ബദരീനാഥിലെ മലയാളി പൂജാരി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയുമായി സന്യാസിനി
മുംബൈ: ബദരീനാഥിലെ മുന്‍ പുരോഹിതനും ക്ഷേത്രം സിഇഒയും പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന ഗുരുതരമായ ആരോപണവുമായി സന്യാസിനി രംഗത്തെത്തി. ചമോലി പോലീസില്‍ നല്‍കിയ പരാതിയിലാണ് പീഡന ആരോപണം ഉന്നയിച്ചിരിക്കുന്നത്. മുംബൈ സ്വദേശിനിയായ സ്ത്രീ ക്ഷേത്രം പുരോഹിതന്‍ വിഷ്ണു പ്രസാദ് നമ്പൂതിരി സിഇഒ ബിഡി സിങ് എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്.
പരാതി ലഭിച്ചതായി ചമോലി പോലീസ് സൂപ്രണ്ട് ത്രിപ്തി ഭട്ട് അറിയിച്ചു. ജൂണില്‍ ബദരീനാഥ് ക്ഷേത്രം സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴായിരുന്നു സംഭവം. മുംബൈയിലെ ഇവരുടെ ആസ്തികള്‍ തട്ടിയെടുക്കാന്‍ ഇരുവരും ശ്രമിച്ചതായും പരാതിയുണ്ട്. പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷങ്ങള്‍ക്കിടയില്‍ സ്ത്രീയുടെ ചില കുടുംബാംഗങ്ങളെയും കാണാതായതായി പറയുന്നു. ഇതിന് പിന്നിലും ഇവരാണെന്നാണ് ആരോപണം. കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘം മുംബൈയിലെത്തിക്കഴിഞ്ഞു. ഇവരുടെ സ്വത്തുക്കളും മറ്റും പോലീസ് പരിശോധിച്ചുവരികയാണ്. നേരത്തെയും ഇതേ ക്ഷേത്രത്തിലെ മറ്റൊരു മലയാളി പുരോഹിതനെതിരെ പരാതിയുണ്ടായിരുന്നു. 2014ല്‍ കേശവ് പ്രസാദ് നമ്പൂതിരി ദില്ലി ഹോട്ടലില്‍വെച്ച് ഒരു സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നായിരുന്നു ആരോപണം.












Click it and Unblock the Notifications