെ മുഖ്യ എതിരാളികളില്‍ ഒരാളായ തേജ് ബഹാദൂറിനെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് ആരോപണം. സൈന്യത്തില്‍ നിന്ന് പുറത്താക്കപ്പെട്ട വ്യക്തിയാണ് തേജ് ബഹാദൂര്‍. ഇദ്ദേഹത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചു.

നാമനിര്‍ദേശ പത്രിക വിശദമായി പരിശോധിച്ച് ദിവസങ്ങള്‍ കഴിഞ്ഞിരിക്കെ ഇപ്പോള്‍ നോട്ടീസ് അയച്ചതിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് തേജ് ബഹാദൂര്‍ പറയുന്നു. ഇദ്ദേഹത്തിന് എസ്പി, ബിഎസ്പി, ഭീം ആര്‍മി തുടങ്ങിയ കക്ഷികളുടെ പിന്തുണ ലഭിച്ചതോടെ മണ്ഡലത്തിലെ ശ്രദ്ധിക്കപ്പെടുന്ന സ്ഥാനാര്‍ഥിയായി മാറിയിരിക്കെയാണ് പുതിയ സംഭവം. വിശദാംശങ്ങള്‍ ഇങ്ങനെ......

സ്വതന്ത്രനായി മല്‍സരിക്കാന്‍ എത്തി

സ്വതന്ത്രനായി മല്‍സരിക്കാന്‍ എത്തി

സ്വതന്ത്രനായി മല്‍സരിക്കാന്‍ എത്തിയതാണ് തേജ് ബഹാദുര്‍. സൈനികര്‍ക്ക് മോശം ഭക്ഷണം നല്‍കുന്നുവെന്ന് വീഡിയോ പുറത്തുവിട്ടതിനെ തുടര്‍ന്ന് വിവാദത്തില്‍പ്പെട്ട ബിഎസ്എഫ് ജവാനാണ് ഇദ്ദേഹം. മോദി ഉള്‍പ്പെടെയുള്ളവര്‍ വിഷയത്തില്‍ ഇടപെട്ടിരുന്നു. പിന്നീടാണ് സര്‍വീസില്‍ നിന്ന് പുറത്താക്കപ്പെട്ടത്.

വീഡിയോയും അന്വേഷണവും

വീഡിയോയും അന്വേഷണവും

സൈനികര്‍ക്ക് മോശം ഭക്ഷണം നല്‍കുന്നുവെന്നായിരുന്നു തേജ് ബഹാദൂര്‍ പുറത്തുവിട്ട വീഡിയോയില്‍ വ്യക്തമാക്കിയത്. സംഭവത്തില്‍ ആഭ്യന്തരമന്ത്രാലയും പ്രധാനമന്ത്രിയും ഇടപെട്ടു. സൈന്യം വിശദമായി അന്വേഷിക്കുകയും ചെയ്തു.

 പുറത്താക്കാന്‍ കാരണം

പുറത്താക്കാന്‍ കാരണം

കശ്മീരിലെ നിയന്ത്രണ രേഖയിലെ ക്യാംപിലുള്ളപ്പോഴായിരുന്നു തേജ് ബഹാദൂര്‍ വീഡിയോ പുറത്തുവിട്ടത്. പിന്നീട് ഇദ്ദേഹത്തെ സ്ഥലം മാറ്റി. ശേഷം അന്വേഷണത്തിന് ഒടുവില്‍ സര്‍വീസില്‍ നിന്ന് പുറത്താക്കി. അച്ചടക്കം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിയെടുത്തത്.

 മോദിക്കെതിരെ വാരണാസിയില്‍

മോദിക്കെതിരെ വാരണാസിയില്‍

മോദിക്കെതിരെ മല്‍സരിക്കുന്നത് രാജ്യത്തിന് ഒരു സന്ദേശം നല്‍കുക എന്ന ഉദ്ദേശത്തോടെയാണ് എന്നായിരുന്നു തേജ് ബഹാദൂറിന്റെ പ്രതികരണം. ഇദ്ദേഹത്തെ പിന്നീട് എസ്പി സ്വന്തം സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. എസ്പി സ്ഥാനാര്‍ഥിയായ ശാലിനി യാദവിനെ പിന്‍വലിക്കുകയും ചെയ്തു.

 മൂന്ന ശക്തികളുടെ പിന്തുണ

മൂന്ന ശക്തികളുടെ പിന്തുണ

ഇപ്പോള്‍ എസ്പി-ബിഎസ്പി സഖ്യത്തിന്റെ സ്ഥാനാര്‍ഥിയാണ് തേജ് ബഹാദൂര്‍. മായാവതിയുടെ എതിരാളിയും യുപിയിലെ പ്രമുഖനായ ദളിത് നേതാവുമായ ഭീം ആര്‍മി അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ആസാദും തേജ് ബഹാദൂറിന് പിന്തുണ പ്രഖ്യാപിച്ചതോടെ മോദിക്ക് കടുത്ത വെല്ലുവിളിയായിരിക്കുകയാണ്.

കമ്മീഷന്‍ നോട്ടീസ്

കമ്മീഷന്‍ നോട്ടീസ്

അതിനിടെയാണ് തേജ് ബഹാദൂറിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചൊവ്വാഴ്ച നോട്ടീസ് അയച്ചിരിക്കുന്നത്. ബിഎസ്എഫില്‍ നിന്നുള്ള എന്‍ഒസി പത്രം കാണിക്കണം എന്നാണ് ആവശ്യം. ബുധനാഴ്ച തിരഞ്ഞെടുപ്പ് കമ്മീഷന് മുമ്പില്‍ രേഖയുമായി ഹാജരാകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ഗൂഢാലോചനയെന്ന് തേജ് ബഹാദൂര്‍

ഗൂഢാലോചനയെന്ന് തേജ് ബഹാദൂര്‍

നിലവിലെ സാഹചര്യത്തില്‍ നോട്ടീസ് അയച്ചതില്‍ ഗൂഢാലോചനയുണ്ടെന്ന് തേജ് ബഹാദൂര്‍ പ്രതികരിച്ചു. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച വേളയില്‍ എല്ലാം ഓകെ എന്നാണ് റിട്ടേണിങ് ഓഫീസര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ചൊവ്വാഴ്ച നോട്ടീസ് അയച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ തന്നെ ലക്ഷ്യമിടുന്നു

സര്‍ക്കാര്‍ തന്നെ ലക്ഷ്യമിടുന്നു

സര്‍ക്കാര്‍ തന്നെ ലക്ഷ്യമിടുകയാണ്. തനിക്ക് പിന്തുണ വര്‍ധിച്ചുവരുന്നു. ഒട്ടേറെ പ്രബലരായ ശക്തികള്‍ തനിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെയാണ് തനിക്കെതിരെ നീക്കം നടക്കുന്നതെന്നും തേജ് ബഹാദൂര്‍ യാദവ് ന്യൂസ് 18യോട് പറഞ്ഞു.

ചൗകിദാറും ചൗകിദാറും

ചൗകിദാറും ചൗകിദാറും

മോദിയുടെ പ്രചാരണങ്ങളില്‍ പ്രധാനമായും ഉയരുന്നത് രാജ്യത്തിന്റെ ചൗകിദാര്‍ (കാവല്‍ക്കാരന്‍) ആണ് എന്ന മുദ്രാവാക്യമാണ്. അതേസമയം, മുന്‍ ജവാനാണ് അദ്ദേഹത്തിനെതിരെ മല്‍സരിക്കുന്നത്. അതിര്‍ത്തി കാത്ത ചൗകിദാറും മറ്റൊരു ചൗകിദാറും തമ്മിലുള്ള മല്‍സരമായിട്ടാണ് മണ്ഡലത്തിലെ പ്രധാന പ്രചാരണം.

 ബിജെപി പ്രയാസപ്പെടുന്നു

ബിജെപി പ്രയാസപ്പെടുന്നു

മുന്‍ സൈനികന്‍ മോദിക്കെതിരെ മല്‍സരിക്കുന്നത് പ്രതിരോധിക്കാന്‍ ബിജെപി ഏറെ പ്രയാസപ്പെടുന്നുണ്ട്. സൈനിക വിഷയം പ്രചാരണത്തില്‍ കൂടുതലായി ഊന്നിപ്പറയുന്നുണ്ട് മോദി. ഈ വേളയില്‍ തന്നെയാണ് അദ്ദേഹത്തിനെതിരെ ഒരു മുന്‍ സൈനികന്‍ മല്‍സരിക്കുന്നത് എന്നതും ചര്‍ച്ചയാകുന്നു.

കോണ്‍ഗ്രസ് പിന്തുണയ്ക്കുമോ

കോണ്‍ഗ്രസ് പിന്തുണയ്ക്കുമോ

അതേസമയം, വാരണാസിയില്‍ കോണ്‍ഗ്രസ് തനിച്ച് മല്‍സരിക്കുന്നു. കഴിഞ്ഞ തവണ മല്‍സരിച്ച അതേ സ്ഥാനാര്‍ഥി അജയ് റായിയെ ആണ് കോണ്‍ഗ്രസ് മല്‍സരിപ്പികകുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് തേജ് ബഹാദൂറിന് പിന്തുണ നല്‍കണമെന്ന ആവശ്യം മണ്ഡലത്തില്‍ ശക്തമാണ്.

പ്രതിപക്ഷം ഒന്നിക്കണം

പ്രതിപക്ഷം ഒന്നിക്കണം

മോദിക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ വാരണാസിയില്‍ ഒന്നിക്കണമെന്ന മണ്ഡലത്തില്‍ ആവശ്യം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. അജയ് റായിക്ക് വേണ്ടി പ്രചാരണത്തിന് എത്തുമെന്നാണ് പ്രിയങ്കാ ഗാന്ധി കഴിഞ്ഞദിവസം പറഞ്ഞത്. അജയ് റായിയെ പിന്‍വലിക്കുമോ എന്ന കാര്യം വ്യക്തമല്ല.

2014ല്‍ സംഭവിച്ചത്

2014ല്‍ സംഭവിച്ചത്

2014ല്‍ മോദിക്ക് അഞ്ച ലക്ഷത്തിലധികം വോട്ട് ലഭിച്ചിരുന്നു. രണ്ടാംസ്ഥാനത്തെത്തി എഎപി അധ്യക്ഷന്‍ കെജ്രിവാളിന് രണ്ടുലക്ഷത്തിലധികം വോട്ട് കിട്ടി. മൂന്നാംസ്ഥാനത്തെത്തി കോണ്‍ഗ്രസിന് 75000 വോട്ടാണ് ലഭിച്ചത്. അന്ന് എല്ലാ പാര്‍ട്ടികളും തനിച്ചാണ് മല്‍സരിച്ചത്. നിലവില്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒന്നിച്ചാല്‍ മോദിക്ക് കനത്ത വെല്ലുവിളിയാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+