കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെരുവില്‍ ബസുകള്‍ കത്തുന്ന രാജ്യത്ത് ആരും നിക്ഷേപിക്കില്ല; പ്രക്ഷോഭങ്ങള്‍ക്കെതിരെ വീണ്ടും സദ്ഗുരു

Google Oneindia Malayalam News

ദാവേസ്: പൗരത്വ നിമയ ഭേദഗതിക്കെതിരായി രാജ്യത്ത് നടക്കുന്ന പ്രക്ഷോഭങ്ങളെ വീണ്ടും തള്ളിപ്പറഞ്ഞ് സദ്ഗുര ജഗ്ഗ് വാസുദേവ്. തെരുവുകളില്‍ ബസുകള്‍ കത്തുന്ന രാജ്യത്ത് നിക്ഷേപം നടത്താന്‍ ആരും ആഗ്രഹിക്കില്ലെന്നും പ്രതിഷേധങ്ങള്‍ രാജ്യാന്തര തലത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായ മോശമാക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ ലോകസാമ്പത്തിക ഫോറം ഉച്ചകോടിയില്‍ എന്‍ഡിടിവിയോട് സംസാരിക്കുകയായിരുന്നു ജഗ്ഗി വാസുദേവ്.

അലനും താഹയും ഇപ്പോഴും സിപിഎം അംഗങ്ങള്‍; മുഖ്യമന്ത്രിയേയും ജയരാജനേയും തള്ളി പി മോഹനന്‍അലനും താഹയും ഇപ്പോഴും സിപിഎം അംഗങ്ങള്‍; മുഖ്യമന്ത്രിയേയും ജയരാജനേയും തള്ളി പി മോഹനന്‍

എതാനും സ്ഥാലങ്ങളില്‍ മാത്രമാണ് തെരുവില്‍ ബസുകള്‍ കത്തിക്കുന്നത് പോലുള്ള പ്രതിഷേധങ്ങള്‍ നടക്കുന്നത്. എന്നാല്‍ ഈ ചിത്രങ്ങള്‍ എന്നന്നേക്കും നിലനില്‍ക്കും.ഇതു ചെറിയ കാര്യമായി തോന്നാമെങ്കിലും അതൊരിക്കലും രാജ്യത്തിന് ​എതിരാവരുത്. ഒരു രാജ്യമെന്ന നിലയില്‍ അസ്വസ്ഥരായ പൗരന്‍മാരുടെ ചിത്രങ്ങള്‍ നമുക്ക് ഉയര്‍ത്തിക്കാട്ടാനാവില്ല. വലിയ തോതില്‍ നിക്ഷേപം രാജ്യത്തിന് ആവശ്യമുണ്ട്. അതില്ലാതെ രാജ്യത്തിന് വേണ്ടത് നടപ്പാക്കാന്‍ നമുക്ക് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

sadgur
400 ദശലക്ഷത്തോളം ആളുകള്‍ പോഷകാഹാരക്കുറവ് നേരിടുന്ന രാജ്യമാണ് ഇന്ത്യ. നിക്ഷേപത്തിന് സുരക്ഷിത സ്ഥലമാണ് നമ്മുടെ രാജ്യമെന്ന് കാണിച്ചു കൊടുക്കേണ്ടത് ഇന്ത്യക്കാരെന്ന നിലയില്‍ നമ്മുടെ കടമയാണെന്നും അദ്ദേഹം വിശദീകരിച്ചു. പൗരത്വ നിയമ ഭേദഗതിയില്‍ കേന്ദ്രത്തെ ശക്തമായി പിന്തുണയ്ക്കുന്ന നിലപാടാണ് സദ്ഗുരു നേരത്തേയും സ്വീകരിച്ചിരുന്നത്.

മലയാളി കോണ്‍ഗ്രസ് എംഎല്‍എക്ക് നേരെ സ്ഫോടക വസ്തു എറിഞ്ഞു; അക്രമം ആസൂത്രിതമെന്ന് ആരോപണംമലയാളി കോണ്‍ഗ്രസ് എംഎല്‍എക്ക് നേരെ സ്ഫോടക വസ്തു എറിഞ്ഞു; അക്രമം ആസൂത്രിതമെന്ന് ആരോപണം

English summary
Sadhguru Jaggi Vasudev against citizenship amendment act protest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X