കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സദാനന്ദ ഗൗഡയ്ക്ക് റെയില്‍വേ വകുപ്പ് നഷ്ടമാകും?

Google Oneindia Malayalam News

ദില്ലി: മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും ജനകീയ നേതാവുമായ സദാനന്ദ ഗൗഡയ്ക്ക് കേന്ദ്ര റെയില്‍വേ മന്ത്രിസ്ഥാനം നഷ്ടമായേക്കുമെന്ന് റിപ്പോര്‍ട്ട്. ലോക്‌സഭയിലെ കന്നിക്കാരനായ ഗൗഡയെ റെയില്‍വേയില്‍ നിന്നും മാറ്റി മറ്റൊരു വകുപ്പ് നല്‍കാനാണ് നീക്കമെന്ന് അറിയുന്നു. സ്വത്ത് സമ്പാദനവുമായും മകന്‍ കാര്‍ത്തിക് ഗൗഡയുടെ വിവാഹമവുമായും ബന്ധപ്പെട്ട് രണ്ട് വിവാദങ്ങള്‍ ഗൗഡയുടെ പേരില്‍ അടുത്തിടെ ഉണ്ടായിട്ടുണ്ട്.

നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യത്തെ മന്ത്രിസഭ അഴിച്ചുപണിയുമായി ബന്ധപ്പെട്ടാണ് പ്രധാന വകുപ്പുകളില്‍ സ്ഥാനചലനം ഉണ്ടായേക്കുമെന്ന സൂചനകള്‍ പുറത്തുവരുന്നത്. അരുണ്‍ ജെയ്റ്റ്‌ലി കൈകാര്യം ചെയ്യുന്ന പ്രതിരോധ വകുപ്പിനായി ഗോവ മുഖ്യമന്ത്രി മനോഹര്‍ പരിക്കര്‍ ദില്ലിയിലെത്തും എന്ന കാര്യം ഏതാണ്ട് ഉറപ്പാണ്. ഉത്തര്‍ പ്രദേശില്‍ നിന്നുളള രാജ്യസഭാംഗമായാണ് പരിക്കര്‍ മോദി സര്‍ക്കാരിലെത്തുന്നത്.

sadananda-gowda

ഞായറാഴ്ചയാണ് മന്ത്രിസഭാ വികസനം. ഉച്ചയ്ക്ക് ഒരുമണിക്ക് പുതിയ മന്ത്രിമാര്‍ രാഷ്ട്രപതി ഭവനില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ശിവസേന, തെലുങ്ക് ദേശം പാര്‍ട്ടി തുടങ്ങിയ സഖ്യകക്ഷികളില്‍ നിന്നും കൂടുതല്‍ പ്രതിനിധികള്‍ മന്ത്രിസഭയിലെത്തും. മുഖ്താര്‍ അബ്ബാസ് നഖ്‌വി, ഗിരിരാജ് സിംഗ് തുടങ്ങിയവരും മന്ത്രിസഭയുടെ ഭാഗമാകും എന്നാണ് റിപ്പോര്‍ട്ടുകള്‍.

പുതുതായി പത്ത് മന്ത്രിമാരെങ്കിലും ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പഞ്ചാബില്‍ നിന്നുള്ള ബി ജെ പി എം പി വിജയ് സാംപ്ല, മുന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹയുടെ മകന്‍ ജയന്ത് സിന്‍ഹ, ബിരേന്ദര്‍ സിംഗ്, ഭോലാ സിംഗ്, സോനാറാം ചൗധരി, ഹന്‍സ് രാജ് ആഹിര്‍ തുടങ്ങിയവരാണ് മന്ത്രിസഭയിലെത്താന്‍ സാധ്യതയുള്ള നേതാക്കള്‍.

English summary
Modi Cabinet reshuffle at 1pm on Sunday. Sadananda Gowda may lose railways
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X