ദുഃഖം, ലജ്ജാകരം; ഇതൊരു ജിഹാദി രാഷ്ട്രമാവും; കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച് കങ്കണ
ദില്ലി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ വിമര്‍ശനവുമായി ബോളിവുഡ് താരം കങ്കണ റണാവത്ത്. കേന്ദ്ര സര്‍ക്കാറിന്റെ നിലപാടില്‍ സങ്കടമുണ്ടെന്നും നാണക്കേടായിപ്പോയെന്നുമായിരുന്നു ട്വിറ്ററിലൂടെയുള്ള കങ്കണയുടെ പ്രതികരണം. അസാധുവാക്കലിനെക്കുറിച്ചുള്ള ഒരു വ്യക്തിയുടെ ട്വീറ്റ് പങ്കിട്ടുകൊണ്ട് കങ്കണ എഴുതി, "ദുഃഖം, ലജ്ജാകരമാണ്, തികച്ചും അന്യായം.
പാർലമെന്റിൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാരല്ല, തെരുവിലിറങ്ങുന്ന ആളുകൾ നിയമങ്ങൾ ഉണ്ടാക്കാൻ തുടങ്ങിയിട്ടുണ്ടെങ്കിൽ ഇതൊരു ജിഹാദി രാഷ്ട്രമാവും. ഇങ്ങനെയാകണം എന്ന് ആഗ്രഹിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍"- എന്നായിരുന്നു കങ്കണ റണാവത്ത് ട്വിറ്ററില്‍ കുറിച്ചത്.

അന്തരിച്ച മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ചിത്രം പങ്കിട്ടുകൊണ്ടായിരുന്നു കങ്കണ റണാവത്തിന്റെ രണ്ടാമത്തെ ട്വീറ്റ്. 'രാജ്യത്തിന്റെ മനസാക്ഷി ഗാഢനിദ്രയിലായിരിക്കുമ്പോള്‍, ലാത്തി മാത്രമാണ് പരിഹാരം, ഏകാധിപത്യം മാത്രമാണ് ഏറ്റവും നല്ല പരിഹാരം. ജന്മദിനാശംസകള്‍ പ്രധാനമന്ത്രി മാഡം,' എന്നും കങ്കണ കുറിച്ചു. ഇന്ദിരാഗാന്ധിയുടെ 104-ാമത് ജന്മവാര്‍ഷികം കൂടിയായിരുന്നു ഇന്ന്.
എത്ര കാലം കഴിഞ്ഞാലം ആ ഇഷ്ടം മാറില്ല: സംയുക്ത വര്‍മയുടെ പുതിയ ചിത്രങ്ങള്‍ വൈറലാവുന്നു

അതേസമയം കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന വാര്‍ത്ത അത്ഭുതകരമെന്നായിരുന്നു ബോളിവുഡ് നടനായ സോനു സൂദ് ട്വിറ്ററില്‍ കുറിച്ചത്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറയുന്നതായും അദ്ദേഹത്തെ ട്വീറ്റ് ചെയ്തുകൊണ്ട് താരം വ്യക്തമാക്കി. സമാധാനപരമായി ഇത്രയും കാലം സമരം നയിച്ചതിന് കര്‍ഷകര്‍ക്കും നന്ദി അറിയിക്കുന്നു. ഗുരുനാനാക്ക് ദേവിന്റെ വിശുദ്ധമായ ജന്മദിനത്തില്‍ നിങ്ങളുടെ കുടുംബത്തോടൊപ്പം ഉണ്ടായിരിക്കാൻ നിങ്ങൾ സന്തോഷത്തോടെ വീട്ടിലേക്ക് മടങ്ങിവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കുറിച്ചു.

കർഷകരെ പ്രകീര്‍ത്തിക്കുന്ന ഒരു കവിത പങ്കുവെച്ചുകൊണ്ടായിരുന്നു തമിഴ് നടന്‍ പ്രകാശ് രാജ് കേന്ദ്രത്തിന്റെ തീരുമാനത്തെ സ്വാഗതം ചെയ്തത്. 'കർഷകർക്ക് അഭിനന്ദനങ്ങൾ, അത് സാധ്യമാണെന്ന് നിങ്ങൾ കാണിച്ചുതന്നു. പ്രതിഷേധങ്ങള്‍ ഫലം കണ്ടു. ജീവൻ നഷ്ടപ്പെട്ട എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു. അവരുടെ ത്യാഗങ്ങൾ വെറുതെയായില്ല. ഞങ്ങളുടെ അന്നദാതാക്കളായ നിങ്ങളോടൊപ്പം ദൈവം എപ്പോഴും ഉണ്ടാകട്ടെ! ജയ് ജവാൻ ജയ് കിസാൻ!"- എന്നായിരുന്നു സയാനി ഗുപ്ത കുറിച്ചത്.

റിച്ച ഛദ്ദയും തപ്‌സി പന്നുവും സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ച് രംഗത്ത് വന്നിട്ടുണ്ട്. നിങ്ങൾ വിജയിച്ചു! നിങ്ങളുടെ വിജയത്തിലാണ് എല്ലാവരുടെയും വിജയം." എന്ന് റിച്ച ഛദ്ദ കുറിച്ചപ്പോള്‍ എല്ലാവര്‍ക്കും ഗുരുനാനാക്ക് ജയന്തി ആശംസകൾ പങ്കുവെക്കുന്നതിനൊപ്പമായിരുന്നു തപ്‌സി പന്നു കര്‍ഷക ബില്ലുകള്‍ പിന്‍വലിച്ച വാർത്ത പങ്കിട്ടത്.

ഗുരുനാനാക്ക് ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു വിവാദമായ മൂന്ന് കര്‍ഷക നിയമങ്ങളും പിന്‍വലിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. നിയമം ചിലര്‍ക്ക് ബുദ്ധിമുട്ടായ സാഹചര്യത്തിലാണ് പിന്‍വലിക്കാന്‍ തീരുമാനം എടുത്തത്. കര്‍ഷകരുടെ പ്രതിസന്ധി തനിക്ക് മനസ്സിലായി. കര്‍ഷകരുടെ അഭിവൃദ്ധിക്കാണ് കേന്ദ്ര സര്‍ക്കാര്‍ പ്രാധ്യനം നല്‍കുന്നതെന്നുമായിരുന്നു പ്രഖ്യാപന വേളയില്‍ പ്രധാനമന്ത്രി പറഞ്ഞു. കര്‍ഷക നിയമങ്ങള്‍ പിന്‍വലിച്ചതോടെ ഉൽപ്പന്നങ്ങളുടെ താങ്ങുവിലയടക്കം പരിശോധിക്കാൻ പ്രത്യേക സമിതി നിലവിൽ വരും. അതേസമയം ആവശ്യങ്ങള്‍ പൂര്‍ണ്ണമായി അംഗീകരിക്കാതെ സമര രംഗത്ത് നിന്നും പിന്മാറില്ലെന്നാണ് കര്‍ഷകര്‍ വ്യക്തമാക്കുന്നത്.












Click it and Unblock the Notifications