കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയുടെ ''ചതി''യിൽ തിരിച്ചടിച്ച് സഖ്യകക്ഷി; ഹരിയാനയിൽ അപ്രതീക്ഷിത നീക്കം, മിഷൻ 75ന് പൂട്ട്?

Google Oneindia Malayalam News

അമൃത്സർ: നിയമസഭാ തിരഞ്ഞെടുപ്പ് ചൂടിനിടയിൽ ഹരിയാനയിൽ ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടി. സഖ്യ കക്ഷിയായ അകാലിദൾ ബിജെപി ബന്ധം അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഏക എംഎൽഎ ബിജെപിയിൽ ചേർന്നതോടെയാണ് ബിജെപി ബന്ധം അവസാനിപ്പിക്കാൻ അകാലിദൾ തീരുമാനിച്ചിരിക്കുന്നത്. കലൻവാലിയിൽ നിന്നുള്ള എംഎൽഎയായ ബാൽകൗർ സിംഗ് കഴിഞ്ഞ ദിവസമാണ് അകാലിദൾ വിട്ട് ബിജെപിയിൽ ചേർന്നത്. ഇതിന് പിന്നാലെയാണ് അകാലിദളിന്റെ നടപടി.

 യുഡിഎഫ് കോട്ടകള്‍ തകര്‍ത്തെറിഞ്ഞ് ഇടത് മുന്നേറ്റം: വോട്ട് എണ്ണിയ 7 ല്‍ 7 പഞ്ചായത്തിലും കാപ്പന്‍ യുഡിഎഫ് കോട്ടകള്‍ തകര്‍ത്തെറിഞ്ഞ് ഇടത് മുന്നേറ്റം: വോട്ട് എണ്ണിയ 7 ല്‍ 7 പഞ്ചായത്തിലും കാപ്പന്‍

മുന്നണി മര്യാദകളുടെ ലംഘനമാണ് ബിജെപി നടത്തിയിരിക്കുന്നത്. ഈ തരത്തിൽ മുന്നോട്ട് പോകാനാകില്ല. ഒക്ടോബർ 21ന് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് അകാലദൾ നേതൃത്വം വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ അകാലിദളിന്റെ പിന്മാറ്റം ബിജെപിയെ കാര്യമായി ബാധിക്കാൻ ഇടയില്ല.

ഏക എംഎൽഎ ബിജെപിയിൽ

ഏക എംഎൽഎ ബിജെപിയിൽ

ശിരോമണി അകാലിദളിന്റെ ഏക എംഎൽഎ ആയിരുന്ന ബാൽകൗർ സിംഗ് കഴിഞ്ഞ ദിവസമാണ് ദില്ലിയിൽ ബിജെപിയിൽ ചേർന്നത്. മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാറിന്റെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായാണ് തന്റെ ബിജെപി പ്രവേശനം എന്നാണ് ബാൽകൗർ സിംഗ് പറയുന്നത്. ആത്മാർത്ഥതയും കരുത്തുറ്റതുമായൊരു സർക്കാരിനെ ഹരിയാനയിൽ പടുത്തുയർത്താൻ ഖട്ടറിനായിയെന്നാണ് ബൗൽകൗർ സിംഗിന്റെ പ്രശംസ്.

 ബിജെപിയുടെ ചതി

ബിജെപിയുടെ ചതി

ബിജെപി നടപടിയെ രൂക്ഷമായ ഭാഷയിലാണ് പാർട്ടി മേധാവി സുഖ്ബീർ സിംഗ് ബാദലിന്റെ നേതൃത്വത്തിൽ ചേർന്ന പ്രത്യേക യോഗം വിമർശിച്ചത്. സഖ്യകക്ഷിയായ ബിജെപി ശിരോമണി അകാലിദളിനെ വഞ്ചിച്ചിരിക്കുകയാണ്. അസന്മാർഗിക നടപടിയാണ് ഇത്. സീറ്റ് വിഭജന ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ഞങ്ങളുടെ എംഎൽഎ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്ന നടപടി അംഗീകരിക്കാൻ സാധിക്കില്ല. അതിനാൽ ഹരിയാനയിൽ ബിജെപിയുമായി ഉണ്ടായിരുന്ന സഖ്യം ഉപേക്ഷിക്കുകയാണെന്നും നിയമസഭാ തിരഞ്ഞെടുപ്പ് ഒറ്റയ്ക്ക് നേരിടുമെന്നും സുഖ്ബീർ സിംഗ് ബാദൽ പ്രഖ്യാപിച്ചു.

വാക്ക് പാലിക്കാത്തവർ

വാക്ക് പാലിക്കാത്തവർ

നേരത്തെ ലോക്സഭ തിരഞ്ഞെടുപ്പിൽ അകാലിദൾ ബിജെപിയെ പിന്തുണച്ചിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പിലെ ധാരണ അനനുസരിച്ച് നിയമസഭ തിരഞ്ഞെടുപ്പിലും ഇരു പാർട്ടികളും ഒന്നിച്ച് മത്സരിക്കുമെന്ന് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ തന്നെ വ്യക്തമാക്കിയിരുന്നു. എല്ലായിടത്തും ബിജെപിക്ക് വേണ്ടി അകാലിദൾ പ്രവർത്തിച്ചെങ്കിലും അവർ തിരിച്ച് നന്ദി കാണിക്കേണ്ട സമയം വന്നപ്പോൾ അകാലിദളിന്റെ ഏക എംഎൽഎയെ തട്ടിയെടുക്കുന്നതിലേക്ക് തരംതാണിരിക്കുകയാണെന്നും അകാലിദൾ പ്രസ്താവനയിൽ വിമർശിച്ചു.

തണുപ്പൻ പ്രതികരണം

തണുപ്പൻ പ്രതികരണം


ഏക എംഎൽഎയുടെ കൂറുമാറ്റം മാത്രമല്ല അകാലിദളിനോടുള്ള ബിജെപി നേതൃത്വത്തിന്റെ അവഗണനയാണ് സഖ്യം ഉപേക്ഷിക്കാനുള്ള തീരുമാനത്തിലേക്ക് പാർട്ടി എത്തിച്ചേർന്നതിന്റെ മറ്റൊരു കാരണം. അകാലിദൾ നേതാവ് സുഖ്ബീർ സിംഗ് ബാദൽ ബിജെപി വർക്കിംഗ് പ്രസിഡന്റ് ജെപി നദ്ദയെ കണ്ട് 30 സീറ്റുകൾ വേണമെന്ന ആവശ്യം മുന്നോട്ട് വെച്ചിരുന്നെങ്കിലും അനുകൂലമായ പ്രതികരണം ഉണ്ടായില്ല. സീറ്റ് വിഭജന ചർച്ചകൾ പരാജയപ്പെട്ടാൽ ഒറ്റയ്ക്ക് മത്സരിക്കുമെനന് ശിരോമണി അകാലിദൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഏക എംഎൽഎ ബിജെപി പാളയത്തിൽ എത്തിയതോടെ ഈ നടപടിക്ക് വേഗം കൂട്ടുകയായിരുന്നു അകാലിദൾ.

മിഷൻ 75

മിഷൻ 75

ലോക്സഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 10 സീറ്റുകളിൽ പത്തിവും വിജയം നേടി മിന്നുന്ന പ്രകടനമാണ് ബിജെപി കാഴ്ചവെച്ചത്. നിയമസഭ തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ ബിജെപിക്ക് അനുകൂലമാണ്. 90 അംഗ നിയമസഭയിലെ അംഗബലം 75 ആയി ഉയർത്തുകയാണ് ബിജെപിയുടെ ലക്ഷ്യം. അകാലിദളുമായുള്ള അനിവാര്യമല്ലെന്ന നിലപാട് പാർട്ടിയിലെ ഒരു വിഭാഗത്തിന് ഉണ്ടായിരുന്നു.

English summary
SAD MLA joined BJP, Akalidal to fight haryana election alone
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X