പീഡനക്കേസ്; കേന്ദ്രമന്ത്രിയുടെ മകനെതിരെ അറസ്റ്റ് വാറണ്ട്
ബാംഗ്ലൂര്‍: കേന്ദ്രമന്ത്രിയും ബി ജെ പി നേതാവുമായ സദാനന്ദ ഗൗഡയുടെ മകന് കാര്‍ത്തിക് ഗൗഡയ്ക്കെതിരെ അറസ്റ്റ് വാറണ്ട്. കാര്‍ത്തിക് ഗൗഡ തന്നെ വിവാഹം കഴിച്ചിരുന്നു എന്ന വെളിപ്പെടുത്തലുമായി മോഡലും കന്നഡ നടിയുമായ മൈത്രേയ രംഗത്തുവന്നിരുന്നു. നടിയുടെ പരാതിയെത്തുടര്‍ന്ന് വഞ്ചനാക്കുറ്റത്തിനും ബലാത്സംഗക്കുറ്റത്തിനുമാണ് കാര്‍ത്തിക് ഗൗഡയ്ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.
തുടര്‍ച്ചയായ രണ്ട് തവണ നോട്ടീസയച്ചിട്ടും കാര്‍ത്തിക് ഗൗഡ കോടതിയില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. സെപ്തംബര്‍ നാല് ബുധനാഴ്ചയാണ് ബാംഗ്ലൂര്‍ കോടതി കാര്‍ത്തിക് ഗൗഡയ്ക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചത്. ബാംഗ്ലൂരിലെ ആര് ടി നഗര്‍ പോലീസ് സ്റ്റേഷനിലാണ് മൈത്രേയ കാര്‍ത്തിക് ഗൗഡയ്ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്.

എന്നാല്‍ കാര്‍ത്തികിനെതിരായ കേസ് ഗൂഡാലോചനയാണ് എന്നാണ് കേന്ദ്ര റെയില്‍വേ മന്ത്രി സദാനന്ദ ഗൗഡ ഇപ്പോഴും പറയുന്നത്. ആരോപണങ്ങള്‍ സദാനന്ദ ഗൗഡയുടെ മകന് കാര്‍ത്തിക് ഗൗഡയും നിഷേധിച്ചിട്ടുണ്ട്. അച്ഛന് ഒരു ഉത്തരവാദിത്തപ്പെട്ട പൊതു പ്രവര്‍ത്തകനാണ്. അത് ഞാന്‍ കളഞ്ഞുകുളിക്കില്ല എന്നുമാണ് കാര്‍ത്തിക് ആരോപണങ്ങളോട് പ്രതികരിച്ചത്.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് കാര്‍ത്തികിന്റെ വിവാഹ നിശ്ചയം കഴിഞ്ഞത്. അറിയപ്പെടുന്ന മോഡലാണ് മൈത്രൈയ. ചില കന്നഡ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. സദാനന്ദ ഗൗഡയുടെ മകന് കാര്‍ത്തിക് തന്നെ വിവാഹം ചെയ്തിരുന്നു എന്നാണ് മൈത്രേയ ടി വി ചാനലുകളോട് പറഞ്ഞത്. പിന്നീട് ആര് ടി നഗര്‍ പോലീസിലും പരാതി നല്കി.
-
നോട്ടുകെട്ടുകള്‍ ആംബുലന്‍സില്‍ വരുന്നു; ഇന്നലെ സാരി, ഇന്ന് കിറ്റ്, പിടിക്കാന്‍ യുഡിഎഫ് സ്ക്വാഡ് -
ആര് വന്നാലും കണ്ണീർ തോരുന്നില്ല, കുടിവെള്ളവും വെള്ളപ്പൊക്കവും കുട്ടനാട്ടിൽ തെരഞ്ഞെടുപ്പ് വിഷയങ്ങൾ -
'വെല്ലുവിളി ഏറ്റെടുത്തിരിക്കുന്നു..., തെളിവ് സഹിതം മറുപടി തരും';ശിവൻകുട്ടിയോട് ബിജെപി -
പുതിയ അധികാരസ്ഥാനങ്ങള്‍ ലഭിക്കും, യാത്രാവേളയില്‍ ധനനഷ്ടത്തിനു സാധ്യത, തൊഴില്‍ ഉയര്‍ച്ച, വാരഫലം -
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ












Click it and Unblock the Notifications