കലാപത്തില്‍ ദു:ഖമുണ്ട്; പക്ഷേ കുറ്റബോധമില്ല
അഹമ്മദാബാദ്: 2002 ലെ ഗുജറാത്ത് കലാപത്തില്‍ തനിക്ക് ദു:ഖമുണ്ടെന്ന് ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദി. എന്നാല്‍ തെറ്റ് ചെയ്യാത്തതിനാല്‍ ഇക്കാര്യത്തില്‍ കുറ്റബോധമില്ല. നരേന്ദ്ര മോദി - ഒരു രാഷ്ട്രീയ ജീവചരിത്രം എന്ന പേരില്‍ പുറത്തിറങ്ങുന്ന പുസ്തകത്തിലാണ് മോദി ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ബ്രിട്ടീഷ് എഴുത്തുകാരനും ടി വി അവതാരകനുമായ ആന്‍ഡി മറിനോയാണ് മോദിയുടെ ജീവചരിത്രം എഴുതിയത്.
ഗുജറാത്ത് കലാപത്തിന് ശേഷമുള്ള 12 വര്‍ഷങ്ങളിലും മോദി ഭീകരമായി ആക്രമിക്കപ്പെട്ടു കൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ മോദി ഈ ചര്‍ച്ചകളെ എതിര്‍ത്തില്ല. മാധ്യമങ്ങള്‍ അവരുടെ ജോലി ചെയ്യട്ടെ. അതില്‍ അടി കൂടേണ്ട കാര്യമില്ല. സംഘര്‍ഷങ്ങള്‍ക്ക് വേണ്ടി താന്‍ ഒരിക്കലും സമയം കളഞ്ഞിട്ടില്ല എന്നും മോദി ഈ പുസ്തകത്തിലൂടെ പറയുന്നു.

ഗുജറാത്ത് കലാപത്തിന് ശേഷം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാന്‍ നരേന്ദ്ര മോദി തയ്യാറായിരുന്നു. പനാജിയില്‍ നടന്ന പാര്‍ട്ടി ദേശീയ എക്‌സിക്യുട്ടീവില്‍ വെച്ച് മോദി ഇക്കാര്യം പറഞ്ഞു. എന്നാല്‍ പാര്‍ട്ടി ഇത് അംഗീകരിച്ചില്ല. പാര്‍ട്ടിയും ഗുജറാത്തിലെ ജനങ്ങളും എന്ന രാജിവെക്കാന്‍ അനുവദിച്ചില്ല. ധാര്‍മികമായ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കണമെന്നും ജനങ്ങളോട് ചര്‍ച്ച ചെയ്യണമെന്നും മോദി ആഗ്രഹിച്ചിരുന്നത്രെ.
ഗോധ്ര കലാപത്തെ തുടര്‍ന്നുണ്ടായ ഭീകരാന്തരീക്ഷം നിയന്ത്രിക്കാനായി അയല്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരോട് മോദി സഹായം ആവശ്യപ്പെട്ടിരുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി വിലാസ് റാവു ദേശ്മുഖ്, മധ്യപ്രദേശ് മുഖ്യമന്ത്രി ദിഗ് വിജയ് സിംഗ്, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് എന്നിരോട് സഹായം തേടി. എന്നാല്‍ മഹാരാഷ്ട്രയില്‍ നിന്നും നാമമാത്രമായ സഹായം കിട്ടി. മറ്റ് രണ്ട് സംസ്ഥാനങ്ങള്‍ അഭ്യര്‍ഥന നിരസിച്ചു - പുസ്തകം പറയുന്നു.












Click it and Unblock the Notifications