കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സന്യാസി നിധി സ്വപ്‌നം കണ്ടു;സര്‍ക്കാര്‍ കുഴിച്ചു

  • By Soorya Chandran
Google Oneindia Malayalam News

ഉന്നവ്: കാള പെറ്റെന്ന് കേള്‍ക്കുമ്പോഴേ കയറെടുക്കുക എന്നൊരു ചൊല്ലുണ്ട് മലയാളത്തില്‍. ഏതാണ്ട് അതേ അവസ്ഥയാണ് ഇപ്പോള്‍ ഉത്തര്‍ പ്രദേശില്‍. സംഭവം എന്താണെന്നല്ലേ....

ഗ്രാമത്തിലെ ഒരു ഉപേക്ഷിക്കപ്പെട്ട സ്ഥലത്ത് 1000 ടണ്‍ സ്വര്‍ണ നിധിയുണ്ടെന്ന് ഒരു സ്വാമി സ്വപ്‌നം കണ്ടു. വെറുതെ സ്വപ്‌നം കണ്ടത് മാത്രമല്ല, സ്വാമി ഈ വിവരം കാണിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യക്ക് കത്തെഴുതുകയും ചെയ്തു.

Unnao City

ഇനിയെങ്ങാനും ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ എന്ന് സലീം കുമാര്‍ ഒരു സിനിമയില്‍ ചോദിച്ചതുപോലെയായി റിസര്‍വ് ബാങ്കിന്റെ സ്ഥിതി. അല്ലെങ്കില്‍ തന്നെ രാജ്യം സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ട് കിടക്കുകയാണ്. കിട്ടുകയാണെങ്കില്‍ ഒരു 1000 ടണ്‍ സ്വര്‍ണം ഇങ്ങ് പോരട്ടെ എന്നായി ബാങ്കിന്റെ ചിന്ത. ഉടന്‍ തന്നെ പുരാവസ്തു ഗവേഷണ വകുപ്പിനെ വിവരം അറിയിച്ചു.

ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ ഉടന്‍തന്നെ ഒരു പറ്റം പുരാവസ്തു ഗവേഷകരെ സ്ഥലത്തേക്കച്ചു. സ്വര്‍ണ നിധിക്ക് വേണ്ടി ഖനനവും തുടങ്ങി. 2013 ഒക്ടോബര്‍ 11 നാണ് ഖനനം തുടങ്ങിയത്.

യോഗി സ്വാമി ശോഭന്‍ സര്‍ക്കാര്‍ ആണ് സ്വര്‍ണ നിധി സ്വപ്‌നം കണ്ടത്. 19-ാം നൂറ്റാണ്ടിലെ ഒരു രാജാവായിരുന്ന റാവു റാം ബുക്‌സ് സിങിന്റേതാണ് ഈ സ്വര്‍ണ നിക്ഷേപം എന്നും നമ്മുടെ സ്വാമിജി പറയുന്നുണ്ട്. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാന്‍ ഇതിനാകുമെങ്കില്‍ ആകട്ടെ എന്നാണ് നമ്മുടെ സ്വാമിജി കണ്ട മഹത്തായ സ്വപ്നം.

ഉത്തര്‍ പ്രദേശിലെ ഡോണ്ടിയ ഖേര എന്ന ഗ്രാമത്തിലാണ് ഇപ്പോള്‍ പുരാവസ്തു ഗവേഷണ വകുപ്പിന്റെ ഉല്‍ഖനനം നടക്കുന്നത്. സ്വാമിജി കണ്ട സ്വപ്‌നം ശരിയാണെങ്കില്‍ നമുക്ക് 1000 ടണ്‍ സ്വര്‍ണം ലഭിക്കും. അപ്പോള്‍ ഒരു വര്‍ഷത്തേക്ക് സ്വര്‍ണ ഇറക്കുമതി തന്നെ നിറുത്തിവക്കാം. അങ്ങനെയാണങ്കില്‍ ഇപ്പോഴത്തെ കണക്കനുസരിച്ച് രാജ്യത്തിന് 4000 കോടി അമേരിക്കന്‍ ഡോളര്‍ ലാഭിക്കാനാകും. ഒരളവുവരെ ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിയും തീരും.

പക്ഷേ സ്വര്‍ണം കിട്ടണം. പുരാവസ്തു ഗവേഷണ സംഘത്തിലെ തലവ് പ്രവീണ്‍ കുമാര്‍ മിശ്രക്ക് സ്വര്‍ണം കിട്ടുമോ എന്ന് ഇതുവരെ ഉറപ്പൊന്നും പറയാന്‍ പറ്റിയിട്ടില്ല. ചില പഴയ കൃഷി ഉപകരണങ്ങളും പൊട്ടിയ പാത്രങ്ങളും മാത്രമേ ഇതുവരെ കുഴിച്ച് നോക്കിയപ്പോള്‍ കിട്ടിയിട്ടുള്ളൂ.

English summary
The government is digging for treasure after a sage in a village in Uttar Pradesh dreamt that 1,000 tonnes of gold was buried under a ruined palace, and wrote to the central bank about it.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X