കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാദല്‍ കുടുംബത്തെ അറസ്റ്റ് ചെയ്യുമോ? പുതിയ മുഖ്യമന്ത്രിയോട് പഞ്ചാബികളുടെ ചോദ്യം

Google Oneindia Malayalam News

ദില്ലി: അമരീന്ദര്‍ സിംഗിന്റെ രാജിയിലേക്ക് നയിച്ച വിഷയങ്ങള്‍ക്ക് വീണ്ടും ചൂടുപിടിക്കുന്നു. ബാദല്‍ കുടുംബങ്ങളുടെ അറസ്റ്റ് എപ്പോഴുണ്ടാവുമെന്നാണ് പഞ്ചാബികള്‍ ചോദിക്കുന്നു. പ്രധാനമായും ഗുരുഗ്രന്ഥ സാഹിബിലെ വിവാദവുമായി ബന്ധപ്പെട്ടുണ്ടായ പ്രക്ഷോഭത്തിനെതിരെ പോലീസ് നടത്തിയ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളാണ് ഈ ആവശ്യങ്ങള്‍ ഉന്നയിക്കുന്നത്. നാലര വര്‍ഷമായിട്ടും കോണ്‍ഗ്രസ് തങ്ങള്‍ക്ക് നീതി നല്‍കിയില്ലെന്ന് വെടിവെപ്പില്‍ കൊല്ലപ്പെട്ട കൃഷന്‍ ഭഗവാന്‍ സിംഗിന്റെ സഹോദരന്‍ റേഷം സിംഗ് പറയുന്നു. അഞ്ച് മാസത്തിനുള്ളില്‍ കോണ്‍ഗ്രസ് ഇനി എന്ത് നീതിയാണ് നല്‍കാന്‍ പോകുന്നത്. അവര്‍ ആദ്യം സ്വന്തം പ്രശ്‌നങ്ങള്‍ തീര്‍ക്കട്ടെയെന്നും റേഷം സിംഗ് പറഞ്ഞു.

1

രണ്ട് കുടുംബങ്ങള്‍ക്കാണ് വെടിവെപ്പില്‍ ബന്ധുക്കളെ നഷ്ടപ്പെട്ടത്. ഇവര്‍ യഥാര്‍ത്ഥ കുറ്റക്കാരെ കണ്ടെത്തണമെന്നാണ് ആവശ്യപ്പെടുന്നത്. സിദ്ദു ഈ വിഷയത്തില്‍ ബാദല്‍ കുടുംബത്തിന്റെ അറസ്റ്റ് നിരന്തരം ആവശ്യപ്പെടുന്നതാണ്. പുതിയ ദളിത് മുഖ്യമന്ത്രി കൂടി വന്നതോടെ കോണ്‍ഗ്രസിന്റെ മുന്നിലെ ഏറ്റവും വലിയ വെല്ലുവിളിയായി ഇത് മാറിയിരിക്കുകയാണ്. അഞ്ച് മാസത്തിനുള്ളില്‍ ഇവരുടെ വിശ്വാസം വീണ്ടെടുക്കുന്ന എന്തെങ്കിലും നടപടികള്‍ കോണ്‍ഗ്രസില്‍ നിന്ന് ഉണ്ടാവേണ്ടി വരും. റേഷം സിംഗിന്റെ പിതാവ് മൊഹീന്ദര്‍ സിംഗ് മുന്‍ മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദലിന്റെയും ആഭ്യന്തര മന്ത്രി സുഖ്ബീര്‍ സിംഗ് ബാദലിന്റെ അറസ്റ്റാണ് ആവശ്യപ്പെടുന്നത്. അച്ഛനും മകനുമാണ് ആ വെടിവെപ്പിന് കാരണക്കാരെന്ന് ഇവര്‍ പറയുന്നു.

സുഖ്ബീറും പ്രകാശും സ്വതന്ത്രരായി നടക്കുകയാണ്. അന്ന് ഡിജിപിയായിരുന്ന സുമേധ് സിംഗ് സെയ്‌നിയും ഇതില്‍ കുറ്റക്കാരാണ്. അവരെ ഇപ്പോള്‍ അറസ്റ്റ് ചെയ്യുമോയെന്നും മൊഹീന്ദര്‍ സിംഗ് ചോദിക്കുന്നു. നവജ്യോത് സിംഗ് സിദ്ദു വര്‍ഷങ്ങള്‍ക്ക് മുമ്പ് മന്ത്രിയായിരുന്നപ്പോള്‍ തങ്ങളെ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ അമരീന്ദര്‍ സിംഗ് ഒരിക്കല്‍ പോലും അത് ചെയ്തില്ലെന്ന് റേഷം സിംഗ് പറയുന്നു. സിദ്ദു ഞങ്ങള്‍ക്ക് നീതി ലഭ്യമാക്കുമെന്ന് വിശുദ്ധ ഗ്രന്ഥത്തില്‍ തൊട്ട് സത്യം ചെയ്തതാണ്. എന്നാല്‍ ഇതുവരെ നീതി ലഭിച്ചിട്ടില്ല. അവര്‍ ഇപ്പോഴും തമ്മിലടിച്ച് കൊണ്ടിരിക്കുകയാണ്. സര്‍ക്കാരില്‍ ഞങ്ങള്‍ക്ക് വിശ്വാസമില്ല. എസ്‌ഐടി രൂപീകരിച്ചിട്ടുണ്ടെങ്കിലും ഇതുവരെ അവര്‍ ഞങ്ങളുമായി ബന്ധപ്പെട്ടിട്ടില്ലെന്നും റേഷം സിംഗ് പറഞ്ഞു.

അതേസമയം വിശുദ്ധ ഗ്രന്ഥവുമായി ബന്ധപ്പെട്ട കേസിനെ കുറിച്ച് സോണിയക്ക് അവസാനം അയച്ച കത്തില്‍ അമരീന്ദര്‍ പറയുന്നു. ഈ കേസില്‍ ഇരകള്‍ക്ക് നീതി ലഭ്യമാക്കാന്‍ താന്‍ ബാധ്യസ്ഥനാണ്. കേസില്‍ 24 പേരുണ്ട്. 15 പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. പത്ത് പേര്‍ അറസ്റ്റിലായിട്ടുണ്ട്. നടപടി ക്രമങ്ങള്‍ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. വൈകാതെ തന്നെ അവര്‍ക്ക് നീതി ലഭ്യമാക്കുമെന്നും അമരീന്ദര്‍ കത്തില്‍ പറയുന്നു. എന്നാല്‍ ഈ കേസില്‍ വിശദീകരണം ഹൈക്കമാന്‍ഡിന് ബോധിച്ചിട്ടില്ല. അതേസമയം അമരീന്ദറിന് ബാദല്‍ കുടുംബവുമായി രഹസ്യ ധാരണയുണ്ടെന്നാണ് ഇരകളുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്. ഇത് തന്നെയാണ് സിദ്ദുവും ആരോപിക്കുന്നത്.

ഗ്ലാമറസ് വിട്ട് ഒരു കളിയുമില്ല; ട്രെന്‍ഡിംഗായി പാര്‍വ്വതി നായരുടെ ഫോട്ടോഷൂട്ട്

സിദ്ദു ഈ വിഷയത്തില്‍ ക്യാപ്റ്റനെതിരെ അതിശക്തമായിട്ടാണ് വിമര്‍ശനം ഉന്നയിച്ചത്. കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് വിജയം ഇതിനെ ആശ്രയിച്ചാണ് ഇരിക്കുന്നതെന്ന് വ്യക്തമാണ്. കാരണം ഇത് വൈകാരിക വിഷയമാണ്. ബാദല്‍ കുടുംബത്തിനെതിരെ യാതൊരു തെളിവുമില്ലെന്നാണ് ശിരോമണി അകാലിദള്‍ പറയുന്നത്. കോടതിയില്‍ തെളിവില്ലാതെ പോയാല്‍ കേസ് തന്നെ ഇല്ലാതാവും. അത് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയുമാകും. ബാദല്‍ കുടുംബമാണ് വെടിവെപ്പിന് പിന്നിലെന്നത് ശരിക്കും ചിരിച്ച് തള്ളേണ്ട കാര്യമാണ്. കോണ്‍ഗ്രസ് വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ശ്രമത്തിലാണ്. കാരണം കഴിഞ്ഞ നാലര വര്‍ഷം ഒന്നും ചെയ്തിട്ടില്ലെന്നും അകാലിദള്‍ ആരോപിക്കുന്നു.

അതേസമയം എല്ലാ വാഗ്ദാനങ്ങളും താന്‍ പാലിച്ചുവെന്നാണ് അമരീന്ദര്‍ സിംഗ് കത്തില്‍ അവകാശപ്പെട്ടിരുന്നത്. 89.2 ശതമാനം വാഗ്ദാനങ്ങളും പാലിച്ചു. ബാക്കിയുള്ള കാര്യങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും അമരീന്ദര്‍ പറഞ്ഞു. വൈദ്യുതി കരാറിനെ കുറിച്ചുള്ള കാര്യങ്ങളും ഈ കത്തില്‍ പറയുന്നുണ്ട്. 139 കരാറുകളില്‍ 17 എണ്ണം മാത്രമാണ് പഞ്ചാബിന് ആവശ്യമുള്ളത്. ബാക്കിയുള്ളതെല്ലാം അനാവസ്യമായി ഉണ്ടാക്കിയതാണ്. സംസ്ഥാനത്തിന് സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതാണെന്നും അമരീന്ദര്‍ പറയുന്നു. ഇതെല്ലാം തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാകുന്ന വിഷയം കൂടിയാണ്. ബാദല്‍ കുടുംബത്തിനെതിരെയുള്ള നടപടിക്ക് കോണ്‍ഗ്രസ് ശുപാര്‍ശ ചെയ്യുമെന്നാണ് സൂചന.

Recommended Video

cmsvideo
കുട്ടികൾ ഈ വാക്സിൻ എടുക്കുക..ഇല്ലെങ്കിൽ ആപത്ത് | Oneindia Malayalam

English summary
sacrilege issue and firing: victims kins lost hope in congress, they request for badal family's arrest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X