Get Updates
Get notified of breaking news, exclusive insights, and must-see stories!

മുസ്ലീങ്ങളേയും ക്രിസ്ത്യാനികളേയും വന്ധ്യം കരിക്കണമെന്ന് സാധ്വി ദേവ് ഥാക്കൂര്‍

ജിന്ദ്: ഹിന്ദു സ്ത്രീകള്‍ കൂടുതല്‍ കുട്ടികളെ പ്രസവിക്കണം എന്നാവശ്യപ്പെട്ട് നിരവധി സംഘപരിവാര്‍ സംഘടനാ നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഇതെല്ലാം വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴി വച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അതൊന്നും അല്ല ഒരു ഹിന്ദു നേതാവ് പറയുന്നത്.

മുസ്ലീങ്ങളേയും ക്രിസ്ത്യാനികളേയും നിര്‍ബന്ധിത വന്ധ്യംകരണത്തിന് വിധേയരാക്കണം എന്നാണ് ആവശ്യം. അങ്ങനെയാകുമ്പോള്‍ അവരുടെ ജനസംഖ്യാ വര്‍ദ്ധന തടയാനാകുമത്രെ.

Sadhwi Dev Thakkur

പറയുന്നത് ഒരു സ്ത്രീ ആണ്. പേര് സാധ്വി ദേവ ഥാക്കൂര്‍. ഇവര്‍ വെറും ഒരു സന്യാസിനിയല്ല, ഓള്‍ ഇന്ത്യ ഹിന്ദു മഹാസഭയുടെ ഉപാധ്യക്ഷ കൂടിയാണ്.

മുസ്ലീങ്ങളുടേയും ക്രിസ്ത്യാനികളുടേയും എണ്ണം കൂടുന്നത് ഹിന്ദുക്കള്‍ക്ക് ഭീഷണിയാണെന്നാണ് ഇവര്‍ പറയുന്നത്. ഇത് പരിഹരിക്കാനുള്ള മാര്‍ഗ്ഗമാണ് ഈ നിര്‍ബന്ധിത വന്ധ്യംകരണം. മറ്റ് മതസ്ഥരുടെ എണ്ണം കൂടുന്നത് തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുക്കണം എന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്.

വിചിത്രമാണ് ഇവരുടെ പല ആവശ്യങ്ങളും. മുസ്ലീം, ക്രിസ്ത്യന്‍ ദേവാലയങ്ങളില്‍ ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങള്‍ പ്രതിഷ്ഠിക്കണം എന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്. ഹിന്ദു സ്ത്രീകള്‍ കൂടുതല്‍ കുട്ടികളെ പ്രസവിക്കണം എന്നും സാധ്വി ദേവ ഥാക്കൂര്‍ ആവശ്യപ്പെടുന്നുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+