Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇഷ ഫൗണ്ടേഷനില്‍ നടക്കുന്നതെന്ത്? പരിശോധനയുമായി കോയമ്പത്തൂര്‍ പൊലീസ്

മദ്രാസ്: സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഉടമസ്ഥതയിലുള്ള ഇഷ ഫൗണ്ടേഷന്റെ ആശ്രമത്തില്‍ തിരച്ചില്‍ നടത്തി പൊലീസ്. ഫൗണ്ടേഷനെതിരെ രജിസ്റ്റര്‍ ചെയ്ത എല്ലാ ക്രിമിനല്‍ കേസുകളിലും മദ്രാസ് ഹൈക്കോടതി റിപ്പോര്‍ട്ട് തേടിയതിന് പിന്നാലെയാണ് പൊലീസ് നടപടി. കോയമ്പത്തൂര്‍ എസിപിയുടെ നേതൃത്വത്തില്‍ 150 അംഗ പൊലീസ് സംഘമാണ് തൊണ്ടമുത്തൂരിലെ ഇഷ ഫൗണ്ടേഷന്റെ ആശ്രമത്തില്‍ തിരച്ചില്‍ നടത്തിയത്.

അന്തേവാസികളില്‍ നിന്ന് വിവരം തേടുകയും ആശ്രമത്തിലെ മുറികളില്‍ പരിശോധന നടത്തുകയും ചെയ്തിട്ടുണ്ട് എന്നാണ് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം പൊലീസ് നടപടി സ്വാഭാവികം മാത്രമാണ് എന്നായിരുന്നു ഇഷ യോഗ സെന്ററിന്റെ പ്രതികരണം. ''കോടതി ഉത്തരവനുസരിച്ച് പൊലീസ് യോഗാ സെന്ററില്‍ എത്തിയിട്ടുണ്ട്.

isha foundation

താമസക്കാരുമായും സന്നദ്ധപ്രവര്‍ത്തകരുമായും വിവരങ്ങള്‍ തേടുകയും ആശ്രമത്തിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ആരായകുകയും ചെയ്തു,' യോഗ സെന്റര്‍ പ്രസ്താവനയില്‍ പറഞ്ഞു. തന്റെ രണ്ട് പെണ്‍മക്കളെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി മുന്‍ പ്രൊഫസര്‍ ഡോ. എസ് കാമരാജ് സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിക്കവെയാണ് ഇഷ സെന്ററില്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ കോയമ്പത്തൂര്‍ റൂറല്‍ പൊലീസിനോട് കോടതി ഉത്തരവിട്ടത്.

ഗീത, ലത എന്നീ പെണ്‍മക്കളെ കാണാനില്ല എന്നാണ് കാമരാജിന്റെ പരാതി. കോയമ്പത്തൂരിലെ ഇഷ ഫൗണ്ടേഷനില്‍ തടവിലായിരുന്നു മക്കള്‍ എന്നാണ് കാമരാജ് ആരോപിക്കുന്നത്. ഫൗണ്ടേഷന്‍ വ്യക്തികളെ ബ്രെയ്ന്‍ വാഷ് നടത്തി സന്യാസിമാരാക്കി മാറ്റുകയും അവരുടെ കുടുംബവുമായുള്ള ബന്ധം നിയന്ത്രിക്കുകയും ചെയ്യുന്നുവെന്നാണ് കാമരാജ് ആരോപിക്കുന്നത്.

ഇഷ ഫൗണ്ടേഷനില്‍ ചേരുന്നതിന് മുമ്പുള്ള തന്റെ പെണ്‍മക്കളുടെ പ്രൊഫഷണല്‍ നേട്ടങ്ങളെക്കുറിച്ച് കാമരാജ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. യുകെയിലെ ഒരു പ്രശസ്ത സര്‍വകലാശാലയില്‍ നിന്ന് മെക്കാട്രോണിക്സില്‍ ബിരുദാനന്തര ബിരുദധാരിയായിരുന്നു മൂത്തമകള്‍. മികച്ച ശമ്പളം ലഭിച്ചിരുന്ന അവര്‍ 2008-ല്‍ വിവാഹമോചനം നേടി. അതിന് ശേഷമാണ് ഫൗണ്ടേഷനില്‍ യോഗ ക്ലാസുകളില്‍ പങ്കെടുക്കാന്‍ തുടങ്ങിയത്.

സോഫ്റ്റ്വെയര്‍ എഞ്ചിനീയറായ ഇളയ മകളും ചേച്ചിയുടെ പാത പിന്തുടരുകയായിരുന്നു. ഫൗണ്ടേഷന്‍ തന്റെ പെണ്‍മക്കള്‍ക്ക് ഭക്ഷണവും മരുന്നുകളും നല്‍കി അവരുടെ വൈജ്ഞാനിക കഴിവുകളെ മന്ദീഭവിപ്പിച്ചു എന്നാണ് കാമരാജ് ഹര്‍ജിയില്‍ പറയുന്നത്. ഇത് കാരണം കുടുംബവുമായുള്ള എല്ലാ ബന്ധങ്ങളും മക്കള്‍ വിച്ഛേദിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇഷ ഫൗണ്ടേഷനില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍ക്കെതിരെ പോക്സോ കേസുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

ഹര്‍ജി പരിഗണിച്ച മദ്രാസ് ഹൈക്കോടതി ഇഷ ഫൗണ്ടേഷന്റെ സ്ഥാപകനായ ജഗ്ഗി വാസുദേവിന്റെ ജീവിതശൈലികളെ ചോദ്യം ചെയ്തിരുന്നു. സ്വന്തം മകളെ വിവാഹിതയായി വിദേശത്ത് താമസിക്കാന്‍ അനുവദിച്ച സദ്ഗുരു എന്തിനാണ് തന്റെ അനുയായികളോട് സന്യാസ ജീവിതം നയിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നത് എന്ന് കോടതി ചോദിച്ചിരുന്നു. അതേസമയം കോടതിയില്‍ ഹാജരായ കാമരാജിന്റെ രണ്ട് പെണ്‍മക്കളും തങ്ങളുടെ സ്വന്തം ഇഷ്ടപ്രകാരമാണ് ഇഷ കേന്ദ്രത്തില്‍ താമസിക്കുന്നത് എന്നാണ് പറഞ്ഞത്.

ആത്മീയ പാത സ്വീകരിക്കാനുള്ള തിരഞ്ഞെടുപ്പുള്‍പ്പെടെ സ്വന്തം ജീവിതത്തെക്കുറിച്ച് സ്വതന്ത്രമായി തീരുമാനമെടുക്കാന്‍ പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും അവകാശമുണ്ടെന്ന് ഇഷ ഫൗണ്ടേഷനെ പ്രതിനിധീകരിച്ച് ഹാജരായ അഭിഭാഷകന്‍ കെ രാജേന്ദ്ര കുമാര്‍ പറഞ്ഞു. വ്യക്തിപരമായ തീരുമാനങ്ങളില്‍ കോടതിയുടെ അന്വേഷണം അനാവശ്യമാണെന്നും അദ്ദേഹം വാദിച്ചു. എന്നാല്‍ കോടതി ഈ വാദത്തെ സംശയത്തോടെയാണ് നിരീക്ഷിച്ചത്.

ആത്മീയതയുടെ പാതയിലാണ് എന്ന് അവകാശപ്പെടുന്ന പെണ്‍മക്കള്‍ പക്ഷെ സ്വന്തം കുടുംബത്തോടെ വെറുപ്പോടെയാണ് സംസാരിക്കുന്നത് എന്ന് കോടതി പറഞ്ഞു. ''നിങ്ങളുടെ മാതാപിതാക്കളെ അവഗണിക്കുന്നത് പാപമാണെന്ന് നിങ്ങള്‍ കരുതുന്നില്ലേ? എല്ലാവരേയും സ്‌നേഹിക്കുക, ആരെയും വെറുക്കരുത് എന്നതാണ് ഭക്തിയുടെ തത്വം. എന്നാല്‍ നിങ്ങളുടെ മാതാപിതാക്കളോട് മാന്യമായി സംസാരിക്കുന്നത് പോലുമില്ല,' ജസ്റ്റിസ് സുബ്രഹ്‌മണ്യം പറഞ്ഞു.

അതേസമയം ഇഷ ഫൗണ്ടേഷന്‍ ഉള്‍പ്പെട്ട ക്രിമിനല്‍ കേസുകള്‍ മുമ്പും ഫയല്‍ ചെയ്തിട്ടുണ്ടെന്ന് ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ എം പുരുഷോത്തമന്‍ ചൂണ്ടിക്കാട്ടി. ഇതോടെ ഒക്ടോബര്‍ നാലിനകം സമഗ്രമായ സ്ഥിതി വിവര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഇ രാജ് തിലകിനോട് കോടതി നിര്‍ദ്ദേശിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+