കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോലിനഷ്ടമായതിന് ഉടമസ്ഥന്‍റെ മകനെ കൊന്നു

  • By Meera Balan
Google Oneindia Malayalam News

Crime
ദില്ലി: ജോലിയില്‍ നിന്ന് പിരിച്ച് വിട്ടതിന് ഉടമസ്ഥന്റെ മകനെ യുവതി കുത്തി കൊന്നു.ഉടമസ്ഥനുമായി യുവതിയ്ക്ക് അടുപ്പമുണ്ടായിരുന്നു. വെസ്റ്റ് ദില്ലിയിലാണ് സംഭവം നടക്കുന്നത്. സുശീല്‍ ഗുപ്ത എന്നയാളുടെ ഉടമസ്ഥതയിലുള്ള ഷെയര്‍ ട്രേഡിംഗ് കമ്പനിയില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്ററായിരുന്നു ആശ (26). മൂന്ന് വര്‍ഷമായി യുവതി ഇവിടെ ജോലിയ്ക്ക് എത്തിയിട്ട്.

എന്നാല്‍ സുശീലിന്റെ ബിസിനസ് മകന്‍ വരുണ്‍ ഗുപ്ത ഏറ്റെടുക്കുകയും യുവതിയെ പിരിച്ച് വിടുകയും ചെയ്തു. ഇതോടെ ഗുപ്താ കുടുംബത്തോടുള്ള പക ഇരട്ടിച്ചു. തുടര്‍ന്ന് സുശീലിന്റെ ഭാര്യയെയും മകനെയും യുവതി ആക്രമിച്ചു. അതിന് ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ ആശുപത്രിയില്‍ പ്രവശിപ്പിച്ചു. ഒക്ടോബര്‍ 25 വെള്ളിയാഴ്ച ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. നിഹാല്‍ വിഹാര്‍ സ്വദേശിയാണ് ആശ.

സംഭവ ദിവസം രാവിലെ 10.30 ഓടെയാണ് ആശ ഗുപ്തയുടെ വീട്ടില്‍ എത്തുന്നത്. എന്നാല്‍ സുശീല്‍ ഗുപ്ത വീട്ടില്‍ ഇല്ലായിരുന്നു. ഭാര്യ അനിത, മക്കളായ വരുണ്‍ ഗുപ്ത, സ്വാതി എന്നിവരാണ് വീട്ടില്‍ ഉണ്ടായിരുന്നത്. അനിത അടുക്കളയിലും സ്വാതി സ്വന്തം മുറിയിലുമായിരുന്നു. വരുണിന്റെ കരച്ചില്‍ കേട്ട് എത്തുമപോഴാണ്. വരുണിനെ കുത്തി കൊന്ന ശേഷം കത്തിയുമായി നില്‍ക്കുന്ന ആശയെ കണ്ടത്. അതിന്‌ശേഷം ആശ അനിതയെ ആക്രമിയ്ക്കാന്‍ ശ്രമിച്ചു. എന്നാല്‍ സ്വാതി തടഞ്ഞത് കൊണ്ട് വലിയ പരുക്കുകള്‍ ഏല്‍ക്കാതെ അനിത രക്ഷപ്പെട്ടു.

തുടര്‍ന്ന് ആശ സ്വയം കുത്തി മരിയ്ക്കാന്‍ ശ്രമിച്ചു. ആശയുടെ പിതാവിനെ വിവരമറിയിച്ച ശേഷം അയാളെത്തി ആശയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വരുണിനേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തന്റെ ജോലി പോകാന്‍ കാരണം വരുണ്‍ ആണെന്ന് കരുതിയാണ് ആശ അയാളെ കൊല്ലാന്‍ ശ്രമിച്ചതെന്ന് അനിത പൊലീസിനോട് പറഞ്ഞു. ആശയും സുശീലും തമ്മിലുള്ള ബന്ധം ഗുപ്ത കുടുംബത്തില്‍ എല്ലാവര്‍ക്കും അറിയാമായിരുന്നു. ആശയെ അറസ്റ്റ് ചെയ്ത ശേഷം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

English summary
After being sacked by her employer with whom she had an affair, a 26-year-old stockbroker's assistant stabbed his son to death at west Delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X