കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാധ്വി നിരഞ്ജന്‍ എന്ന ദളിത് ബിജെപി!

Google Oneindia Malayalam News

ദില്ലി: സാമാന്യബുദ്ധിയുള്ള ആരും അംഗീകരിക്കുന്ന കാര്യമല്ല കേന്ദ്രമന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതി പറഞ്ഞത്. പറഞ്ഞത് തെറ്റാണെന്ന് സമ്മതിക്കുകയും മാപ്പ് പറയുകയും ചെയ്തു അവര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി അതിശക്തമായി ഭാഷയില്‍ നിരഞ്ജന്‍ ജ്യോതിയുടെ വാക്കുകളെ അപലപിക്കുകയും ചെയ്തു. പാര്‍ലമെന്റില്‍ കന്നിക്കാരിയാണെന്നും മന്ത്രിയാകുന്നത് ആദ്യമാണെന്നും അതെങ്കിലും കണക്കിലെടുക്കണമെന്നും പ്രധാനമന്ത്രി അഭ്യര്‍ഥിച്ചിട്ടും പ്രതിപക്ഷം അടങ്ങുന്ന മട്ടില്ല.

sadhviniranjanjyoti-3

ഹിന്ദുക്കളും മറ്റുള്ളവരും എന്ന വിഭാഗീയത സൃഷ്ടിക്കാന്‍ പോന്നതാണ് സാധ്വിയുടെ വാക്കുകള്‍. നിരഞ്ജന്‍ ജ്യോതി പറഞ്ഞത് തെറ്റാണ് എന്ന് സമ്മതിക്കുമ്പോള്‍ തന്നെ ഇതുമായി ബന്ധപ്പെട്ട മറ്റ് ചില കാര്യങ്ങള്‍ കൂടി കാണാതെ പോകരുത്. ബി ജെ പി നേതാവും കേന്ദ്രമന്ത്രിയുമാണ് എന്നതിനൊപ്പം സാധ്വി നിരഞ്ജന്‍ ജ്യോതി ഒരു ദളിത് നേതാവ് കൂടിയാണ്.

sadhvi-niranjan-jyoti

എത്ര സമര്‍ഥമായാണ് പ്രതിപക്ഷ നേതാക്കളും മുഖ്യധാരാ മാധ്യമങ്ങളും നിരഞ്ജന്‍ ജ്യോതിയുടെ ദളിത് ഐഡന്റിറ്റി മറച്ചുപിടിക്കുന്നത് എന്നത് ചര്‍ച്ച ചെയ്യപ്പെടേണ്ട കാര്യമാണ്. മറ്റേതെങ്കിലുമൊരു സംഭവത്തിലാണ് ഇത്തരം ഒരു വിമര്‍ശനം നടന്നതെങ്കില്‍ ആദ്യം ചര്‍ച്ച ചെയ്യപ്പെടുക അതില്‍ ഉള്‍പ്പെട്ട ആളുടെ ദളിത് സ്വത്വമായിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ചെയ്ത കുറ്റത്തിനും മുകളില്‍ ഈ സ്വത്വം സ്ഥാനം പിടിക്കുന്നതും കാണാം.

sadhviniranjanjyoti-1

ബി ജെ പിയുടെ നേരെയാകുമ്പോള്‍ ഇത്തരം പരിഗണന ഒന്നും വേണ്ട എന്ന് മതേതര പാര്‍ട്ടികള്‍ തീരുമാനിക്കുന്നത് ഇതാദ്യത്തെ സംഭവമൊന്നുമല്ല. പ്രധാനമന്ത്രിയാകുന്നതിന് മുന്‍പ് നരേന്ദ്ര മോദിയെന്ന ഒ ബി സി ചായവില്‍പനക്കാരനെ കളിയാക്കിയവരുണ്ട്. മോദി ജയിക്കുന്നത് തടയാനാവില്ല എന്ന് ബോധ്യമായ സന്ദര്‍ഭത്തില്‍ കോണ്‍ഗ്രസ് സമ്മേളനത്തില്‍ ചായവില്‍ക്കാന്‍ അവസരം തരാം എന്ന് വരെ പറഞ്ഞുകളഞ്ഞു കോണ്‍ഗ്രസ് നേതാവായ അയ്യര്‍.

sadhviniranjanjyoti-2
English summary
Keeping aside the hate speech episode of Sadhvi Niranjan Jyoti, there was also a display of conservatism of another kind in this issue and that is how the elitist media avoided the Sadhvi's Dalit identity while attacking her words.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X