കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊല്ലപ്പെട്ട സൈനികര്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ച് സാക്രമെന്റോയിലെ ഇന്ത്യന്‍ അമേരിക്കക്കാര്‍

Google Oneindia Malayalam News

ദില്ലി: ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തിനിടെ ലഡാക്കിലെ ഗാല്‍വാന്‍ താഴ്വരയില്‍ ചൈനീസ് സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യൂ വരിച്ച ജവാന്മാര്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ച് ഇന്ത്യന്‍ പൗരന്മാരായ അമേരിക്കക്കാര്‍. കാലിഫോര്‍ണിയയിലെ ഗ്രേറ്റര്‍ സാക്രമെന്റോയിലുള്ള 150 ഒാളം ഇന്ത്യക്കാരാണ് ഓണ്‍ലൈനായി കൊല്ലപ്പെട്ട സൈനികര്‍ക്ക് ആദരാജ്ഞലി അര്‍പ്പിച്ചത്.

ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് സാക്രമെന്റോയുടെ നേതൃത്വത്തില്‍ ജൂണ്‍ 27 നായിരുന്നു ഇവര്‍ വെല്‍ച്വല്‍ യോഗം സംഘടിപ്പിച്ചത്. ഇതില്‍ കൊല്ലപ്പെട്ട ഒരാളുടെ കേണല്‍ സന്തോഷിന്റെ സുഹൃത്തുക്കളാണ്. ആദരാജ്ഞലി അര്‍പ്പിക്കുന്നതിനൊപ്പം സൈനികരോടുള്ള ആദരവ് അറിയിച്ചുകൊണ്ട് രണ്ട് മിനിറ്റ് മൗനം ആചരിച്ചു.

indian ameracan

സൈനികര്‍ക്ക് ആദരാജ്ഞലി അര്‍പ്പിച്ച എല്ലാവര്‍ക്കും സംഘടനയുടെ വൈസ് പ്രസിഡണ്ട് ഭാസ്‌കര്‍ വെമ്പതി നന്ദി അറിയിച്ചു. പ്രധാനമന്ത്രിയുടെ വാക്കുകളെ കടമെടുത്തുകൊണ്ട് സൈനികര്‍ക്ക് പ്രചോദനമായി ചൈനീസ് സൈന്യത്തിന് ഉചിതമായ മറുപടി നല്‍കാന്‍ ഇന്ത്യക്ക് അറിയാമെന്ന് സംഘടന പ്രസിഡണ്ട് ശിവേഷ് പറഞ്ഞു.

'ഇന്ത്യ ഒരു സ്വേച്ഛാദിപത്യ രാഷ്ട്രമാണ്. ചൈനയുടെ സ്വേച്ഛാദിപത്യ നയങ്ങള്‍ കാരണം വടക്കേ അമേരിക്കയിലുള്‍പ്പെടെ ചൈനയുടെ പുറത്തുള്ള മിക്ക ചൈനക്കാരും സന്തുഷ്ടരല്ല. അവരുടെ രാജ്യത്തേക്ക് മടങ്ങുന്നത് സുരക്ഷിതമാണെന്ന് അവര്‍ കരുതുന്നില്ല. തങ്ങളുടെ രോക്ഷം ചൈനക്കാര്‍ക്കെതിരെയല്ല. ചൈനീസ് സര്‍ക്കാരിനെതിരെയും അവരുടെ ആക്രമാത്രത്മക നയങ്ങള്‍ക്കെതിരെയുമാണ്. ഒപ്പം ചില മാര്‍ക്കറ്റുകളിലുള്ള ചൈനയുടെ ആധിപത്യം തകര്‍ക്കാന്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് ബദലുകള്‍ കണ്ടെത്തുന്ന നടപടി സ്വീകരിക്കണമെന്നും' ശിവേഷ് പറഞ്ഞു.

Recommended Video

cmsvideo
Chinese Army Facing An Icy Challenge In Galwan

കേണല്‍ സന്തോഷ് ബാബുവിന്റെ സുഹൃത്ത് കൂടിയായ ജനറല്‍ റാവു അദ്ദേഹം സൈന്യത്തിലുണ്ടായിരുന്നപ്പോഴുള്ള അനുഭവം പങ്കുവെച്ച് കൊണ്ടായിരുന്നു തുടങ്ങിയത്. 2010 ല്‍ സൈന്യത്തില്‍ നിന്നും വിമരിച്ച ജനറല്‍ റാവു ഇന്ദിരാ ഗാന്ധിയുടെ ഭരണകാലത്തായിരുന്നു സൈന്യത്തില്‍ ചേരുന്നത്. ചൈനീസ് അതിര്‍ത്തിയിലടക്കം നാല്‍പ്പത് വര്‍ഷത്തെ സേവനം ചെയ്തിരുന്നു.

ചൈന ധരിച്ചുവെച്ചിരിക്കുന്നത് ഇന്ത്യന്‍ സൈന്യത്തില്‍ ഇപ്പോഴും 1963 ലെ സമാന സാഹചര്യത്തിലാണെന്നാണ്. എന്നാല്‍ ഇന്ന് നാം എല്ലാ തരത്തിലും സജ്ജമാണ്. നാം ഒരു യുദ്ധത്തിന് തയ്യാറെടുക്കുകയാണെങ്കില്‍ നിരവധി രാജ്യങ്ങള്‍ നമുക്കൊപ്പമുണ്ടാവുമെന്നും ഇന്ത്യക്കകത്തും പുറത്തുമുള്ള ജനങ്ങളുടെ പിന്തുണ കൊണ്ട് നമ്മള്‍ തീര്‍ച്ചയായും വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇവരെക്കൂടാതെ ഹിന്ദു സ്വയം സേവകിനെ പ്രതീനിധീകരിച്ചുകൊണ്ട് ലേഖ ഇറ്റാഗി, പരേഷ് സിന്‍ഹ, കേണല്‍ സന്തോഷ് ബാബുവിന്റെ ബാല്യകാല സുഹൃത്തും വെങ്ക്‌ട്ടേശ്വര്‍ നവ്‌ലൂരി, തുടങ്ങി നിരവധി പേര്‍ സംസാരിച്ചു.

കൊറോണ വായുവിലൂടെ പകരുന്നതിന് തെളിവ്, ഡബ്ല്യൂഎച്ച്ഒ മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കണമെന്ന് ശാസ്ത്രജ്ഞർകൊറോണ വായുവിലൂടെ പകരുന്നതിന് തെളിവ്, ഡബ്ല്യൂഎച്ച്ഒ മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കണമെന്ന് ശാസ്ത്രജ്ഞർ

'പിആർ ഏജന്‍സികളുടെ മഞ്ഞളിപ്പിൽ നാം ഒന്നും വിസ്മരിക്കാൻ പാടില്ല,ഇത്രയും മോശം ഭരണം കേരളം കണ്ടിട്ടില്ല''പിആർ ഏജന്‍സികളുടെ മഞ്ഞളിപ്പിൽ നാം ഒന്നും വിസ്മരിക്കാൻ പാടില്ല,ഇത്രയും മോശം ഭരണം കേരളം കണ്ടിട്ടില്ല'

English summary
Indian American Community members living in California State of Greater Sacramento pay tribute to Galwan Martyr
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X