സന്യാസി നിധി സ്വപ്നം കണ്ടു;സര്‍ക്കാര്‍ കുഴിച്ചു
ഉന്നവ്: കാള പെറ്റെന്ന് കേള്‍ക്കുമ്പോഴേ കയറെടുക്കുക എന്നൊരു ചൊല്ലുണ്ട് മലയാളത്തില്‍. ഏതാണ്ട് അതേ അവസ്ഥയാണ് ഇപ്പോള്‍ ഉത്തര്‍ പ്രദേശില്‍. സംഭവം എന്താണെന്നല്ലേ....
ഗ്രാമത്തിലെ ഒരു ഉപേക്ഷിക്കപ്പെട്ട സ്ഥലത്ത് 1000 ടണ്‍ സ്വര്‍ണ നിധിയുണ്ടെന്ന് ഒരു സ്വാമി സ്വപ്നം കണ്ടു. വെറുതെ സ്വപ്നം കണ്ടത് മാത്രമല്ല, സ്വാമി ഈ വിവരം കാണിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യക്ക് കത്തെഴുതുകയും ചെയ്തു.

ഇനിയെങ്ങാനും ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ എന്ന് സലീം കുമാര്‍ ഒരു സിനിമയില്‍ ചോദിച്ചതുപോലെയായി റിസര്‍വ് ബാങ്കിന്റെ സ്ഥിതി. അല്ലെങ്കില്‍ തന്നെ രാജ്യം സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ട് കിടക്കുകയാണ്. കിട്ടുകയാണെങ്കില്‍ ഒരു 1000 ടണ്‍ സ്വര്‍ണം ഇങ്ങ് പോരട്ടെ എന്നായി ബാങ്കിന്റെ ചിന്ത. ഉടന്‍ തന്നെ പുരാവസ്തു ഗവേഷണ വകുപ്പിനെ വിവരം അറിയിച്ചു.
ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ ഉടന്‍തന്നെ ഒരു പറ്റം പുരാവസ്തു ഗവേഷകരെ സ്ഥലത്തേക്കച്ചു. സ്വര്‍ണ നിധിക്ക് വേണ്ടി ഖനനവും തുടങ്ങി. 2013 ഒക്ടോബര്‍ 11 നാണ് ഖനനം തുടങ്ങിയത്.
യോഗി സ്വാമി ശോഭന്‍ സര്‍ക്കാര്‍ ആണ് സ്വര്‍ണ നിധി സ്വപ്നം കണ്ടത്. 19-ാം നൂറ്റാണ്ടിലെ ഒരു രാജാവായിരുന്ന റാവു റാം ബുക്സ് സിങിന്റേതാണ് ഈ സ്വര്‍ണ നിക്ഷേപം എന്നും നമ്മുടെ സ്വാമിജി പറയുന്നുണ്ട്. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാന്‍ ഇതിനാകുമെങ്കില് ആകട്ടെ എന്നാണ് നമ്മുടെ സ്വാമിജി കണ്ട മഹത്തായ സ്വപ്നം.
ഉത്തര്‍ പ്രദേശിലെ ഡോണ്ടിയ ഖേര എന്ന ഗ്രാമത്തിലാണ് ഇപ്പോള്‍ പുരാവസ്തു ഗവേഷണ വകുപ്പിന്റെ ഉല്ഖനനം നടക്കുന്നത്. സ്വാമിജി കണ്ട സ്വപ്നം ശരിയാണെങ്കില്‍ നമുക്ക് 1000 ടണ്‍ സ്വര്‍ണം ലഭിക്കും. അപ്പോള്‍ ഒരു വര്‍ഷത്തേക്ക് സ്വര്‍ണ ഇറക്കുമതി തന്നെ നിറുത്തിവക്കാം. അങ്ങനെയാണങ്കില്‍ ഇപ്പോഴത്തെ കണക്കനുസരിച്ച് രാജ്യത്തിന് 4000 കോടി അമേരിക്കന്‍ ഡോളര്‍ ലാഭിക്കാനാകും. ഒരളവുവരെ ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിയും തീരും.
പക്ഷേ സ്വര്‍ണം കിട്ടണം. പുരാവസ്തു ഗവേഷണ സംഘത്തിലെ തലവ് പ്രവീണ്‍ കുമാര്‍ മിശ്രക്ക് സ്വര്‍ണം കിട്ടുമോ എന്ന് ഇതുവരെ ഉറപ്പൊന്നും പറയാന്‍ പറ്റിയിട്ടില്ല. ചില പഴയ കൃഷി ഉപകരണങ്ങളും പൊട്ടിയ പാത്രങ്ങളും മാത്രമേ ഇതുവരെ കുഴിച്ച് നോക്കിയപ്പോള്‍ കിട്ടിയിട്ടുള്ളൂ.
-
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
തിരിച്ചുവരവിന് ശ്രമിച്ച് സ്വര്‍ണം... ഒന്നും ചെയ്യാനാകാതെ വെള്ളി; 2025 ലെ കുതിപ്പൊക്കെ വെറുതയായോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട് -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ












Click it and Unblock the Notifications