കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അച്ഛനില്ലാതെ എനിക്ക് ജീവിക്കാനാവില്ല', ടെക്കി യുവതിയുടെ ഞെട്ടിപ്പിക്കുന്ന ആത്മഹത്യാ കുറിപ്പ്...

വ്യാഴാഴ്ച രാത്രിയാണ് ഭാര്‍ഗവിയെ മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

  • By Afeef Musthafa
Google Oneindia Malayalam News

ബെംഗളൂരു: പിതാവിന്റെ മരണത്തില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു. ബെംഗളൂരുവിലെ പ്രമുഖ ഐടി സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന 23 വയസുള്ള ഭാര്‍ഗവിയാണ് പേയിംഗ് ഗസ്റ്റായി താമസിക്കുന്ന മുറിയില്‍ തൂങ്ങിമരിച്ചത്. ഭാര്‍ഗവിയുടെ അച്ഛന്‍ കൃഷ്ണമൂര്‍ത്തി നാല് മാസം മുന്‍പ് മരണപ്പെട്ടിരുന്നു.

അച്ഛന്റെ വിയോഗം താങ്ങാന്‍ കഴിയുന്നില്ലെന്നും, താന്‍ അച്ഛന്റെയടുത്തേക്ക് പോകുകയാണെന്നുമാണ് ഭാര്‍ഗവിയുടെ ആത്മഹത്യാ കുറിപ്പിലുള്ളത്.വ്യാഴാഴ്ച രാത്രിയാണ് ഭാര്‍ഗവിയെ മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അച്ഛന്‍ മരിച്ചശേഷം കടുത്ത വിഷാദത്തിലായിരുന്നു യുവതിയെന്ന് ബന്ധുക്കള്‍ പറഞ്ഞു. കോലാര്‍ സ്വദേശിനിയായ ഭാര്‍ഗവി 20 ദിവസം മുന്‍പാണ് ബെംഗളൂരുവിലെ ഐടി സ്ഥാപനത്തില്‍ ജോലിക്ക് ചേര്‍ന്നത്.

അപ്പാ, ഞാന്‍ നിങ്ങള്‍ക്കരികിലേക്ക് വരുന്നു...

അപ്പാ, ഞാന്‍ നിങ്ങള്‍ക്കരികിലേക്ക് വരുന്നു...

എനിക്ക് സ്വതന്ത്രമായി ജീവിക്കണം, എന്റെ എല്ലാമായിരുന്ന അച്ഛനെ എനിക്ക് നഷ്ടപ്പെട്ടു. അപ്പയില്ലാതെ എനിക്ക് ഇനി ജീവിക്കാനാവില്ല, ഞാന്‍ അപ്പയുടെ അരികിലേക്ക് വരുന്നു എന്നാണ് ഭാര്‍ഗവിയുടെ ആത്മഹത്യാ കുറിപ്പിലുള്ളത്.

അച്ഛന്റെയടുത്തേക്ക് പോകുന്നു...

അച്ഛന്റെയടുത്തേക്ക് പോകുന്നു...

താന്‍ അച്ഛന്റെയടുത്തേക്ക് പോകുകയാണെന്നും, തന്റെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്നും ഭാര്‍ഗവി ആത്മഹത്യാ കുറിപ്പില്‍ എഴുതിയിട്ടുണ്ട്.

മകള്‍ വിഷാദത്തിലായി...

മകള്‍ വിഷാദത്തിലായി...

കോലാര്‍ സ്വദേശിനിയായ ഭാര്‍ഗവിയുടെ അച്ഛന്‍ നാല് മാസം മുന്‍പാണ് മരണപ്പെട്ടത്. പിതാവിന്റെ മരണശേഷം ഭാര്‍ഗവി കടുത്ത വിഷാദത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.

ഫോണ്‍ വിളിച്ചിട്ട് എടുത്തില്ല...

ഫോണ്‍ വിളിച്ചിട്ട് എടുത്തില്ല...

ഇരുപത് ദിവസം മുന്‍പാണ് ബെംഗളൂരുവിലെ ഐടി സ്ഥാപനത്തില്‍ ഭാര്‍ഗവി ജോലിക്ക് ചേര്‍ന്നത്. സംഭവ ദിവസം രാത്രി ഭാര്‍ഗവിയുടെ അമ്മ മകളെ ഫോണില്‍ വിളിച്ചിട്ട് പ്രതികരണമുണ്ടായിരുന്നില്ല.

ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു...

ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു...

മകളെ വിളിച്ചിട്ട് പ്രതികരണമില്ലാത്തതിനാല്‍ അമ്മ ഭാര്‍ഗവിയുടെ കൂടെ തൊട്ടടുത്ത മുറിയില്‍ താമസിക്കുന്ന യുവതിയെ ഫോണില്‍ ബന്ധപ്പെട്ടു. തുടര്‍ന്ന് മുറിയിലെത്ത് നോക്കിയപ്പോളാണ് ഭാര്‍ഗവിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഭാര്‍ഗവിയുടെ ആത്മഹത്യാ കുറിപ്പും മുറിയില്‍ നിന്ന് ലഭിച്ചു.

മാതാപിതാക്കളുമൊത്ത് വിനോദയാത്ര...

മാതാപിതാക്കളുമൊത്ത് വിനോദയാത്ര...

ജോലി ലഭിച്ചതിന് ശേഷം മാതാപിതാക്കളോടൊത്ത് ഇന്ത്യ മുഴുവന്‍ സഞ്ചരിക്കാന്‍ ഭാര്‍ഗവി ആഗ്രഹിച്ചിരുന്നു. 2017 ഫെബ്രുവരിയില്‍ യാത്ര പോകാനാണ് പദ്ധതിയിട്ടിരുന്നത്.

അമ്മയും ബന്ധുക്കളും നിര്‍ബന്ധിച്ചു...

അമ്മയും ബന്ധുക്കളും നിര്‍ബന്ധിച്ചു...

ബെംഗളൂരുവില്‍ ജോലിക്ക് ചേരുന്നതിന് മുന്‍പുള്ള ട്രെയിനിംഗിനായി മൈസുരുവിലേക്ക് പോകാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് ഭാര്‍ഗവിയുടെ അച്ഛന്‍ മരണപ്പെട്ടത്. തുടര്‍ന്ന് അമ്മയും ബന്ധുക്കളും നിര്‍ബന്ധിച്ചതിനാലാണ് ഭാര്‍ഗവി മൈസുരുവിലേക്ക് ട്രെയിനിംഗിനായി പോകാന്‍ തയ്യാറായത്.

English summary
Unable to cope with the grief of her father's death, a 23-year-old software engineer allegedly committed suicide in her paying guest room on Thursday night.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X