അനുജന്‍ ബിജെപിയില്‍, മന്‍മോഹന്‍ സിംഗിന് ദുഃഖം
ദില്ലി: സഹോദരന്‍ ദാല്‍ജിത്ത് സിംഗ് കോഹ്ലി ബിജെപിയില്‍ ചേര്‍ന്നതില്‍ തനിയ്ക്ക് ദുഖമുണ്ടെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. സഹോദരന്‍ ബിജെപിയില്‍ ചേര്‍ന്നതില്‍ ദുഖമുണ്ട് എന്നാല്‍ തന്റെ സഹോദരങ്ങള്‍ക്ക് മേല്‍ യാതൊരുവിധ സമ്മര്‍ദ്ദമോ നിയന്ത്രണമോ താന്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്നും മന്‍മോഹന്‍ സിംഗ്.
അമൃസ്തറില്‍ മോദി പങ്കെടുത്ത റാലിയില്‍ സഹോദരന്‍ പങ്കെടുത്തയും ബിജെപിയില്‍ ചേര്‍ന്നതുമെല്ലാം തന്നെ ദുഖിപ്പിയ്ക്കുന്ന കാര്യങ്ങള്‍ തന്നെയാണെന്നും എന്നാല്‍ സഹോദരങ്ങളെല്ലാം പ്രായപൂര്‍ത്തിയായവരാണെന്നും അവര്‍ക്ക് സ്വനംത തീരുമാനങ്ങള്‍ എടുക്കാനുള്ള അവകാശമുണ്ടെന്നും മന്‍മോഹന്‍സിംഗ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കി.

മൂന്നാം തവണയും യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ എത്തുമെന്നും ഇക്കാര്യം അസാധ്യമല്ലെന്നും മന്‍മോഹന്‍സിംഗ് പ്രതികരിച്ചു. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ അനുസജന്‍ ദാല്‍ജിത്ത് സിംഗ് കോഹ്ലി കഴിഞ്ഞ ദിവസമാണ് ബിജെപിയില്‍ അംഗമായത്. മോദി പങ്കെടുത്ത റാലിയില്‍ വച്ചായിരുന്നു അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നത്. ദാല്‍ജിത്ത് സിംഗ് പാര്‍ട്ടിയിലെത്തിയത് തങ്ങളുടെ ശക്തി കൂട്ടുമെന്ന് നരേന്ദ്രമോദി പറഞ്ഞു.












Click it and Unblock the Notifications