കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുന്നണി ബന്ധം അവസാനിപ്പിക്കുമെന്ന് ശിരോമണി അകാലി ദള്‍! എന്‍ഡിഎ യോഗത്തില്‍ നിന്ന് വിട്ട് നിന്നു!

  • By
Google Oneindia Malayalam News

Recommended Video

cmsvideo
ശിരോമണി അകാലി ദള്‍ NDA യോഗത്തില്‍ നിന്ന് വിട്ട് നിന്നു | Oneindia Malayalam

കോണ്‍ഗ്രസ് മുക്ത ഭാരതം എന്നായിരുന്നു ബിജെപി ലക്ഷ്യം. എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പ് അടുക്കവെ ബിജെപി മുക്ത ഭാരതം എന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ഭരണവിരുദ്ധ വികാരങ്ങളെ കൂടാതെ സഖ്യത്തിനുള്ളില്‍ തന്നെ ഉയരുന്ന മുറുമുറുപ്പുകള്‍ എന്‍ഡിഎയ്ക്ക് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.

ബിജെപി നിലപാടുകളിലും സീറ്റ് വിഭജന തര്‍ക്കങ്ങളിലും പെട്ട് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ മുന്നണി ബന്ധം അവസാനിപ്പിച്ച് നിരവധി കക്ഷികള്‍ പുറത്തുപോയി. ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തി നില്‍ക്കെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് പൗരത്വ ബില്ലില്‍ പ്രതിഷേധിച്ച് സഖ്യം വിടുമെന്ന് പാര്‍ട്ടികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ അവസാനമായി മുന്നണി ബന്ധം അവസാനിപ്പിക്കുമെന്ന ഭീഷണി ഉയര്‍ത്തിയിരിക്കുകയാണ് സഖ്യകക്ഷിയായ ശിരോമണി അകാലിദള്‍.

 16 പാര്‍ട്ടികള്‍

16 പാര്‍ട്ടികള്‍

40 പാര്‍ട്ടികളായിരുന്നു എന്‍ഡിഎയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ 16 പാര്‍ട്ടികളാണ് മുന്നണി ബന്ധം അവസാനിപ്പിച്ചത്. ഏറ്റവും അവസാനമായി അസമിലെ സഖ്യകക്ഷിയായ അസം ഗണ പരിഷത്താണ് മുന്നണി വിട്ടത്. ദേശീയ പൗരത്വ ബില്ലില്‍ പ്രതിഷേധിച്ചായിരുന്നു ഇത്.

 വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍

എജിപി മാത്രമല്ല വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ പാര്‍ട്ടികളും ബിജെപിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. ജനങ്ങളെ പരിഗണിക്കാതെ ബിജെപി രാഷ്ട്രീയം കളിക്കുന്നതിനോട് യോജിക്കാനാവില്ലെന്നാണ് സഖ്യകക്ഷികള്‍ പറയുന്നത്. ദേശീയ പൗരത്വ ബില്ല് രാജ്യസഭയില്‍ പാസാക്കിയാല്‍ മുന്നണി ബന്ധം അവസാനിപ്പിച്ച് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മറുപടി നല്‍കുമെന്നും സഖ്യകക്ഷികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

 യുപിയില്‍ രണ്ട് കക്ഷികള്‍

യുപിയില്‍ രണ്ട് കക്ഷികള്‍

ലോക്സഭാ തിരഞ്ഞെടുപ്പില്‍ നിര്‍ണായകമായേക്കാവുന്ന ഉത്തര്‍പ്രദേശിലും സമാന അവസ്ഥയാണ്. സഖ്യകക്ഷികളായ അപ്നാദളും എസ്ബിഎസ്പിയും മുന്നണി ബന്ധം അവസാനിപ്പിക്കുമെന്നാണ് ഭീഷണി മുഴക്കിയിരിക്കുനന്ത്. സീറ്റ് വിഭജനവും ബിജെപിയുടെ ചെറുപാര്‍ട്ടികളോടുള്ള സമീപനവുമാണ് മുന്നണി ബന്ധം അവസാനിപ്പിക്കാനുള്ള കാരണമായി പാര്‍ട്ടികള്‍ ചൂണ്ടിക്കാണിക്കുന്നത്.

 ഭീഷണിയുമായി ശിരോമണി അകാലിദള്‍

ഭീഷണിയുമായി ശിരോമണി അകാലിദള്‍

ഇതിന് പിന്നാലെയാണ് ശിരോമണി അകാലിദളും മുന്നണി ബന്ധം അവസാനിപ്പിക്കുമെന്ന് വ്യക്തമാക്കിയിരിക്കുന്നത്. ബജറ്റ് അവതരണത്തിന് മുന്നോടിയായി നടത്തിയ എന്‍ഡിഎ യോഗത്തില്‍ നിന്നും ശിരോമണി അകാലിദള്‍ വിട്ട് നില്‍ക്കുകയും ചെയ്തു. പഞ്ചാബിജെ ബിജെപിയുടെ മുഖ്യ സഖ്യക്ഷിയാണ് അകാലി ദള്‍.

 ന്യൂനപക്ഷങ്ങളെ കൈവിട്ടു

ന്യൂനപക്ഷങ്ങളെ കൈവിട്ടു

ബിജെപി ന്യൂനപക്ഷങ്ങളെ പ്രകോപിപ്പിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് അകാലിദള്‍ നേതാവും രാജ്യസഭാ എംപിയുമായ നരേഷ് ഗുജ്രാള്‍ പറഞ്ഞു. ന്യൂനപക്ഷങ്ങളെ അകറ്റി നിര്‍ത്തി സമൂഹത്തില്‍ ഭിന്നതകള്‍ ഉണ്ടാക്കാനാണ് ബിജെപി നേതാക്കളുടെ ശ്രമം.

 ആര്‍എസ്എസ് ഇടപെടല്‍

ആര്‍എസ്എസ് ഇടപെടല്‍

പ്രകോപനപരമായ പ്രസ്താവനകളാണ് ബിജെപി നേതാക്കള്‍ പലപ്പോഴും നടത്തുന്നത്. അകാലിദള്‍ ന്യൂനപക്ഷങ്ങളുടെ പാര്‍ട്ടിയാണ്. അത് ബിജെപി മറക്കരുതെന്നും ഗുജ്രാള്‍ പറഞ്ഞു. പാര്‍ട്ടിയുടെ ആഭ്യന്തര കാര്യങ്ങളില്‍ ആര്‍എസ്എസ് ഇടപെടുന്നത് അവസാനിപ്പിക്കണമെന്നും ഗുജ്രാള്‍ ആവശ്യപ്പെട്ടു.

 ഗുരദ്വാരയുടെ കാര്യങ്ങള്‍

ഗുരദ്വാരയുടെ കാര്യങ്ങള്‍

മതപരമായ കാര്യങ്ങളില്‍ ആര്‍എസ്എസ് അനാവശ്യ ഇടപെടലുകള്‍ നടത്തുകയാണ്.ഗുരുദ്വാരയുടെ പ്രവര്‍ത്തനങ്ങളിലും ആര്‍എസ്എസ് കൈകടത്തുന്നു. ഇനി അത് അനുവദിച്ച് നല്‍കാന്‍ കഴിയില്ല. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലേങ്കില്‍ മുന്നണി ബന്ധം അവസാനിപ്പിക്കുമെന്നും ഗുജ്രാള്‍ വ്യക്തമാക്കി.

 കര്‍ഷകരെ കൈവിട്ടു

കര്‍ഷകരെ കൈവിട്ടു

കര്‍ഷകരുടെ പാര്‍ട്ടിയാണ് അകാലിദള്‍. എന്നാല്‍ കര്‍ഷകര്‍ക്ക് വേണ്ടി ബിജെപി ഒന്നും ചെയ്തിട്ടില്ല.കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് അനുവദിക്കണം. മുന്നണിയുടെ അവസാന യോഗത്തില്‍ താന്‍ ഇത് ഉന്നയിച്ചിരുന്നു. എന്നാല്‍ ഒരു നടപടിയും കൈക്കൊണ്ടിട്ടില്ല.

 കണ്ടില്ലെന്ന് നടിക്കാന്‍ ആവില്ല

കണ്ടില്ലെന്ന് നടിക്കാന്‍ ആവില്ല

ഇനിയും ഈ അവഗണന കണ്ടില്ലെന്ന് നടിക്കാന്‍ സാധിക്കില്ല, മുന്നണി വിടുന്നത് ആലോചിക്കേണ്ടി വരും, ഗുജ്രാള്‍ പറഞ്ഞു. അകാലിദള്‍ മുന്നണിക്ക് ഭീഷണി ഉയര്‍ത്തുന്നതിനിടെ മഹാരാഷ്ട്രയില്‍ സഖ്യകക്ഷിയായ ശിവസേനയെ മെരുക്കാനുള്ള ശ്രമത്തിലാണ് ബിജെപി.

 ഒറ്റയ്ക്ക് മത്സരിക്കും

ഒറ്റയ്ക്ക് മത്സരിക്കും

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് നേരത്തേ ശിവസേന പ്രഖ്യാപിച്ചിരുന്നു. മഹാരാഷ്ട്രിയില്‍ ബിജെപി ഒറ്റയ്ക്ക് മത്സരിക്കുകയാണെങ്കില്‍ അത് കനത്ത തിരിച്ചടിയാകും ഉണ്ടാക്കുക. അതിനാല്‍ മറ്റ് പാര്‍ട്ടികളുമായും സഖ്യസാധ്യത ബിജെപി തേടുന്നുണ്ട്.

 മൂന്ന് പാര്‍ട്ടികള്‍

മൂന്ന് പാര്‍ട്ടികള്‍

കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ മാത്രം മൂന്ന് സഖ്യകക്ഷികളാണ് ബിജെപി വിട്ടത്. ചന്ദ്രബാബു നായിഡുവിന്‍റെ തെലുങ്ക് ദേശം പാര്‍ട്ടിയാണ് ആദ്യം മുന്നണി ബന്ധം അവസാനിപ്പിച്ചത്. പിന്നാലെ കാശ്മീരില്‍ പിഡിപിയും ബിഹാറില്‍ ആര്‍എല്‍എസ്പിയും അസമില്‍ അസം ഗണ പരിഷത്തും മുന്നണി ബന്ധം അവസാനിപ്പിച്ചിരുന്നു.

English summary
SAD skips NDA meet, says may ‘separate’ if demands not heard
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X